സിദ്ധാര്‍ത്ഥും അദിതി റാവുവും വിവാഹിതരായി; താരദമ്പതികള്‍ക്ക് ആശംസകളുമായി സിനിമാ ലോകം; ഇനി മിസ്റ്റര്‍ ആന്‍ഡ് മിസിസ് അദു- സിദ്ധു എന്ന് കുറിപ്പ്
സിദ്ധാര്‍ത്ഥും അദിതി റാവുവും വിവാഹിതരായി; താരദമ്പതികള്‍ക്ക് ആശംസകളുമായി സിനിമാ ലോകം; ഇനി മിസ്റ്റര്‍ ആന്‍ഡ് മിസിസ് അദു- സിദ്ധു എന്ന് കുറിപ്പ്
ചെന്നൈ: നടന്‍ സിദ്ധാര്‍ത്ഥും നടി അദിതി റാവു ഹൈദരിയും വിവാഹിതരായി. വിവാഹത്തിന്റെ ഫോട്ടോകള്‍ പങ്കുവച്ച് താരങ്ങള്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.'നീയാണ് എന്റെ സൂര്യന്‍, എന്റെ ചന്ദ്രന്‍, എന്റെ എല്ലാ നക്ഷത്രങ്ങളും. മിസിസ് ആന്‍ഡ് മിസ്റ്റര്‍ അദു-സിദ്ധു. നിത്യമായ സ്നേഹത്തിലേക്കും വെളിച്ചത്തിലേക്കും മാജിക്കിലേക്കും', എന്നാണ് സന്തോഷം പങ്കിട്ട് അദിഥി കുറിച്ചത്. പിന്നാലെ നിരവധി പേരാണ് ഇരുതാരങ്ങള്‍ക്കും ആശംസകളുമായി രംഗത്ത് എത്തുന്നത്.
തെലങ്കാനയിലെ വനപര്‍ത്ഥിയിലെ ശ്രീരംഗപുരത്തെ 400 വര്‍ഷം പഴക്കമുള്ള ശ്രീരംഗനായക സ്വാമി ക്ഷേത്രത്തിലായിരുന്നു വിവാഹം.
ദുല്‍ഖര്‍ സല്‍മാന്‍, അനന്യ പാണ്ഡെ, ആതിയ ഷെട്ടി, അന്ന ബെന്‍, ഭൂമി പട്‌നേക്കര്‍, ശ്രിന്ദ, മനീഷ കൊയ്രാള, വേദിക തുടങ്ങിയ സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് പ്രതിശുത വരനും വധുവിനും ആശംസ നേര്‍ന്നത്. 'സിദ്ദിനും എച്ച്ആര്‍എച്ചിനും അഭിനന്ദനങ്ങള്‍. മനോഹരമായ ദമ്പതികളുടെ മനോഹരമായ ചിത്രങ്ങള്‍' എന്നായിരുന്നു ദുല്‍ഖറിന്റെ കമന്റ്.
ടിഷ്യൂ ഓര്‍ഗാന്‍സ ദാവണിയായിരുന്നു അദിതിയുടെ വിവാഹവേഷം. ഗോള്‍ഡന്‍ നിറത്തിലുള്ള ദാവണിയില്‍ നിറയെ സാരി വര്‍ക്ക് ചെയ്തിട്ടുണ്ട്. ഗോള്‍ഡന്‍ വരകളും ഹാന്‍ഡ് എംബ്രോയ്ഡറി ചെയ്ത ബോര്‍ഡറും വരുന്ന ബ്ലൗസിനൊപ്പം ഗോള്‍ഡന്‍ നിറത്തിലുള്ള ലോങ് സ്‌കര്‍ട്ടാണ് അദിതി ധരിച്ചത്. സ്‌കര്‍ട്ടിന്റെ താഴ്ഭാഗത്ത് വീതിയുള്ള ബോര്‍ഡറും നിറയെ ഡിസൈനും ചെയ്തിട്ടുണ്ട്. ഗോള്‍ഡും റൂബിയും ചേര്‍ന്ന ട്രഡീഷണല്‍ ആഭരണങ്ങളാണ് ഇതിനൊപ്പം അണിഞ്ഞത്. പിന്നിലേക്ക് പിന്നിയിട്ട മുടിയില്‍ മുല്ലപ്പൂവും ചൂടിയിരുന്നു. ഓഫ് വൈറ്റ് നിറത്തിലുള്ള കുര്‍ത്തയും കസവ് മുണ്ടുമായിരുന്നു സിദ്ധാര്‍ഥിന്റെ ഔട്ട്ഫിറ്റ്.
ഏറെക്കാലമായി ഇരുവരും പ്രണയത്തിലായിരുന്നു.കഴിഞ്ഞ മാര്‍ച്ചില്‍ പ്രൊപ്പോസല്‍ ചിത്രങ്ങളും അദിതിയും സിദ്ധാര്‍ഥും പങ്കുവെച്ചിരുന്നു. 2021-ല്‍ പുറത്തിറങ്ങിയ 'മഹാസമുദ്രം' എന്ന സിനിമയിലൂടെയാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. ആ സിനിമയുടെ സെറ്റില്‍ നിന്നാണ് പ്രണയം തുടങ്ങുന്നത്. പിന്നീട് ഇരുവരും ഒരുമിച്ചുള്ള നിരവധി റീലുകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ബോളിവുഡിലെ താരവിവാഹങ്ങള്‍ക്കും ഇരുവരും ഒരുമിച്ചെത്തിയിരുന്നു.
ഹൈദരാബാദിലെ പ്രശസ്തമായ ഹൈദരി കുടുംബത്തിലാണ് അദിതി ജനിച്ചത്. രാഷ്ട്രീയ നേതാക്കളായ മുഹമ്മദ് സലേ അക്ബര്‍ ഹൈദരിയുടേയും ജെ.രാമേശ്വര്‍ റാവുവിന്റേയും കൊച്ചുമകളാണ് അദിതി.തെലങ്കാനയിലെ വാനപര്‍ത്തി നാട്ടുരാജ്യത്തിലെ അവസാനത്തെ ഭരണാധികാരി അദിതിയുടെ അമ്മ വിദ്യാ റാവുവിന്റെ മുത്തച്ഛനായിരുന്നു
ഇരുവരും രണ്ടാം വിവാഹത്തിനാണ് ഒരുങ്ങുന്നത്. 2003-ല്‍ സിനിമാ അരങ്ങേറ്റത്തിന് പിന്നാലെ ബാല്യകാല സുഹൃത്ത് മേഘ്നയെ സിദ്ധാര്‍ഥ് വിവാഹം ചെയ്തിരുന്നു.2007-ല്‍ ഇരുവരും വിവാഹമോചിതരായി.ബോളിവുഡ് നടന്‍ സത്യദീപ് മിശ്രയാണ് അദിതിയുടെ ആദ്യ ഭര്‍ത്താവ്.തന്റെ 23-ാം വയസിലാണ് അദിതി, സത്യദീപിനെ വിവാഹം ചെയ്യുന്നത്. നാല് വര്‍ഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം ഇരുവരും വേര്‍പിരിഞ്ഞു.