തിരിച്ചു വരവ് ഗംഭീരമാക്കാൻ സൂര്യ; പിറന്നാൾ ദിനത്തിൽ രണ്ട് ചിത്രത്തിന്റെ അപ്ഡേറ്റ്; 'സൂര്യ 46'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
ചെന്നൈ: കങ്കുവയുടെയും, റെട്രോയുടെയും ബോക്സ്ഓഫിസ് പരാജങ്ങൾക്ക് ശേഷം വൻ തിരിച്ചു വരവിനൊരുങ്ങുകയാണ് സൂര്യ. പിറന്നാൾ ദിവസം രണ്ട് ചിത്രങ്ങളുടെ അപ്‌ഡേറ്റാണ് സൂര്യ നടത്തിയിരിക്കുന്നത്. മാസ് ആക്ഷൻ ഗണത്തിൽപെടുന്ന കറുപ്പിന്റെ ടീസർ പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ അറ്റ്‍ലൂരിയുടെ സംവിധാനത്തിൽ പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ കൂടി റിലീസായിരിക്കുകയാണ്. പക്കാ സ്റ്റൈലിഷ് ആയിട്ടാണ് സൂര്യ ഈ സിനിമയിൽ എത്തുന്നതെന്ന് സൂചനയാണ് പോസ്റ്റർ നൽകുന്നത്. ചിത്രത്തിന്റെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ലക്കി ഭാസ്‍കര്‍ എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധപിടിച്ചു പറ്റിയ സംവിധായകനാണ് വെങ്കി അറ്റ്‍ലൂരി. ചിത്രത്തിലൂടെ വലിയൊരു തിരിച്ചു വരവ് നടത്താൻ സൂര്യയ്ക്കാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. മലയാളി താരം മമിത നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സൂസൂര്യയുടെ ഗജിനിയിലെ സഞ്‍ജയ് രാമസ്വാമിയുടെ കഥാപാത്രവമായി തെല്ല് സാമ്യമുള്ള ഒന്നായിരിക്കുമെന്നും വെങ്കി അറ്റ്‍ലൂരി വ്യക്തമാക്കി.
സൂര്യ നായകനായി ഒടുവില്‍ വന്ന ചിത്രമാണ് റെട്രോ. സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് കാര്‍ത്തിക് സുബ്ബരാജാകുമ്പോള്‍ ചിത്രത്തില്‍ പൂജ ഹെഗ്‍ഡെ നായികയും ജോജു ജോര്‍ജ്, ജയറാം, കരുണാകരന്‍, നാസര്‍, പ്രകാശ് രാജ്, സുജിത്ത് ശങ്കര്‍, തരക് പൊന്നപ്പ, തമിഴ്, കൃഷ്‍ണകുമാര്‍ ബാലസുബ്രഹ്‍മണ്യന്‍, പ്രേം കുമാര്‍ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളായും ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ട്. ശ്രേയസ് കൃഷ്‍ണയാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സന്തോഷ് നാരായണനാണ് സംഗീത സംവിധാനം നിര്‍വഹിച്ച റെട്രോ സാമ്പത്തികമായി പരാജയമായിരുന്നു.