ഞാന്‍ എന്ത് ചെയ്താലും കുറ്റം; വിധവ എന്ന് വിമര്‍ശനം, ഇത് പഴി തീര്‍ക്കാന്‍ ഒന്നെങ്കില്‍ ജീവിതം അവസാനിപ്പിക്കും, അല്ലെങ്കില്‍ വേറെ കെട്ടണം; വിമര്‍ശനങ്ങള്‍ക്ക് മറുപടി പറഞ്ഞ് രേണു സുധി

Update: 2024-10-11 08:02 GMT

താന്‍ എന്ത് ചെയ്താലും വിധവ എന്ന് പറഞ്ഞ് വിമര്‍ശിക്കുകയും കുറ്റം പറയുകയും ചെയ്യുന്നവര്‍ക്കുള്ള മറുപടിയുമായി കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. ഇത് അവസാനിപ്പിക്കാന്‍ ഉള്ള വഴി ഒന്നെങ്കില്‍ തന്റെ ജീവിതം അവസാനിപ്പിക്കുക അല്ലെങ്കില്‍ മറ്റൊരു വിവാഹം കഴിക്കുകയാണെന്നാണ് രേണു സുധി പറയുന്നത്. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. എന്നിട്ടും തന്നെ കുറ്റം പറയുകയാണ്. ചിരിക്കുന്നത് പോലും പലര്‍ക്കും ഇഷ്ടമല്ലെന്നും രേണു പറയുന്നു.

കൊല്ലം സുധിയുടെ മരണ ശേഷം സോഷ്യല്‍ മീഡിയയില്‍ രേണു സുധി നിരന്തരം ആക്രമിക്കപ്പെടുകയാണ്. നല്ല വസ്ത്രമിട്ടാലും ചിരിച്ചു കൊണ്ട് റീല്‍ പോസ്റ്റ് ചെയ്താലുമെല്ലാം രേണുവിനെതിരെ സോഷ്യല്‍ മീഡിയ വിമര്‍ശനവുമായി എത്താറുണ്ട്. ചിരിക്കുന്നത് പോലും പലര്‍ക്കും ഇഷ്ടമല്ല. നേരത്തേയും തനിക്ക് നേരിടേണ്ടി വന്ന സൈബര്‍ ആക്രമണത്തിനെതിരെ രേണു സുധി രംഗത്തെത്തിയിരുന്നു. കൊല്ലം സുധിയുടെ ആദ്യ വിവാഹത്തിലെ മകനെ രേണു വീട്ടില്‍ നിന്നും ഇറക്കിവിട്ടുവെന്ന് വരെ സോഷ്യല്‍ മീഡിയ വ്യാജ പ്രചരണം നടത്തിയിരുന്നു. ഇതിനിടെയാണ് താരം ഇപ്പോള്‍ പ്രതികരണവുമായി എത്തയിരിക്കുന്നത്.

''ഒന്നിനും ഞാന്‍ ഇല്ല. എന്നാ തെറ്റാ ചെയ്യുന്നത് എന്ന് എനിക്കറിയില്ല. ഞാന്‍ വിധവ ആണെന്ന് പറഞ്ഞ് എനിക്കൊന്നും ചെയ്യാന്‍ പറ്റില്ലേ? എല്ലാം കുറ്റമാ. കേട്ട് കേട്ട് മടുത്തു. ഒന്നെങ്കില്‍ ജീവിതം അവസാനിപ്പിക്കും അല്ലേല്‍ ആരെയെങ്കിലും കെട്ടി ജീവിക്കും, എനിക്കു മടുത്തു. ഇങ്ങനെ കേള്‍ക്കാന്‍ എന്തേലും തെറ്റ് ചെയ്തിട്ടാണേലും കുഴപ്പമില്ല. വിധവ എന്നു പറഞ്ഞ് ഇങ്ങനെ കുത്തുന്നു. ഞാനെന്നാ ചെയ്താലും പറഞ്ഞാലും കുറ്റം. ഞാന്‍ ജീവിതം അവസാനിപ്പിച്ചാലും. ഇനി കെട്ടിയാലും എല്ലാം ഈ പഴി പറയുന്നവര്‍ തന്നെ കരണം. ശരിക്കും മടുത്തിട്ട് തന്നെയാണ് സ്റ്റോറി ഇട്ടത്. അല്ലാതെ വേറെ കെട്ടാന്‍ മറ്റാരുടേയും സമ്മതം വേണ്ട എനിക്ക്. പക്ഷെ ഇതുവരെ അങ്ങനെ ചിന്തിച്ചിട്ടില്ല. എട്ടന്‍ മരിച്ചതു കൊണ്ടല്ലേ ഞാന്‍ എന്ത് ചെയ്താലും പറഞ്ഞാലും ഇരുന്നാലും നിന്നാലും എല്ലാം കുറ്റം. ഒന്നെങ്കില്‍ ഈ ജീവിതം അവസാനിപ്പിക്കുക അല്ലെങ്കില്‍ വേറെ കെട്ടുക. മക്കളുടെ സമ്മതത്തോടെ അപ്പോള്‍ പിന്നെ ഈ പേര് അങ്ങ് തീര്‍ന്നു കിട്ടുമല്ലോ. അല്ലാതെ എന്ത് വഴിയാ വിധവ എന്നത് മാറാന്‍.''

അതേസമയം വിമര്‍ശനങ്ങള്‍ക്കിടയിലും രേണുവിന് പിന്തുണയുമായി നിരവധി പേരാണ് എത്തുന്നത്. തനിക്ക് പിന്തുണ അറിയിച്ചെത്തിയവര്‍ക്ക് രേണു നന്ദി പറയുന്നുണ്ട്. ഇത്രയും പേര്‍ തന്റെ കൂടെ ഉണ്ടായിരുന്നുവെന്ന് അറിയില്ലായിരുന്നുവെന്നാണ് രേണു പറയുന്നത്. ''എന്റെ കൂടെ ഇത്ര പേര്‍ ഉണ്ടായിരുന്നോ? നിങ്ങളെ മെസേജിലൂടെ അറിയാന്‍ സാധിച്ച സ്നേഹത്തിനു ഒരായിരം നന്ദി.'' എന്നാണ് രേണു പറയുന്നത്.

Tags:    

Similar News