'വൺ ലാസ്റ്റ് ടൈം..'; ഒടുവിൽ ആരാധകരുടെ കാത്തിരിപ്പിന് വിരാമം; ദളപതി 69ന്റെ വൻ അപ്ഡേറ്റ് നാളെ റിപ്പബ്ലിക് ദിനത്തിൽ പുറത്തുവിടും; അണ്ണനെ വീണ്ടും ബിഗ് സ്‌ക്രീനിൽ കാണാനൊരുങ്ങി ആരാധകർ!

Update: 2025-01-25 16:50 GMT

ചെന്നൈ: ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന വിജയ് യുടെ സിനിമയാണ് ദളപതി 69. ളപതി 69 ആയിരിക്കും അവസാന സിനിമ എന്നും പ്രഖ്യാപിച്ചിരുന്നു. ദളപതി 69ല്‍ വിജയ് യുടെ ലുക്ക് എന്തായിരിക്കും എന്നത് ആകാംക്ഷ നിറയ്ക്കുന്ന കാര്യമാണ്. വിജയ് യുടെ ദളപതി 69 സിനിമയുടെ ഫസ്റ്റ് ലുക്ക് നാളെ പുറത്തുവിടുമെന്ന് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുകയാണ്.

മലയാളത്തിന്റെ യുവ താരം മമിതയും വിജയ് ചിത്രത്തില്‍ വേഷമിടുന്നു. മമിതയുടെ ജോഡിയായിട്ടാണ് തേജ വിജയ് യുടെ ചിത്രത്തില്‍ ഉണ്ടാകുകയെന്നും റിപ്പോര്‍ട്ടുണ്ട്. എച്ച് വിനോദാണ് വിജയ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ് യുടെ ദളപതി 69ന്റെ പേര് എന്തായിരിക്കും എന്നതും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്.

വിജയ് ക്ക് 1000 കോടി തികച്ച് സിനിമയില്‍ നിന്ന് മാറാൻ ദളപതി 69ലൂടെയാകുമോയെന്ന ചോദ്യത്തിന്റെ ഉത്തരത്തിനായും കാത്തിരിപ്പാണ് താരത്തിന്റെ ആരാധകര്‍. എല്ലാത്തരം ഇമോഷണലുകള്‍ക്കും സംവിധായകൻ എച്ച് വിനോദ് ചിത്രത്തില്‍ പ്രധാന്യം നല്‍കും എന്നാണ് കരുതുന്നതും.

കാസ്റ്റിംഗും അത്തരത്തിലുള്ളതാണെന്നാണ് താരങ്ങളെ പ്രഖ്യാപിച്ചപ്പോള്‍ സിനിമാ ആസ്വാദകര്‍ക്ക് മനസ്സിലായത്. എന്നാല്‍ വിജയ് രാഷ്‍ട്രീയം പറയുന്ന ചിത്രമായിരിക്കുമോ ദളപതി 69 എന്ന ഒരു ചോദ്യവും ഉണ്ട്. നാളെത്തെ ദിവസത്തിനായി ആരാധകർ ഇപ്പോൾ കാത്തിരിക്കുകയാണ്.

Tags:    

Similar News