കല്‍ക്കി 2898 എഡി ബുസാന്‍ ചലച്ചിത്രോത്സവത്തിലേക്ക്

Update: 2024-09-27 08:49 GMT

ബുസാന്‍ അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശപ്പിക്കാനൊരുങ്ങി പാന്‍ ഇന്ത്യ ചിത്രം കല്‍ക്കി 2898 എഡി. ഒക്ടോബര്‍ 2 മുതല്‍ 11 വരെയാണ് ഇത്തവണത്തെ ബുസാന്‍ ചലച്ചിത്രോത്സവം. ഒക്ടോബര്‍ 8, 9 തീയതികളിലാണ് ചിത്രം ബുസാനില്‍ പ്രദര്‍ശിപ്പിക്കുക. എപിക് സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം ജൂണ്‍ 27നാണ് തിയേറ്ററുകളില്‍ എത്തിയത്. ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും വിജയങ്ങളില്‍ ഒന്നായ ചിത്രം ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 1200 കോടിയില്‍ അധികമാണ് നേടിയത്.

നാഗ് അശ്വിന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രത്തില്‍ സന്തോഷ് നാരായണനാണ് സംഗീത സംവിധാനം. സംവിധായകന്‍ നാഗ് അശ്വിനൊപ്പം റുഥം സമര്‍, സായ് മാധവ് ബുറ, ബി എസ് ശരവംഗ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

വൈജയന്തി മൂവീസിന്റെ ബാനറില്‍ സി അശ്വനി ദത്ത്, സ്വപ്ന ദത്ത്, പ്രിയങ്ക ദത്ത് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വിലയുള്ള താരങ്ങളില്‍ ഒരാളായ പ്രഭാസ് നായകനാവുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ദീപിക പദുകോണ്‍, ദിഷ പഠാനി, ശാശ്വത ചാറ്റര്‍ജി, ബ്രഹ്‌മാനന്ദം, രാജേന്ദ്ര പ്രസാദ്, ശോഭന, പശുപതി, അന്ന ബെന്‍ തുടങ്ങി വന്‍ താരനിരയാണ് കഥാപാത്രങ്ങളായി എത്തിയത്. ദുല്‍ഖര്‍ സല്‍മാന്‍ അടക്കമുള്ളവര്‍ അതിഥി താരങ്ങളായും എത്തിയിരുന്നു. അതേസമയം ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ 25 ദിവസത്തെ ചിത്രീകരണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. 2027 ലാണ് രണ്ടാം ഭാഗം തിയറ്ററുകളില്‍ എത്തുക.

Tags:    

Similar News