വീണ്ടും ഞെട്ടിക്കാൻ ഇന്ദ്രൻസ്; 'സ്റ്റേഷൻ 5' ഒടിടിയിൽ; സ്ട്രീമിംഗ് മനോരമമാക്സിലൂടെ

Update: 2025-10-18 17:07 GMT

കൊച്ചി: ഇന്ദ്രൻസ് വേറിട്ട വേഷപ്പകർച്ചയിൽ എത്തുന്ന ചിത്രം 'സ്റ്റേഷൻ 5' ഒടിടി പ്ലാറ്റ്‌ഫോമിൽ പ്രദർശനത്തിനെത്തി. തിയേറ്റർ റിലീസിന് ശേഷം ഏറെ നാളുകൾക്ക് ശേഷമാണ് ചിത്രം മനോരമമാക്സിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നത്. പ്രശാന്ത് കാനത്തൂർ സംവിധാനം ചെയ്ത ചിത്രത്തിൽ ഇന്ദ്രൻസ് അവതരിപ്പിക്കുന്നത് 'ചേവമ്പായി' എന്ന ശക്തമായ കഥാപാത്രത്തെയാണ്.

മാപ് ഫിലിം ഫാക്ടറിയുടെ ബാനറിൽ ബി.എ. മായ നിർമ്മിച്ച 'സ്റ്റേഷൻ 5' ൽ പ്രയാണാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രിയംവദ കൃഷ്ണൻ, ഡയാന ഹമീദ് എന്നിവരാണ് നായികമാർ. സന്തോഷ് കീഴാറ്റൂർ, ശിവജി ഗുരുവായൂർ, രാജേഷ് ശർമ്മ, സുനിൽ സുഖദ, വിനോദ് കോവൂർ, ഐ.എം. വിജയൻ, ദിനേഷ് പണിക്കർ, അനൂപ് ചന്ദ്രൻ തുടങ്ങി വലിയൊരു താരനിര ചിത്രത്തിലുണ്ട്.

തിയേറ്ററുകളിൽ വലിയ ശ്രദ്ധ നേടാൻ കഴിഞ്ഞില്ലെങ്കിലും ഒടിടിയിൽ ചിത്രം മികച്ച പ്രതികരണം നേടുമെന്ന് നിർമ്മാതാക്കൾ പ്രതീക്ഷിക്കുന്നു. റഫീഖ് അഹമ്മദ്, ഹരിലാൽ രാജഗോപാൽ, പ്രകാശ് മാരാർ എന്നിവരുടെ വരികൾക്ക് പ്രശാന്ത് കാനത്തൂർ തന്നെയാണ് സംഗീതം നൽകിയിരിക്കുന്നത്. കെ.എസ്. ചിത്ര, നഞ്ചമ്മ, വിനോദ് കോവൂർ എന്നിവർ ഗാനം ആലപിച്ചിരിക്കുന്നു. പ്രതാപ് നായരാണ് ചിത്രത്തിന്റെ രചനയും ഛായാഗ്രഹണവും നിർവഹിക്കുന്നത്.

Tags:    

Similar News