‘കിഡ്‌നി ടച്ചിങ് മൂവി ഓഫ് ദി ഇയർ’; പ്രദീപ് രംഗനാഥൻ ചിത്രം 'ലൗ ഇൻഷുറൻസ് കമ്പനി'ക്കെതിരെ പരിഹാസവുമായി നടി മാനുഷി ഖൈർ

Update: 2026-04-13 17:15 GMT

ചെന്നൈ: പ്രദീപ് രംഗനാഥനെ നായകനാക്കി വിഘ്‌നേഷ് ശിവൻ സംവിധാനം ചെയ്ത 'ലൗ ഇൻഷുറൻസ് കമ്പനി' എന്ന ചിത്രത്തിനെതിരെ രൂക്ഷമായ പരിഹാസവുമായി നടി മാനുഷി ഖൈർ. ഇൻസ്റ്റാഗ്രാമിലൂടെയാണ് താരം സിനിമയെ വിമർശിച്ചുകൊണ്ട് വീഡിയോ പങ്കുവെച്ചത്. തിയറ്ററിൽ സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ സ്ക്രീനിൽ എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ അന്തംവിട്ടിരിക്കുന്ന തന്റെ ദൃശ്യങ്ങളാണ് മാനുഷി പോസ്റ്റ് ചെയ്തത്.

‘ഈ വർഷത്തെ കിഡ്‌നി ടച്ചിങ് മൂവി’ എന്ന പരിഹാസരൂപേണയുള്ള അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയിലെയും മേക്കിങ്ങിലെയും പോരായ്മകളെയാണ് തമാശരൂപേണ താരം വിമർശിച്ചത്. വലിയ ഹൈപ്പോടെ തിയറ്ററുകളിലെത്തിയ ഫ്യൂച്ചറിസ്റ്റിക് സയൻസ് ഫിക്ഷൻ ചിത്രത്തിന് റിലീസിനു പിന്നാലെ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. കൃതി ഷെട്ടി നായികയാകുന്ന ചിത്രത്തിൽ എസ്.ജെ. സൂര്യയും പ്രധാന വേഷത്തിലുണ്ട്.




 ചെന്നൈയിൽ സ്ഥിരതാമസമാക്കിയ മലയാളി താരമാണ് മാനുഷി ഖൈർ. ടൊവിനോ തോമസ് ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന സിനിമയിലെ ബ്ലെസി എന്ന കഥാപാത്രത്തിലൂടെയാണ് മാനുഷി ശ്രദ്ധിക്കപ്പെട്ടത്. മികച്ചൊരു തിയറ്റർ ആർട്ടിസ്റ്റ് കൂടിയായ മാനുഷി മോഡലിങ് രംഗത്തുനിന്നാണ് സിനിമയിലെത്തിയത്.

Tags:    

Similar News