ഞാന്‍ പോയത് ഒരു ഫോട്ടോ ഷൂട്ടിന്; ഗോപി സുന്ദര്‍ മെസേജ് അയച്ചു; ഞാന്‍ തെറ്റായ കാര്യങ്ങള്‍ ചെയ്യില്ല, എന്റെ മാതാപിതാക്കള്‍ക്ക് ഞാന്‍ എന്താണെന്ന് നന്നായി അറിയാം: ആര് എന്ത് പറഞ്ഞാലും ബാധിക്കില്ലെന്ന് മോഡല്‍ ഷിനു
മലയാള സിനിമയിലെ മുന്‍നിര സംഗീത സംവിധായകനാണ് ഗോപി സുന്ദര്‍. ഗോപി സുന്ദറിന്റെ സംഗീതത്തേക്കാള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് താരത്തിന്റെ വ്യക്തിജീവിതാണ്. ഏതൊരു പെണ്‍കുട്ടിയ്ക്കൊപ്പമുള്ള ചിത്രം പങ്കിട്ടാലും ഉടനെ തന്നെ സോഷ്യല്‍ മീഡിയ ഗോപി സുന്ദറിനെ അവഹേളിക്കാനെത്തും. ഗോപിയുടെ മുന്‍ ബന്ധങ്ങളുടെ പേരിലാണ് ഈ അധിക്ഷേപം.
ഇതിനിടെ കഴിഞ്ഞ ദിവസം ഒരു പെണ്‍കുട്ടിയ്ക്കൊപ്പമുള്ള ഗോപി സുന്ദറിന്റെ ചിത്രം വൈറലായിരുന്നു. മോഡലായ ഷിനു പ്രേം പങ്കുവച്ച ചിത്രമാണ് വൈറലായി മാറിയത്. പിന്നാലെ ഗോപി സുന്ദറിന്റെ പുതിയ കാമുകി എന്ന പേരില്‍ ചിത്രം വൈറലാവുകയും ഗോപി സുന്ദറിനെ സോഷ്യല്‍ മീഡിയ അധിക്ഷേപിക്കുന്നത് ആരംഭിക്കുകയും ചെയ്തു. ഇപ്പോഴിതാ നടന്നത് എന്തെന്ന് വ്യക്തമാക്കുകയാണ് ഷിനു.
''ഞാന്‍ ഒരു ഷൂട്ടിന് പോയതായിരുന്നു. അവിടെ വച്ചൊരു സംഗീത സംവിധായകനെ കണ്ടു. കൂടെ നിന്ന് ഫോട്ടോയെടുത്തു. അത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. അതിനൊപ്പം ഒരു ക്യാപ്ഷനും കുറച്ച് ഹാഷ്ടാഗുകളും നല്‍കി. നമ്മളുടെ കുറവുകളെ അവഗണിച്ച് കഴിവുകളെ ആരാധിക്കുന്നയാള്‍ എന്ന അര്‍ത്ഥം വരുന്ന വാചകമായിരുന്നു നല്‍കിയിരുന്നത്. മൈ ഗുരു, റെസ്പെക്ട് എന്നൊക്കെയുള്ള ഹാഷ്ടാഗുകളും നല്‍കിയിരുന്നു'' എന്നാണ് ഷിനു പറയുന്നത്.
ഒരുപാട് കമന്റുകള്‍ വന്നു. എല്ലാം വായിച്ചു. പക്ഷെ ഇതൊന്നും എന്നെ ബാധിക്കുന്ന വിഷയമല്ല. സംഗീതം പഠിക്കാന്‍ പോയതാണോ എന്ന് ചോദിക്കുന്നവരോട് അല്ല, ഞാനൊരു ഷൂട്ടിന്റെ ഭാഗമായി പോയതാണെന്നും ഷിനു വ്യക്തമാക്കുന്നുണ്ട്. ഞാന്‍ ഒരിക്കലൊരു സൗന്ദര്യ മത്സരത്തില്‍ പങ്കെടുത്തിരുന്നു. സാര്‍ ആയിരുന്നു അതിലൊരു ജഡ്ജ്. പത്ത് മിനുറ്റായിരുന്നു അന്ന് സാറിനെ കണ്ടത്. കൂടെ നിന്നൊരു ഫോട്ടോ എടുക്കണം എന്നുണ്ടായിരുന്നു. പക്ഷെ അന്ന് അതിന് സാധിച്ചില്ല. ഇന്ന് വിധികര്‍ത്താക്കള്‍ എല്ലാം വേഗത്തില്‍ പോയിരുന്നു. അതിനാല്‍ കണ്ട് സംസാരിക്കാനോ ഫോട്ടോ എടുക്കാനോ സാധിച്ചിരുന്നില്ല. ആ ആഗ്രഹമാണ് ഇപ്പോള്‍ സാധിച്ചതെന്നും ഷിനു പറയുന്നു
ഗോപി സുന്ദര്‍ തനിക്ക് മെസേജ് അയച്ചതിനെക്കുറിച്ചും ഷിനു സംസാരിക്കുന്നുണ്ട്. സാര്‍ വിളിച്ചിട്ടില്ല. പക്ഷെ ഒരു മെസേജ് അയച്ചിരുന്നു. നിങ്ങള്‍ ഓക്കെയാണോ എന്ന് ചോദിച്ചു കൊണ്ട്. ഞാന്‍ ഓക്കെയാണെന്നും ഇതൊന്നും എന്നെ ബാധിക്കുന്നതേയില്ലെന്നും ഞാന്‍ മറുപടി നല്‍കുകയും ചെയ്തിരുന്നുവെന്നാണ് താരം പറയുന്നത്. സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍ വീട്ടുകാര്‍ കണ്ടിരുന്നു. ഞാന്‍ എന്താണെന്നും ഞാന്‍ എന്താണ് ചെയ്യുന്നതെന്നും അവര്‍ക്കറിയാം. ഞാന്‍ തെറ്റായൊന്നും ചെയ്യില്ലെന്ന ആത്മവിശ്വാസം എന്നേക്കാളും അവര്‍ക്കുണ്ടെന്നും ഷിനു വ്യക്തമാക്കി.