ഗോപി സുന്ദറിന്റെ വീട് വില്‍പനയ്ക്ക്: ആളെ തേടി സമൂഹമാധ്യമത്തില്‍ പോസ്റ്റ്; കൊച്ചി വിടുകയാണോ എന്ന് ആരാധകര്‍
മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകനാണ് ഗോപി സുന്ദര്‍. അദ്ദേഹത്തിന്റെ മിഖ്യ പാട്ടുകള്‍ക്കും വളരെയധികം ആരാധകരാണ് ഉള്ളത്. മലയാളത്തില്‍ മാത്രമല്ല മറ്റ് ഭാഷാ ചിത്രങ്ങളിലും അദ്ദേഹം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. നോട്ട് ബുക്ക് എന്ന ചിത്രത്തിലൂടെയാണ് ഗോപി സുന്ദര്‍ സിനിമയിലേക്ക് ചുവടുവെക്കുന്നത്. പിന്നീട് ഒരുപാട് സിനിമകളില്‍ അദ്ദേഹം സംഗീത സംവിധായകനായി. സംഗീത സംവിധായകന്‍ ആകുന്നതിന് മുന്‍പ് അദ്ദേഹം ചില മലയാള സിനിമകളില്‍ പിന്നണി ഗാന രംഗത്ത് പ്രവര്‍ത്തിച്ചിട്ടുമുണ്ട്. പില്‍ക്കാലത്ത് ബോളിവുഡില്‍ ചെന്നൈ എക്‌സ്പ്രസില്‍ ഗോപി സുന്ദര്‍ പാടിയ ഗാനം അവിടെയും ഇവിടെയും ഹിറ്റായി മാറി.
പക്ഷേ, കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അദ്ദേഹം വ്യക്തി ജീവിതത്തിന്റെ പേരിലാണ് വാര്‍ത്തകളില്‍ കൂടുതലായും നിറയുന്നത്. ഒരു ലിവിങ് ടുഗെദര്‍ ബന്ധത്തിന്റെ പരസ്യപ്രഖ്യാപനവും, അതിന്റെ അവസാനവും, പിന്നെയും തുടര്‍ന്ന പ്രണയങ്ങളും ഗോപിയെ വിവാദനായകനാക്കി മാറ്റി. അമൃത സുരേഷ് ബാലയുമായുള്ള വിഷയത്തില്‍ അമൃതയെ സപ്പോര്‍ട്ട് ചെയ്യാനും ഗോപി മറന്നില്ല. അമൃതയുടെയും ഗോപി സുന്ദറിന്റെയും ലിവ് ടുഗെദര്‍ റിലേഷന്‍ഷിപ്പ് വാര്‍ത്തയായിരുന്നു.
ഗോപി സുന്ദറിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയാണ് വിവാദമായ വാര്‍ത്തകളുടെ ഉറവിടമായി പ്രവര്‍ത്തിക്കുന്നത്. അവിടെ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളും വിശേഷങ്ങളും നെറ്റിസണ്‍സിലേക്കും പിന്നെ അവിടുന്ന് സമൂഹമാധ്യമങ്ങളിലേക്കും വാര്‍ത്തയായി കത്തിപ്പടരാറുണ്ട്. ഇപ്പോള്‍ അത്തരത്തിലുള്ള ഒരു പോസ്റ്റാണ് ചര്‍ച്ചാവിഷയം. തന്റെ വീട് വില്‍പനയ്ക്ക് എന്ന പോസ്റ്റാണ് താരം അവസാനമായി പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഗോപി സുന്ദറിന്റെ തൃപ്പൂണിത്തുറയിലെ വീടാണ് വില്‍പ്പനയ്ക്കുള്ളത്. മാനേജരുടെ ഫോണ്‍ നമ്പര്‍ കൊടുത്താണ് ഗോപി സുന്ദര്‍ വീട് വില്പനയ്ക്ക് വെച്ച വിവരം അറിയിച്ചിട്ടുള്ളത്. ഹില്‍പാലസിനടുത്തായാണ് ഗോപി സുന്ദറിന്റെ വീട്. ഗോപി സുന്ദറിന്റെ ഈ പോസ്റ്റില്‍ പലരും കമന്റ് ആയി പ്രതികരിച്ചിട്ടുണ്ട്. ആലപ്പുഴയില്‍ അദ്ദേഹത്തിന് ഒരു ലക്ഷ്വറി വില്ലയുണ്ട്. ഗോപി സുന്ദര്‍ മ്യൂസിക് പ്രൊഡക്ഷന്‍ ഹബ് എന്ന ഗോപിയുടെ സംഗീത സ്ഥാപനം പ്രവര്‍ത്തിക്കുന്നത് ഇവിടെയാണ്. ഇനി കൊച്ചിയിലെ വീട് ഉപേക്ഷിച്ചു ഗോപി തന്റെ വില്ലയിലേക്ക് പൂര്‍ണമായും മാറാനാണോ പ്ലാന്‍ എന്ന് വ്യക്തമാക്കിയിട്ടില്ല
ഒരുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞു നിന്ന ഗോപി 2020 മുതല്‍ കൂടുതലായും അന്യഭാഷകളിലെ സംഗീത സംവിധാനത്തിനാണ് പ്രാധാന്യം നല്‍കുന്നത്. എന്നാല്‍, ഈ വര്‍ഷം ഇദ്ദേഹം മലയാളത്തിലേക്ക് ഒരുപിടി സിനിമകളുമായി മടങ്ങിവരവ് നടത്തിയിരുന്നു. മലയാള സിനിമയില്‍ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ പല ചിത്രങ്ങളുടെയും സംഗീത വിഭാഗം നിയന്ത്രിച്ചത് ഗോപി സുന്ദറാണ്. ഇന്നും പണ്ട് കാലത്തെ പോലെ ചാര്‍ട്ട്ബസ്റ്ററുകള്‍ തീര്‍ക്കുന്ന ഗോപിയെ തിരികെ വേണം എന്ന് ആഗ്രഹിക്കുന്ന ആരാധകരും ഉണ്ട്. സ്വന്തമായി ഒരു മ്യൂസിക് ബാന്‍ഡും ഗോപി സുന്ദറിന്റേതായുണ്ട്.