ടോപ്‌ലെസ്സായി നായകനും നായികയും; കലേഷ് ഹന്നാ പ്രധാന കഥാപാത്രത്തില്‍ എത്തുന്ന റൊമാന്റിക് ത്രില്ലര്‍ ചിത്രം 'ഫെയ്‌സസ'; ഫസ്റ്റ് ലുക്ക് വൈറല്‍

Update: 2024-10-15 10:31 GMT

ടോപ്‌ലെസായി നായകനും നായികയും ഫേയ്‌സസ് ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍. കലേഷ് രാമാനന്ദും, ഹന്നാ റെജി കോശിയുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. ഇരുവരും ടോപ്‌ലെസ്സായാണ് പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്. ഇരുവരുടെയും ദേഹത്ത് ചിത്രങ്ങള്‍ക്കൊണ്ട് മനോഹരമാക്കിയിരിക്കുയാണ്. ഹന്നയുടെ ദേഹത്ത് സൂര്യകാന്തി പൂവും, കലേഷിന്റെ ദേഹത്ത് തുമ്പിയെയുമാണ് വരച്ചിരിക്കുന്നത്. മോഹന്‍ലാലാണ് പോസ്റ്റര്‍ പുറത്ത് വിട്ടത്. റൊമാന്റിക് ത്രില്ലറായാണ് ചിത്രം പുറത്തിറങ്ങുന്നത്.


Full View


എസ്‌വികെഎ മൂവീസിന്റെ ബാനറില്‍ എസ്‌കെആര്‍, അര്‍ജുന്‍ കുമാര്‍, ജനനി എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ നീലേഷ് ഇ.കെ. ആണ്. സുമന്‍ സുദര്‍ശനനും, നീലേഷും ചേര്‍ന്ന് കഥ, തിരക്കഥ, സംഭാഷണം നിര്‍വഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് ഗോപി സുന്ദറാണ്. ബി.കെ. ഹരിനാരായണന്റെതാണ് വരികള്‍.

സരയു, അര്‍ജുന്‍ ഗോപാല്‍, ശിവജി ഗുരുവായൂര്‍, ആര്‍ജെ വിജിത, മറീന മൈക്കിള്‍, ലാലി, ടി.എസ്. സുരേഷ് ബാബു, ജയ കുറുപ്പ്, നിത പ്രോമി, ബിറ്റോ ഡേവിസ് എന്നിവരാണ് ചിത്രത്തില്‍ മറ്റുള്ള പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഹൃദയം, വര്‍ഷങ്ങള്‍ക്ക് ശേഷം തുടങ്ങി അനേകം സിനിമകളിലൂടെ പ്രേക്ഷകരുടെ മനസുകളില്‍ കയറി കൂടിയ കലേഷ് നായക വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ഫെയ്സസിന് ഉണ്ട്. കോളിന്‍സ് ജോസ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു, മനു ഷാജുവാണ് എഡിറ്റര്‍.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കിരണ്‍ വേണുഗോപാല്‍, ലൈന്‍ പ്രൊഡ്യൂസര്‍ അണ്ണാമലൈ ഈശ്വര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജബ്ബാര്‍ മതിലകം, ചീഫ് അസ്സോ. ഡയറക്ടര്‍ നൗഫല്‍ ഹുസൈന്‍, കലാ സംവിധാനം സജിത്ത് മുണ്ടയാട്, മേക്കപ്പ് റഹിം കൊടുങ്ങല്ലൂര്‍, വസ്ത്രാലങ്കാരം മെര്‍ലിന്‍ ലിസബെത്, സംഘട്ടനം ബ്രൂസ്ലീ രാജേഷ്, കണ്ടന്റ് മാര്‍ക്കറ്റിംഗ് ഡിസൈന്‍ പപ്പെറ്റ് മീഡിയ, സ്റ്റീല്‍സ്- ഹാരിസ് സൈനുദ്ധീന്‍, പോസ്റ്റര്‍ ഡിസൈന്‍ മാമിജോ.

Tags:    

Similar News