'ഇത് കണ്ട് എന്റെ അമ്മ ഞെട്ടും': മകളുടെ സര്‍പ്രൈസില്‍ ഞെട്ടി മഞ്ജുപിള്ള; വീഡിയോ

Update: 2024-10-02 05:11 GMT

അമ്മയ്ക്ക് സര്‍പ്രൈസ് ഒരുക്കി നടി മഞ്ജു പിള്ളയുടെ മകള്‍ ദിയ സുജിത്ത്. അമ്മയുടെ മുഖം കൈയ്യില്‍ പച്ചകുത്തിയാണ് ദിയ അമ്മയക്ക് വമ്പന്‍ സര്‍പ്രൈസ് കൊടുത്ത്. സോഷ്യല്‍ മീഡയയില്‍ വൈറലാവുകയാണ് അമ്മയുടെയും മകളുടെയും സ്‌നേഹത്തിന്റെ വീഡിയോ. മകളുടെ സര്‍പ്രൈസ് കണ്ട് വികാരാധീനയാകുന്ന മഞ്ജുവിനേയും വിഡിയോയില്‍ കാണാം. ഇത് കണ്ട് എന്റെ അമ്മ ഞെട്ടും എന്ന ക്യാപ്ഷനോടെയാണ് ദിയ വീഡിയോ ഇന്‍സ്റ്റായില്‍ പോസ്റ്റ് ചെയ്തത്.

ദിയയുടെ ഇടതു കയ്യിലായാണ് അമ്മയുടെ മുഖം പതിപ്പിച്ചത്. 'പട്ടിയുടെ മാത്രമല്ല അമ്മയുടെ മുഖവും എന്റെ കയ്യിലുണ്ട്. ഇപ്പോള്‍ സന്തോഷമായില്ലേ' എന്നാണ് ദയ ചോദിക്കുന്നത്. തന്നെ തോല്‍പ്പിച്ചു കളഞ്ഞു എന്നായിരുന്നു താരത്തിന്റെ മറുപടിയ ടാറ്റൂ കണ്ട് കണ്ണ് നിറഞ്ഞ് മകളെ കെട്ടിപ്പിടിച്ച് ചുംബിക്കുന്ന മഞ്ജുവിനേയും വിഡിയോയില്‍ കാണാം. മകളുടെ നെറ്റിയില്‍ ചുംബിക്കുന്ന ചിത്രം മഞ്ജു പിള്ള സ്വന്തം കയ്യില്‍ പച്ച കുത്തിയിട്ടുണ്ട്.


Full View


ടാറ്റൂ ആര്‍ട്ടിസ്റ്റായ കുല്‍ദീപാണ് വിഡിയോ പങ്കുവച്ചത്. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായി എത്തുന്നത്. ഹൃദയത്തിലും കൈയിലും മോള്‍ ചേര്‍ത്ത് വച്ചിരിക്കുന്ന മുഖം അമ്മയുടെ മുഖം, അത് കണ്ടപ്പോള്‍ അമ്മയുടെ മുഖത്ത് വിരിഞ്ഞ അഭിമാനം, സന്തോഷം കണ്ടപ്പോള്‍ ഞങ്ങളുടെയും മനസ് നിറഞ്ഞു.. ചേച്ചി.- എന്നാണ് ഒരാള്‍ കുറിച്ചത്. അമ്മയുടെ മകള്‍ എന്നാണ് മറ്റൊരാളുടെ കമന്റ്.

Tags:    

Similar News