സാം സിഎസിന്റെ സംഗീതം 'ജീവന്‍ ചൂതാടി' കൊണ്ടലിലെ വീഡിയോ ഗാനം പുറത്ത്

Update: 2024-09-27 06:28 GMT

ആന്റണി വര്‍ഗീസ് നായകനായ ഓണചിത്രമായി ഇറങ്ങിയ കൊണ്ടല്‍ എന്ന ചിത്രത്തിലെ മറ്റൊരു ഗാനം കൂടി അണിയറക്കാര്‍ പുറത്ത് വിട്ടു. ജീവന്‍ ചൂതാടി എന്ന ഗാനമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. ഈ ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മനു മഞ്ജിത്താണ്. സാം സി എസ് സംഗീതം നല്‍കിയിരിക്കുന്ന ഗാനം പാടിയിരിക്കുന്നത് ആന്റണി ദാസന്‍ ആണ്.

കടല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഈ ചിത്രത്തിന്റെ ഹൈലൈറ്റ് കടലില്‍ വെച്ച് ചിത്രീകരിച്ച ആക്ഷന്‍ രംഗങ്ങള്‍ ആണ്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ നിര്‍മ്മിച്ച ഈ ചിത്രത്തില്‍ കന്നഡ സൂപ്പര്‍ താരം രാജ് ബി ഷെട്ടിയും അഭിനയിച്ചിട്ടുണ്ട്. ഷബീര്‍ കല്ലറയ്ക്കല്‍, നന്ദു, മണികണ്ഠന്‍ ആചാരി, പ്രമോദ് വലിയനാട്, ശരത് സഭ, അഭിറാം രാധാകൃഷ്ണന്‍, പി എന്‍ സണ്ണി, സിറാജുദ്ദീന്‍ നാസര്‍, നെബിഷ് ബെന്‍സണ്‍, ആഷ്‌ലി, രാഹുല്‍ രാജഗോപാല്‍, അഫ്സല്‍ പി എച്ച്, റാം കുമാര്‍, രാഹുല്‍ നായര്‍, ഉഷ, കനക കൊനശനദ്, ജയ കുറുപ്പ്, പുഷ്പ കുമാരി എന്നിവരും വേഷമിട്ടിരിക്കുന്നു.

ഛായാഗ്രഹണം ദീപക് ഡി മേനോന്‍, എഡിറ്റര്‍ ശ്രീജിത്ത് സാരംഗ്, എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍ മാനുവല്‍ ക്രൂസ് ഡാര്‍വിന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ വിനോദ് രവീന്ദ്രന്‍, ആക്ഷന്‍ വിക്രം മോര്‍, കലൈ കിങ്സണ്‍, തവാസി രാജ്, കലാസംവിധാനം അരുണ്‍ കൃഷ്ണ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജാവേദ് ചെമ്പ്, വസ്ത്രാലങ്കാരം നിസാര്‍ റഹ്‌മത്, മേക്കപ്പ് അമല്‍ കുമാര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് അനൂപ് സുന്ദരന്‍, പിആര്‍ഒ ശബരി.


Tags:    

Similar News