മുംബൈ ബംഗ്ലാവ് 32 കോടി രൂപയ്ക്ക് വിറ്റതിന് പിന്നാലെ മൂന്ന് കോടിയുടെ 'ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍' സ്വന്തമാക്കി: ആരധി ഉഴിഞ്ഞ് സ്വീകരിച്ച് കങ്കണയും കുടുംബവും

Update: 2024-09-30 06:20 GMT

ഒട്ടനവധി ആരാധകരുള്ള ബോളിവുഡ് സൂപ്പര്‍താരമാണ് കങ്കണ റണൗട്ട്. ബിജെപി എംപി കൂടിയായ താരം സംവിധാനം നിര്‍വഹിച്ച ഏറ്റവും പുതിയ ചിത്രം എമര്‍ജന്‍സിയുടെ റിലീസ് മാറ്റി വച്ചിരിക്കുകയാണ്. സെപ്റ്റംബര്‍ ആദ്യം റിലീസ് പ്രഖ്യാപിച്ച ചിത്രത്തിന്റെ സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ഇതുവരെ പൂര്‍ത്തിയാകാത്തതാണ് റിലീസ് നീളാന്‍ കാരണം. ചിത്രത്തില്‍ ഇന്ദിര ഗാന്ധിയുടെ വേഷത്തിലാണ് കങ്കണ എത്തുന്നത്.

ഇതിനിടെ താരം തന്റെ മുംബൈയിലെ ബംഗ്ലാവ് 32 കോടി രൂപയ്ക്ക് വിറ്റിരുന്നു. ഇതിനു പിന്നാലെ പുതിയ ആഡംബര കാര്‍ സ്വന്തമാക്കിയിരിക്കുയാണ് കങ്കണ ഇപ്പോള്‍. ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ കാറാണ് താരം വാങ്ങിയത്. മുംബൈ വോര്‍ളിയിലെ മോദി മോട്ടേര്‍സില്‍ നിന്നാണ് കങ്കണ ഈ കാര്‍ സ്വന്തമാക്കിയത്. മോദി മോട്ടോര്‍സിന്റെ സോഷ്യല്‍ മീഡിയ പേജില്‍ താരം കാറിന്റെ കീ വാങ്ങുന്ന ഫോട്ടോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

വെള്ള എംബ്രോയ്ഡറി ചെയ്ത സല്‍വാര്‍ കുര്‍ത്തയും നീല ദുപ്പട്ടയും ധരിച്ച കങ്കണ പുതിയ ആഡംബര കാറിന് മുന്നില്‍ പോസ് ചെയ്യുന്നത് ചിത്രത്തില്‍ കാണാം. 5 സീറ്റുകളുള്ള ആഡംബര ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി എല്‍ഡബ്ല്യുബി കാറിന് മുംബൈയില്‍ വില 3.81 കോടി രൂപയാണ്.

ബോളിവുഡിലെ റാണിയായ കങ്കണ ബിഗ് സ്‌ക്രീന്‍ ഭരിക്കും പോലെ ഇനി പുതിയ വാഹനത്തില്‍ റോഡും ഭരിക്കും എന്ന അടികുറിപ്പോടെയാണ് കാര്‍ ഡീലേര്‍സ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ മാസം ആദ്യം കങ്കണ മുംബൈയിലെ തന്റെ ബംഗ്ലാവ് വിറ്റിരുന്നു.

ഈ കെട്ടിടം കങ്കണയുടെ പ്രൊഡക്ഷന്‍ കമ്പനിയായ മണികര്‍ണിക ഫിലിംസിന്റെ ഓഫീസായിരുന്നു.നിരവധി താരങ്ങള്‍ പുതിയ കാര് സ്വന്തമാക്കിയതിന് താരത്തിനെ അഭിനന്ദിച്ച് കമന്റ് ഇട്ടിട്ടുണ്ട്.

Tags:    

Similar News