അനശ്വര രാജൻ നായികയായെത്തിയ കോമഡി എന്റർടൈനർ; 'വ്യസനസമേതം ബന്ധുമിത്രാദികൾ' ഒ.ടി.ടിയിലേക്ക്; സ്ട്രീമിംഗ് മനോരമ മാക്സിലൂടെ

Update: 2025-07-22 11:48 GMT

തിരുവനന്തപുരം: ജയ ജയ ജയ ജയ ഹേ, ഗുരുവായൂരമ്പല നടയിൽ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത വിപിൻ ദാസ് 'വാഴ'ക്ക് ശേഷം നിർമ്മിച്ച ചിത്രമാണ് 'വ്യസനസമേതം ബന്ധുമിത്രാദികൾ'. ജൂൺ 15ന് തീയേറ്ററുകളിൽ വലിയ വിജയം നേടാനായില്ല. അനശ്വര രാജൻ നായികയായെത്തിയ ചിത്രത്തിന്റെ ഒ.ടി.ടി റിലീസിനൊരുങ്ങുന്നു. മനോരമ മാക്സിലൂടെ ജൂലൈ അവസാനത്തോടെ ചിത്രം സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ഒരു മരണ വീട്ടിൽ നടക്കുന്ന സംഭവങ്ങളെ നർമത്തിന്റെ മേമ്പൊടിയോടെ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.

അനശ്വര രാജൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി,ജോമോൻ ജ്യോതിർ, നോബി, മല്ലിക സുകുമാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ്.വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന വ്യസനസമേതം ബന്ധുമിത്രാദികൾ എന്ന സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് പൂർത്തിയായി.വാഴ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം WBTS പ്രൊഡക്ഷൻസ്, തെലുങ്കിലെ പ്രശസ്ത നിർമാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ചാണ് രണ്ടാമത്തെ ചിത്രം ഒരുക്കുന്നത്. വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. റഹീം അബൂബക്കർ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ ജോൺകുട്ടിയാണ്. സംഗീതം ഒരുക്കുന്നത് അങ്കിത് മേനോനാണ്.

എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ അനീഷ് നന്ദിപുലം, പ്രൊഡക്ഷൻ, ഡിസൈനർ ബാബു പിള്ള, മേക്കപ്പ് സുധി സുരേന്ദ്രൻ,കോസ്റ്റ്യൂംസ് അശ്വതി ജയകുമാർ, സ്റ്റിൽസ് ശ്രീക്കുട്ടൻ എ.എം, പരസ്യകല പ്രിപ്വേവ് കളക്റ്റീവ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജീവൻ അബ്ദുൾ ബഷീർ, സൗണ്ട് ഡിസൈൻ അരുൺ മണി, ഫിനാൻസ് കൺട്രോളർ കിരൺ നെട്ടയം, പ്രൊഡക്ഷൻ മാനേജർ സുജിത് ഡാൻ, ബിനു തോമസ്, പ്രൊമോഷൻ കൺസൽട്ടന്റ് വിപിൻ വി, മാർക്കറ്റിംഗ് ടെൻ ജി മീഡിയ, പി.ആർ.ഒ എ.എസ് ദിനേശ്.

Tags:    

Similar News