ദൈര്‍ഘ്യം കൂടുതലെന്ന് വിമർശനം; 12 മിനിറ്റ് വെട്ടി അണിയറ പ്രവർത്തകർ; ദുൽഖർ സൽമാൻ നായകനായെത്തിയ 'കാന്ത'യുടെ പുതിയ പതിപ്പിന്‍റെ ടീസര്‍ പുറത്ത്; ആവേശത്തോടെ ആരാധകർ

Update: 2025-11-23 06:38 GMT

കൊച്ചി: ദുൽഖർ സൽമാൻ നായകനായെത്തിയ ബിഗ് ബജറ്റ് പാൻ ഇന്ത്യൻ ചിത്രം 'കാന്ത'യുടെ മികച്ച പ്രേക്ഷക നിരൂപക ശ്രദ്ധ നേടി മുന്നേറുകയാണ്. സെൽവമണി സെൽവരാജ് രചനയും സംവിധാനവും നിർവ്വഹിച്ച 'കാന്ത' തമിഴ്, തെലുങ്ക് ഭാഷകളിലാണ് ഒരുക്കിയത്. 1950-കളിലെ മദ്രാസിലെ സിനിമാ ലോകത്തെ പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രത്തിന്‍റെ ഉയര്‍ന്ന ദൈര്‍ഘ്യത്തെക്കുറിച്ച് പ്രേക്ഷകരില്‍ ചിലര്‍ പരാതി ഉയര്‍ത്തിയിരുന്നു. തുടർന്ന് ചിത്രത്തിന്‍റെ ദൈര്‍ഘ്യം 12 മിനിറ്റ് കുറച്ചിരുന്നു അണിയറക്കാര്‍. രണ്ടാം പകുതിയില്‍ ആണ് കട്ട് വരുത്തിയത്. പുതിയ പതിപ്പ് ഇന്നലെ തിയറ്ററുകളില്‍ പ്രദര്‍ശനം ആരംഭിക്കുകയും ചെയ്തു. ഇതിനോടനുബന്ധിച്ച് ചിത്രത്തിന്‍റെ പുതിയൊരു ടീസറും അണിയറക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്.

ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ചിത്രം കേരളത്തിലെത്തിച്ചത് വേഫറെർ ഫിലിംസ് ആണ്. ആദ്യ പകുതിയിൽ ക്ലാസിക് ഡ്രാമ ആയി സഞ്ചരിക്കുന്ന ചിത്രം രണ്ടാം പകുതിയിൽ ഇൻവെസ്റ്റിഗേഷന് പ്രാധാന്യമുള്ള ഒരു ക്ലാസിക് ത്രില്ലർ ഫോർമാറ്റിൽ ആണ് മുന്നോട്ട് നീങ്ങുന്നത്.

Full View

ഒരു സൂപ്പർതാരമായി വളരുന്ന മകൻ (ദുൽഖർ സൽമാൻ) അയാളുടെ ഗുരുവും പിതാവുമായ സംവിധായകനും (സമുദ്രക്കനി) തമ്മിലുള്ള വൈകാരിക സംഘർഷമാണ് ടീസറിൽ പ്രധാനമായും കാണിച്ചത്. ഇരുവരും തമ്മിലുള്ള ഇഗോ ക്ലാഷുകളും ശക്തമായ ദൃശ്യങ്ങളും പ്രേക്ഷകരിൽ വലിയ ആകാംഷയുണർത്തി. മലയാളിയായ ദുൽഖറിനൊപ്പം പ്രശസ്ത താരം റാണാ ദഗ്ഗുബതിയും ചിത്രത്തിൽ ഒരു നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഭാഗ്യശ്രീ ബോർസെയാണ് ചിത്രത്തിലെ നായിക. രളം, തമിഴ്നാട്, ആന്ധ്ര, തെലുങ്കാന, കർണാടക സംസ്ഥാനങ്ങളിലും റെസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലും വിദേശ മാർക്കറ്റുകളിലും സ്ഥിരതയാർന്ന ബോക്സ് ഓഫീസ് പ്രകടനമാണ് ചിത്രം കാഴ്ച വെക്കുന്നത്.

Tags:    

Similar News