നവാഗതനായ റിതേഷ് മേനോൻ ഒരുക്കുന്ന 'ദി റൈഡ്'; ആകാംഷയുണർത്തി ഫസ്റ്റ് ലുക്ക് പോസ്റ്റർ; ചിത്രം ഡിസംബർ 5-ന് തിയേറ്ററുകളിൽ
കൊച്ചി: നവാഗതനായ റിതേഷ് മേനോൻ സംവിധാനം ചെയ്യുന്ന 'ദി റൈഡ്' ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഒരു ത്രില്ലർ ചിത്രമായിരിക്കും ഇതെന്ന് പോസ്റ്റർ വ്യക്തമാക്കുന്നു. ബോളിവുഡ് നിർമ്മാണ കമ്പനിയായ ഡയസ്പോർ എന്റർടെയ്ൻമെന്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദർപൺ ത്രിസാൽ നിർമ്മിക്കുന്ന ചിത്രം ഉടൻ തിയറ്ററുകളിലെത്തും. ഡിസംബർ 5-ന് ചിത്രം തിയേറ്ററുകളിൽ എത്തും. ഒരു കാർ യാത്രയിൽ ഇവർ തിരഞ്ഞെടുക്കുന്ന കുറുക്കുവഴി, അതിലെ യാത്രക്കാർക്ക് സമ്മാനിക്കുന്നത് ഒട്ടും പ്രതീക്ഷിക്കാത്തതും ഭീതിജനകവുമായ അനുഭവങ്ങളാണ് ചിത്രത്തിൽ പറഞ്ഞിരിക്കുന്നത്. ത്രില്ലർ വിഭാഗത്തിൽ ഒരുങ്ങുന്ന 'ദി റൈഡ്' പ്രേക്ഷകരെ മുൾമുനയിൽ നിർത്തുമെന്നാണ് അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്.
ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് സംവിധായകൻ റിതേഷ് മേനോനും സുഹാസ് ഷെട്ടിയുമാണ്. സഹനിർമ്മാതാക്കളായും ഇവർ സിനിമയുടെ ഭാഗമാണ്. പോസ്റ്ററിൽ താരങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം ഒരു സർപ്രൈസ് എൻട്രിയും ചിത്രത്തിൽ ഉണ്ടാകുമെന്ന സൂചനകൾ അണിയറപ്രവർത്തകർ നൽകുന്നുണ്ട്. ചിത്രത്തിലെ മറ്റു താരങ്ങളുടെയും അണിയറപ്രവർത്തകരുടെയും വിവരങ്ങൾ അടുത്ത ദിവസങ്ങളിൽ പുറത്തുവിടുമെന്നാണ് പ്രതീക്ഷ.
ക്രിയേറ്റീവ് പ്രൊഡ്യൂസർ- റീന ഒബ്റോയ്, ഹെഡ് ഓഫ് പ്രൊഡക്ഷൻ- ശശി ദുബൈ, ഛായാഗ്രഹണം- ബാബ തസാദുഖ് ഹുസൈൻ. കിഷ്കിന്ദകാണ്ഡത്തിലൂടെ ഈ വർഷത്തെ മികച്ച എഡിറ്റർക്കുള്ള സംസ്ഥാന പുരസ്ക്കാരം നേടിയ സൂരജ് ഇഎസ് ആണ് ഈ ചിത്രത്തിന്റെ എഡിറ്റർ. എക്സികുട്ടീവ് പ്രൊഡ്യൂസർ- വികാശ് ആര്യ, ലൈൻ പ്രൊഡക്ഷൻ- ഒക്ടോബർ സ്ക്കൈ പിക്ച്ചേഴ്സ്, കലാസംവിധാനം- കിഷോർ കുമാർ, സംഗീതം- നിതീഷ് രാംഭദ്രൻ, കോസ്റ്റ്യും- മേബിൾ മൈക്കിൾ, മലയാളം അഡാപ്റ്റേഷൻ- രഞ്ജിത മേനോൻ, സൗണ്ട് ഡിസൈൻ- അരുൺ വർമ്മ, സൗണ്ട് മിക്സിംഗ്- ഡാൻ ജോസ്, കളറിസ്റ്റ്- ലിജു പ്രഭാകർ, ആക്ഷൻ- ജാവേദ് കരീം, മേക്കപ്പ്- അർഷാദ് വർക്കല, സൂപ്പർവൈസിംഗ് പ്രൊഡ്യൂസർ- അവൈസ് ഖാൻ.
ലൈൻ പ്രൊഡ്യൂസർ- എ.കെ ശിവൻ, അഭിലാഷ് ശങ്കരനാരായണൻ, പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പ്, പ്രൊഡക്ഷൻ മാനേജർ- റഫീഖ് ഖാൻ, കാസ്റ്റിംഗ്- നിതിൻ സി.കെ ചന്ദ്രൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - വിഷ്ണു രഘുനന്ദൻ, ചീഫ് അസോസിയേറ്റ് ക്യാമറാമാൻ- ജിയോ സെബി മലമേൽ, അസോസിയേറ്റ് ഡയറക്ടർ- ശരത്കുമാർ കെ.ജി, അഡീഷണൽ ഡയലോഗ്- ലോപസ് ജോർജ്, സ്റ്റിൽസ്- അജിത് മേനോൻ, വിഎഫ്എക്സ്- തിങ്ക് വിഎഫ്എക്സ്, അഡീഷണൽ പ്രമോ-മനീഷ് ജയ്സ്വാൾ, പബ്ലിസിറ്റി ഡിസൈൻ- ആർഡി സഗ്ഗു, ടൈറ്റിൽ ഡിസൈൻ- ഹസ്തക്യാര, മാർക്കറ്റിംഗ് എജൻസി- മെയിൻലൈൻ മീഡിയ, ഫോർവേഡ് സ്ലാഷ് മീഡിയ, പിആർഒ- സതീഷ് എരിയാളത്ത്, മാർക്കറ്റിംഗ് കൺസൾട്ടന്റ്- വർഗീസ് ആന്റണി, വിതരണം- ഫിയോക്ക്.
