'ഗംഭീരമായ ജോഡിയെ വീണ്ടും വലിയ സ്‌ക്രീനിലേക്ക് തിരികെ കൊണ്ടുവരുന്നു'; ദളപതി 60ല്‍ വിജയയുടെ നായികയുടെ വിവരം പുറത്ത്

Update: 2024-10-03 05:59 GMT
ഗംഭീരമായ ജോഡിയെ വീണ്ടും വലിയ സ്‌ക്രീനിലേക്ക് തിരികെ കൊണ്ടുവരുന്നു; ദളപതി 60ല്‍ വിജയയുടെ നായികയുടെ വിവരം പുറത്ത്
  • whatsapp icon

ചെന്നൈ: വിജയയുടെ അവസാന ചിത്രമായ ദളപതി 69 ലെ നായികയുടെ വിവരം പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍. നടി പൂജ ഹെഗ്‌ഡെയാണ് വിജയയുടെ നായികയായി എത്തുന്നത്. കെവിഎന്‍ പ്രെകഡക്ഷന്‍സ് എക്‌സില്‍ കുറിച്ച പോസ്റ്റിലാണ് ചിത്രത്തിന്റെ നായികയായി പൂജ എത്തുന്ന വിവരം പുറത്ത് വിട്ടത്. നടിയുടെ ചിത്രത്തോടൊപ്പം, പോസ്റ്റ് ഇങ്ങനെയായിരുന്നു, ''ഗംഭീരമായ ജോഡിയെ വീണ്ടും വലിയ സ്‌ക്രീനിലേക്ക് തിരികെ കൊണ്ടുവരുന്നു' എന്നാണ് ഇത് സംബന്ധിച്ച് എക്‌സ് പോസ്റ്റില്‍ പറയുന്നത്. നേരത്തെ ബീസ്റ്റ് ചിത്രത്തില്‍ പൂജ വിജയ്‌യുടെ നായികയായി എത്തിയിരുന്നു.



അതേസമയം മലയാളി നടി മമിത ബൈജു ദളപതി 69 ല്‍ ഭാഗമാകും. സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. മമിതയെ സ്വാഗതം ചെയ്തുകൊണ്ടുള്ള പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. 'മിനി മഹാറാണി മമിത ബൈജു ദളപതി 69 ന്റെ ഭാഗമാകുന്ന വിവരം സന്തോഷപൂര്‍വ്വം അറിയിക്കുന്നു,' എന്നാണ് അണിയറപ്രവര്‍ത്തകര്‍ കുറിച്ചിരിക്കുന്നത്.

നേരത്തെ തന്നെ മമിത ദളപതി 69 ന്റെ ഭാഗമാകുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ചിത്രത്തില്‍ മമിതയുടേത് സുപ്രധാന കഥാപാത്രമായിരിക്കുമെന്നുമാണ് സൂചന. 'തുനിവി'ന് ശേഷം എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചെയ്യുന്ന ചിത്രമാണ് ദളപതി 69. ബോബി ഡിയോള്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രം അവതരിപ്പിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു.

ദളപതി 69 ലെ മറ്റു പ്രധാന അഭിനേതാക്കളുടെ വിവരങ്ങള്‍ അടുത്ത ദിവസങ്ങളില്‍ പുറത്തുവിടും. പ്രിയാമണി, പ്രകാശ് രാജ് തുടങ്ങിയവര്‍ സിനിമയുടെ ഭാഗമാകുമെന്നാണ് സൂചന. ഈ മാസമാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. 2025 ഒക്ടോബറിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

അനിരുദ്ധ് ആണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. മുമ്പ് കത്തി, മാസ്റ്റര്‍, ബീസ്റ്റ്, ലിയോ എന്നീ വിജയ് ചിത്രങ്ങള്‍ക്ക് അനിരുദ്ധ് സംഗീതം നല്‍കിയിരുന്നു. കെ വി എന്‍ പ്രൊഡക്ഷന്റെ ബാനറില്‍ വെങ്കട്ട് കെ നാരായണയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജഗദീഷ് പളനിസ്വാമി, ലോഹിത് എന്‍ കെ എന്നിവരാണ് സിനിമയുടെ സഹനിര്‍മ്മാതാക്കള്‍.

Tags:    

Similar News