'അടി ഇടി പൊടി പൂരം..'; അങ്കമാലിക്കാരൻ ഡാനിയായി ആന്റണി പെപ്പെ; പ്രേക്ഷകശ്രദ്ധ നേടി 'മേനേ പ്യാർ കിയ' ചിത്രത്തിലെ കാമിയോ റോൾ
കൊച്ചി: തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടുന്ന 'മേനേ പ്യാർ കിയ' എന്ന റൊമാന്റിക് ആക്ഷൻ മാസ്സ് എന്റർടെയ്നറിൽ നടൻ ആന്റണി പെപ്പെ അവതരിപ്പിച്ച കാമിയോ റോൾ പ്രേക്ഷകശ്രദ്ധ നേടുന്നു. ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥ പറയുന്ന ചിത്രത്തിൽ, അപ്രതീക്ഷിതമായ ഘട്ടത്തിൽ സിനിമയുടെ ഗതി മാറ്റുന്ന അങ്കമാലിക്കാരനായ ഡാനി എന്ന കഥാപാത്രമായാണ് പെപ്പെ നിറഞ്ഞാടുന്നത്.
അങ്കമാലിയിൽ നിന്നുള്ള നാല് ചെറുപ്പക്കാരിൽ ഒരാളായി സിനിമയിലെത്തിയ ഡാനി എന്ന കഥാപാത്രം പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടി. ഓണച്ചിത്രങ്ങളിൽ എല്ലാവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ചിത്രമെന്ന പേരും 'മേനേ പ്യാർ കിയ' സ്വന്തമാക്കി. സ്‌പൈര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമ്മിച്ച ഈ ചിത്രം നവാഗതനായ ഫൈസൽ ഫസലുദ്ദീനാണ് തിരക്കഥയെഴുതി സംവിധാനം ചെയ്തത്.
ഹൃദു ഹാറൂൺ, പ്രീതി മുകുന്ദൻ, അസ്‌കർ അലി, മിദൂട്ടി, അർജുൻ, ജഗദീഷ് ജനാർദ്ദനൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫൈസൽ ഫസലുദ്ദീനും ബിൽ കെഫ്സലും ചേർന്നാണ് തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത്. ഡോൺ പോൾ പി ഛായാഗ്രഹണം നിർവ്വഹിക്കുന്നു.