കാത്തിരിപ്പിന് വിരാമം; ലേഡി സൂപ്പര്‍ സ്റ്റാറിന്റെ വിവാഹ ദൃശ്യങ്ങള്‍ ഒടിടി റിലീസിന്; വീഡിയോ റൈറ്റ്‌സ് നെറ്റ്ഫ്‌ലിക്‌സ് സ്വന്തമാക്കിയത് 25 കോടിക്ക്

Update: 2024-10-08 10:41 GMT

ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍ താരയുടെ വിവാഹ ദൃശ്യങ്ങള്‍ ഡോക്യുമെന്ററിയായി റിലീസിന് ഉടന്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. വിഘ്‌നേശ് ശിവനുമായുള്ള താരത്തിന്റെ വിവാഹം ആഘോഷപൂര്‍വമായാണ് നടത്തിയത്. 2022ലായിരുന്നു ഇരുവരുടെയും വിവാഹം. തമിഴ്‌നാട്ടിലെ മഹാബലിപുരത്തെ ഒരു റിസോര്‍ട്ടില്‍ വച്ചായിരുന്നു വിവാഹം.

വിവാഹ സമയത്തേ ദൃശ്യങ്ങളുടെ എക്‌സ്‌ക്യൂസീവ് ഒടിടി റൈറ്റ്‌സ് നെറ്റ്ഫ്‌ലിക്‌സ് നേടിയെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. നയന്‍താര: ബിയോണ്ട് ദ ഫെയറി ടെയില്‍ എന്ന പേരിലായിരിക്കും ഡോക്യുമെന്ററി എന്ന് ടീസര്‍ പുറത്തുവിട്ട് നെറ്റ്ഫ്‌ലിക്‌സ് പ്രഖ്യാപിച്ചിരുന്നു. രണ്ട് വര്‍ഷമായിട്ടും ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ നെറ്റ്ഫ്‌ളിക്‌സ് പുറത്ത് വിട്ടില്ല.

ഇപ്പോള്‍ ആരാധകര്‍ക്ക് ഏറെ സന്തോഷം തരുന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. 2024ല്‍ തെന്നിന്ത്യന്‍ താരത്തിന്റെ ആഢംബര വിവാഹത്തിന്റെ ഡോക്യുമെന്ററി റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ഒരു മണിക്കൂറും 21 മിനിറ്റുമായിരിക്കും വിവാഹ ഡോക്യുമെന്ററിയുടെ ദൈര്‍ഘം. റിലീസ് തിയ്യതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഡോക്യുമെന്ററിക്ക് റൈറ്റ്‌സിന് താരത്തിന് 25 കോടിയാണ് നെറ്റ്ഫ്‌ലിക്‌സ് നല്‍കുക എന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

7 വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് വിഘ്‌നേഷും, നയന്‍താരയും വിവാഹിതരാകുന്നത്. ഉയിര്‍, ഉലക് എന്നീ രണ്ട് കുട്ടികളും ഇവര്‍ക്കുണ്ട്.

Tags:    

Similar News