മാറ്റങ്ങൾ വരുത്തിയിട്ടും ഒന്നും ശരിയാകുന്നില്ല; 'സെൻസർ സർട്ടിഫിക്കറ്റ്' നല്‍കാതെ ബോർഡ് അധികൃതർ; ദളപതി വിജയ് യുടെ അവസാന ചിത്രം 'ജനനായകൻ' റിലീസ് പ്രതിസന്ധിയിൽ; പ്രതികരിച്ച് ടിവികെ

Update: 2026-01-06 03:53 GMT

ചെന്നൈ: വിജയ് നായകനാകുന്ന 'ജനനായകൻ' എന്ന ചിത്രം റിലീസ് പ്രതിസന്ധിയിൽ. ചിത്രത്തിന് സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകാത്തതാണ് റിലീസിനെ അനിശ്ചിതത്വത്തിലാഴ്ത്തിയിരിക്കുന്നത്. റിലീസിനായി മൂന്നു ദിവസങ്ങൾ മാത്രം അവശേഷിക്കെ, സെൻസർ ബോർഡിന്റെ ഈ നടപടി അസാധാരണമാണെന്ന് ടിവികെ വൃത്തങ്ങൾ പ്രതികരിച്ചു. നിർമ്മാതാക്കൾ ഹൈക്കോടതിയെ സമീപിക്കുന്നത് പരിഗണിച്ചുവരികയാണ്.

ഡിസംബർ 19-നാണ് സെൻസർ ബോർഡ് ചിത്രം കണ്ടത്. അന്ന് പത്തിലേറെ കട്ടുകൾ നിർദേശിക്കുകയും U/A 16+ സർട്ടിഫിക്കറ്റ് നൽകാൻ ശുപാർശ ചെയ്യുകയും ചെയ്തിരുന്നു. നിർദേശിക്കപ്പെട്ട മാറ്റങ്ങൾ വരുത്തി ചിത്രം വീണ്ടും സമർപ്പിച്ചെങ്കിലും, ഇതുവരെയും സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല.

ഈ അസാധാരണ നടപടി ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കിടയിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. സെൻസർ ബോർഡിന്റെ ഭാഗത്തുനിന്നുണ്ടായ ഈ കാലതാമസം കാരണം ചിത്രത്തിന്റെ റിലീസ് മുടങ്ങുമോ എന്ന ആശങ്ക നിലനിൽക്കെ, നിയമപരമായ പരിഹാരം തേടി നിർമ്മാതാക്കൾ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags:    

Similar News