'കൈതി 2' എപ്പോൾ സംഭവിക്കും?; ആരാധകരുടെ ചോദ്യത്തിന് ഉത്തരം നൽകി നടൻ കാര്‍ത്തി; മറുപടി കേട്ട് കടുത്ത ആവേശത്തിൽ ആരാധകർ; അടുത്ത ലോകേഷ് സംഭവം ലോഡിങ്
തീയേറ്ററുകളെ പൂരപ്പറമ്പാക്കി വലിയ വിജയം നേടിയ ചിത്രമായിരുന്നു ലോകേഷ് കാർത്തി കൂട്ടുക്കെട്ടിൽ ഒരുങ്ങിയ ചിത്രം 'കൈതി'. 2019 ൽ ഇറങ്ങിയ ചിത്രത്തിന് വലിയ വിജയമായിരുന്നു. കാർത്തിയുടെ 'ദില്ലി' എന്ന കഥാപാത്രം ഇപ്പോഴും ആളുകളുടെ മനസ്സിൽ മായാതെ കിടപ്പുണ്ട്. തമിഴ് ഇൻഡസ്ട്രിയുടെ തലവര തന്നെ മാറ്റിയ സിനിമയായിരുന്നു 'കൈതി'. സിനിമ ഇറങ്ങി ഇത്ര വർഷം ആയിട്ടും സിനിമയ്ക്ക് പ്രേക്ഷകക്കിടയിൽ നല്ല ഇമ്പാക്ട് ആണ്. അന്ന് സംവിധായകൻ ലോകേഷ് പ്രഖ്യാപിച്ച എൽ.സി.യു യൂണിവേഴ്സും അതിനുപിന്നാലെ ഇറങ്ങിയ സിനിമകളും നല്ല പ്രേക്ഷക പ്രതികരണം ഉണ്ടായിരിന്നു.
ഇപ്പോൾ എൽ.സി.യു യൂണിവേഴ്സ് വിജയ് ചിത്രം 'ലിയോ' യിൽ എത്തിനിൽക്കുന്നു. തമിഴ് സിനിമയുടെ കാര്യമെടുത്താല്‍ തന്നെ പ്രേക്ഷകര്‍ക്കിടയില്‍ അത്തരത്തില്‍ ഏറ്റവുമധികം കാത്തിരിപ്പ് ഉയര്‍ത്തിയിട്ടുള്ള ചിത്രമാണ് 'കൈതി 2'. അതായത് കാര്‍ത്തിയെ നായകനാക്കി ലോകേഷ് കനകരാജ് 2019 ല്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ രണ്ടാം ഭാഗം. ഈ സിനിമ എന്ന് വരും എന്നത് തമിഴ് സിനിമാപ്രേമികളുടെ ഇടയിൽ എന്നും ചർച്ച വിഷയമാണ്. ഇപ്പോഴിതാ നടൻ കാര്‍ത്തി തന്നെ അതിനുള്ള മറുപടി പറഞ്ഞിരിക്കുകയാണ്.
ചിത്രം അടുത്ത വര്‍ഷം ആരംഭിക്കുമെന്നാണ് കാര്‍ത്തി വെളിപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ആരാധകർ വീണ്ടും ആവേശത്തിലായിരിക്കുകയാണ്. കാർത്തിയുടെ പുതിയ ചിത്രം മെയ്യഴകന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഹൈദരാബാദില്‍ നടന്ന പരിപാടിക്കിടെയാണ് 'കൈതി 2' നെക്കുറിച്ച് ചോദ്യം വന്നതും കാര്‍ത്തി മറുപടി അതിന് പറഞ്ഞതും. .
ഇതിനിടെ, 96 സംവിധായകന് സി പ്രേംകുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന മെയ്യഴകനാണ് കാര്‍ത്തിയുടെ അടുത്ത റിലീസിനായി ഒരുങ്ങുന്ന സിനിമ. അരവിന്ദ് സ്വാമിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ആറ് വര്‍ഷത്തിന് ശേഷമാണ് സി പ്രേംകുമാര്‍ കരിയറിലെ രണ്ടാമത്തെ ചിത്രവുമായി അദ്ദേഹം ഇപ്പോൾ എത്തുന്നത്. കാര്‍ത്തിയുടെ കരിയറിലെ 27-ാമത്തെ ചിത്രമാണ് മെയ്യഴകൻ. ഈ മാസം 27 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.