തുടക്കം ഗംഭീരം; പ്രദീപ്-മമിത കോംബോയുടെ 'ഡ്യൂഡ്'; ആദ്യ ദിനം നേടിയത് ഞെട്ടിക്കുന്ന തുക; കളക്ഷൻ റിപ്പോർട്ട് പുറത്ത്

Update: 2025-10-18 17:33 GMT

ചെന്നൈ: ആദ്യദിനം തന്നെ ബോക്സ് ഓഫിസിൽ നേട്ടമുണ്ടാക്കി പ്രദീപ് രംഗനാഥൻ നായകനാകുന്ന 'ഡ്യൂഡ്'. ലോകമെമ്പാടുമായി 22 കോടി രൂപയുടെ കളക്ഷൻ നേടിയതായി റിപ്പോർട്ടുകൾ. ദീപാവലി റിലീസായി തിയേറ്ററുകളിലെത്തിയ ചിത്രം പ്രേക്ഷക പ്രീതി നേടുന്നതായാണ് സൂചന. കോമഡി, ഇമോഷൻ, ആക്ഷൻ, പ്രണയം, കുടുംബബന്ധങ്ങൾ, സൗഹൃദം എന്നിവയെല്ലാം കോർത്തിണക്കിയ ഒരു സമ്പൂർണ്ണ വിനോദ ചിത്രമായാണ് 'ഡ്യൂഡ്' വിലയിരുത്തപ്പെടുന്നത്.

ചിത്രത്തിൽ അഗൻ എന്ന കഥാപാത്രത്തെ പ്രദീപ് രംഗനാഥനും കുറൽ എന്ന കഥാപാത്രത്തെ മമിത ബൈജുവും അവതരിപ്പിക്കുന്നു. ഇവരോടൊപ്പം മന്ത്രി അതിയമാൻ അഴഗപ്പൻ എന്ന കഥാപാത്രമായി എത്തുന്ന ശരത് കുമാറും പ്രേക്ഷക പ്രശംസ നേടുന്നുണ്ട്. നവാഗത സംവിധായകനായ കീർത്തിശ്വരൻ ആണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. പ്രദീപ് രംഗനാഥന്റെ മുൻ ചിത്രങ്ങളെപ്പോലെ യുവത്വത്തെ ആകർഷിക്കുന്ന ഘടകങ്ങൾ 'ഡ്യൂഡി'ലും ഉണ്ടെന്ന് വിലയിരുത്തപ്പെടുന്നു. കുടുംബബന്ധങ്ങളെയും സൗഹൃദങ്ങളെയും വേറിട്ട കാഴ്ചപ്പാടിൽ അവതരിപ്പിക്കുന്നു.

'ലവ് ടുഡേ', 'ഡ്രാഗൺ' എന്നീ ചിത്രങ്ങളിലെ പ്രകടനങ്ങളെ ഓർമ്മിപ്പിക്കുന്നതാണ് 'ഡ്യൂഡി'ലെ പ്രദീപ് രംഗനാഥന്റെ പ്രകടനമെന്ന് പ്രേക്ഷകർ പറയുന്നു. മമിത ബൈജുവിന്റെ പ്രകടനവും പ്രശംസയർഹിക്കുന്നതാണ്. ഇത് പ്രദീപ് രംഗനാഥന്റെ ഹാട്രിക് ഹിറ്റായി മാറുമെന്നാണ് സിനിമാ ലോകം കരുതുന്നത്. പ്രണയവും വികാരഭരിതമായ മുഹൂർത്തങ്ങളും ഹാസ്യ രംഗങ്ങളും ഇരുവരും മത്സരിച്ച് അഭിനയിച്ചിരിക്കുന്നു. ശരത് കുമാറിന്റെ കഥാപാത്രത്തിനും തിയേറ്ററുകളിൽ മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. 

Tags:    

Similar News