പ്രതീക്ഷ കാത്ത് വെട്രിമാരൻ ചിത്രം; തീയേറ്ററുകളിൽ മികച്ച പ്രതികരണം; തകർപ്പൻ പ്രകടനവുമായി വിജയ് സേതുപതിയും, മഞ്ജു വാര്യരും; വിടുതലൈ 2 ആദ്യദിന കളക്‌ഷൻ റിപ്പോർട്ട് പുറത്ത്

Update: 2024-12-21 06:36 GMT

ചെന്നൈ: മികച്ച പ്രേക്ഷക നിരൂപക ശ്രദ്ധ പിടിച്ചു പറ്റിയ തമിഴ് ചിത്രമാണ് വിടുതലൈ. തെന്നിന്ത്യയിലെ മികച്ച സംവിധായകരിൽ മുൻനിരയിലുള്ള വെട്രിമാരൻ ഒരുക്കിയ ചിത്രത്തിൽ വിജയ് സേതുപതി, സൂരി എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്. മികച്ച നിരൂപക പ്രശംസയും പിടിച്ച് പറ്റിയ ചിത്രത്തിന് മികച്ച വാണിജ്യ വിജയം നേടാനുമായി. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരുന്നത്. ചിത്രം ഇന്നലെയാണ് തീയേറ്ററുകളിൽ എത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ആദ്യദിനത്തിലെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്.

തമിഴ് തെലുങ്ക് ഭാഷകളില്‍ ഇറങ്ങിയ ചിത്രം ആദ്യദിനമായ ഡിസംബര്‍ 20 വെള്ളിയാഴ്ച 7 കോടി രൂപയാണ് ഇന്ത്യയില്‍ നെറ്റ് കളക്ഷന്‍ നേടിയിരിക്കുന്നത്. രണ്ടാം ഭാഗത്തിൽ വിജയ് സേതുപതി അവതരിപ്പിച്ച പെരുമാൾ വാത്തിയാർ എന്ന കഥാപാത്രത്തിന്റെ ഫ്ലാഷ് ബാക്കാണ് ചിത്രം പറയുന്നത്. അധ:സ്ഥിതർക്ക് വേണ്ടി പോരാടുന്ന നേതാവായി വിജയ് സേതുപതി എത്തുന്ന ചിത്രത്തിൽ സൂര്യയും ​ഗംഭീര പ്രകടവുമായി ഒപ്പമുണ്ട്. കൂടാതെ ശക്തയായ സ്ത്രീ കഥാപാത്രവുമായി മഞ്ജു വാര്യരും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുകയാണ്. അനുരാഗ് കശ്യപ്, കിഷോർ, ഗൗതം വാസുദേവ് മേനോൻ, രാജീവ് മേനോൻ, കെൻ കരുണാസ്, ചേതൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ആർ.വേൽരാജ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ രാമർ ആണ്. ആർ എസ് ഇൻഫോടൈൻമെന്റിന്റെ ബാനറിൽ എൽറെഡ് കുമാറാണ് വിടുതലൈ രണ്ടാം ഭാഗത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. വിടുതലൈ പാർട്ട് 2ന്റെ സംഗീത സംവിധാനം ഇളയരാജയാണ്. ചിത്രത്തിന്റെ കേരളാ വിതരണാവകാശം വൈഗ എന്റർപ്രൈസസ് മെറിലാൻഡ് റിലീസസ് ആണ്.

വിടുതലൈ 2വിന്റെ കലാസംവിധാനം ജാക്കി, കോസ്റ്റ്യൂം ഡിസൈനർ ഉത്തര മേനോൻ, സ്റ്റണ്ട്സ് പീറ്റർ ഹെയ്ൻ & സ്റ്റണ്ട് ശിവ, സൗണ്ട് ഡിസൈൻ ടി. ഉദയകുമാർ, വി എഫ് എക്സ് ആർ ഹരിഹരസുദൻ, പി.ആർ.ഓ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് പ്രതീഷ് ശേഖർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. മഞ്ജു വാര്യരുടെ നാലാമത്തെ തമിഴ് സിനിമ കൂടിയാണ് വിടുതലൈ 2.

Tags:    

Similar News