കയ്യില്‍ കുഞ്ഞുമായി ഉണ്ണി മുകുന്ദന്‍; പിറന്നാള്‍ ദിനത്തില്‍ പുതിയ പോസ്റ്ററുമായി 'ഗെറ്റ് സെറ്റ് ബേബി' ടീം

പുതിയ പോസ്റ്ററുമായി 'ഗെറ്റ് സെറ്റ് ബേബി' ടീം

Update: 2024-09-22 10:57 GMT

തിരുവനന്തപുരം: ഉണ്ണി മുകുന്ദന്‍, നിഖില വിമല്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ഗെറ്റ് സെറ്റ് ബേബി. വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ജന്മദിനത്തില്‍ ഉണ്ണി മുകുന്ദന് ആശംസകള്‍ അറിയിച്ചുകൊണ്ടാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടത്.

സ്‌കന്ദ സിനിമാസ്, കിംഗ്‌സ് മെന്‍ പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ സജീവ് സോമന്‍, സുനില്‍ ജെയിന്‍, പ്രക്ഷാലി ജെയിന്‍, സാം ജോര്‍ജ്ജ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഇവരുടെ ആദ്യ നിര്‍മാണ സംരംഭമാണിത്. കോഹിനൂര്‍ എന്ന ചിത്രത്തിന് ശേഷം വിനയ് ഒരുക്കുന്ന ചിത്രം കൂടിയാണ് ഇത്.

ഒരു ഐവിഎഫ് സ്‌പെഷ്യലിസ്റ്റായാണ് ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ എത്തുന്നത്. ഇയാള്‍ നേരിടുന്ന പ്രശ്‌നങ്ങളും അത് പരിഹരിക്കാന്‍ അയാള്‍ കണ്ടെത്തുന്ന വഴികളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഒരു ഫണ്‍ ഫാമിലി എന്റര്‍ടെയ്‌നറാകും ഗെറ്റ് സെറ്റ് ബേബി. ചിത്രത്തില്‍ ചെമ്പന്‍ വിനോദ്, ശ്യാം മോഹന്‍, ജോണി ആന്റണി, മീര വാസുദേവ്, ഭഗത് മാനുവല്‍, സുരഭി ലക്ഷ്മി, മുത്തുമണി, വര്‍ഷ രമേഷ്, ജുവല്‍ മേരി, അഭിരാം, ഗംഗ മീര തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സാമൂഹികപ്രസക്തിയുള്ള ചിത്രമായിരിക്കും ഇത്. നിരവധി വൈകാരികമുഹൂര്‍ത്തങ്ങളെ നര്‍മ്മത്തില്‍ ചാലിച്ച് ഒരുക്കുന്ന ഈ ചിത്രം കുടുംബപ്രേക്ഷകര്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത് തിങ്ക് മ്യൂസിക് ആണ്.

Tags:    

Similar News