39 കാരന് 51 കാരിയോ? മലൈക- അര്ജുന് പ്രണയകഥയ്ക്ക് അവസാനം; ബ്രേക്ക് എന്ന് സമ്മതിച്ച് അര്ജുന്, ഒന്നിച്ചുള്ള വൈറലായ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് ഡിലീറ്റ് അടിച്ച് മലൈകയും
മുംബൈ: മലൈക അറോറയുമായി വേര്‍പിരിഞ്ഞു എന്ന വാര്‍ത്തയില്‍ ആദ്യമായി മൗനം വെടിഞ്ഞ് നടന് അര്ജുന് കപൂര്‍. തിങ്കളാഴ്ച മുംബൈയിലെ ശിവാജി പാര്‍ക്കില്‍ എന്‍എംഎസ് നേതാവ് രാജ് താക്കറെ ആതിഥേയത്വം വഹിച്ച ദീപാവലി ആഘോഷത്തില്‍ അര്ജുന് തന്റെ വരാനിരിക്കുന്ന ചിത്രം സിംഗം എഗെയ്ന് ചിത്രത്തിലെ സഹപ്രവര്‍ത്തകര്‍ക്കൊപ്പമാണ് അദ്ദേഹം എത്തിയത്.
ജൂണില്‍ അര്‍ജുന്റെ ജന്മദിനാഘോഷങ്ങളില്‍നിന്ന് മലൈക മാറിനിന്നതോടെയാണ് ഇരുവരും വേര്പിരിയുന്നതായുള്ള അഭ്യൂഹങ്ങള്‍ പരന്നുതുടങ്ങിയത്. പിന്നാലെ നടന്ന ഒരു പരിപാടിയില്‍ ഇരുവരും അന്യോന്യം അവഗണിക്കുക കൂടി ചെയ്തതോടെ വേര്‍പിരിയല്‍ ചര്‍ച്ചകള്‍ക്ക് ചൂട് കൂടി.
എന്നാല്‍ ഇരുവരും ആദ്യം വേര്‍പിരിയല്‍ വാര്‍ത്തകളോട് പ്രതികരിക്കാന്‍ തയ്യാറായില്ല. സെപ്തംബര്‍ 11-ന് മലൈകയുടെ അച്ഛന് അനില്‍ അറോറ മരിച്ചപ്പോള്‍ അര്ജുന് എത്തുകയും ചടങ്ങുകളില്‍ ആദ്യന്ത്യം പങ്കെടുക്കുകയും ചെയ്തിരുന്നു. ഇതോടെ വേര്‍പിരിയുന്നു എന്ന വാര്‍ത്തകള്‍ കെട്ടുകഥകളാണ് എന്ന് ആരാധകര്‍ ഉറപ്പിച്ചു. എന്നാല്‍ പിന്നീടും ഇരുവരും ഒരുമിച്ചുള്ള ഒരു വലിയ വാര്ത്തകളൊന്നു പുറത്തുവന്നില്ല.
മാസങ്ങള്‍ക്ക് മുന്‍പ് അര്ജുന് കപൂറിന്റെ പിറന്നാളോഘോഷത്തിന് മലൈക അറോറ പങ്കെടുക്കാതിരുന്നതും അര്ജുന് കപൂറിന് പിറന്നാളാശംസ അറിയിച്ച് മലൈക സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് പങ്കുവെക്കാത്തതും ഇരുവരും തമ്മിലുള്ള പ്രണയബന്ധം അവസാനിക്കുന്നതായുള്ള അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടിയിരുന്നു. ഇത്തരം വാര്‍ത്തകള്‍ക്കിടെ ഒരു അഭിമുഖത്തിനിടെ പ്രണയത്തെക്കുറിച്ച് മലൈക സംസാരിക്കുകയുണ്ടായി.
അതേ സമയം തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ അര്ജുന് കപൂറുമായി ഒന്നിച്ചുള്ള ചിത്രങ്ങള്‍ എല്ലാം മലൈക്ക നീക്കം ചെയ്തിട്ടുണ്ട്.
അര്ജുന് കപൂറും മലൈക അറോറയും 2018 മുതല്‍ ഡേറ്റിംഗിലായിരുന്നു. 2017-ല്‍ അര്‍ബാസ് ഖാനെ വിവാഹമോചനം ചെയ്തതിന് ശേഷമാണ് മലൈക അര്ജുന് ബന്ധം ബോളിവുഡ് അറിഞ്ഞത്. തുടര്‍ന്ന് ബോളിവുഡിലെ പല പാര്‍ട്ടികളിലും ഔദ്യോഗിക പരിപാടികളിലും ഇരുവരും ഒന്നിച്ച് എത്താറുണ്ടായിരുന്നു. ഇരുവരുടെയും അവധിക്കാല ചിത്രങ്ങള്‍ വൈറലാകാറുണ്ടായിരുന്നു.
അര്ജുന് കപൂറും മലൈക അറോറയും തമ്മിലുള്ള വയസ് വ്യത്യാസം പലപ്പോഴും വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. എന്നാല്‍ പലപ്പോഴും ഇത്തരം ഗോസിപ്പുകളെ ബോളിവുഡ് പ്രണയ ജോഡി തള്ളിക്കളഞ്ഞു. പലപ്പോഴും അര്ജുന് മലൈക്ക എന്നിവര്‍ വേര്‍പിരിഞ്ഞു എന്ന വാര്‍ത്ത വന്നിരുന്നെങ്കിലും അപ്പോഴെല്ലാം അത് നിഷേധിച്ച് ഇരുവരും രംഗത്ത് എത്തിയിരുന്നു.