'ഹോപ്പ് അദ്ദേഹത്തോട് നിങ്ങളുടെ പേരെന്താ എന്ന് ചോദിച്ചു; ചിരിച്ചുകൊണ്ട് അദ്ദേഹം മറുപടി നല്‍കി; മമ്മൂട്ടി'; ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത അനുഭവമെന്ന് ബേസില്‍

Update: 2025-10-05 07:57 GMT

മലയാള സിനിമയിലെ യുവ സംവിധായകനും നടനുമായ ബേസില്‍ ജോസഫിന് മമ്മൂട്ടിയെ നേരില്‍ കണ്ട അപൂര്‍വ്വാനുഭവം പങ്കുവെച്ചിരിക്കുകയാണ്. കുടുംബസമേതം മമ്മൂട്ടിയുമായി ചിലവഴിച്ച മനോഹരമായ നിമിഷങ്ങള്‍ ബേസില്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ്.

അദ്ദേഹത്തിന്റെ മകള്‍ ഹോപ്പിനൊപ്പമുള്ള മമ്മൂട്ടിയുടെ ഒരു മനോഹര ചിത്രം കൂടി ബേസില്‍ പങ്കുവെച്ചു. ''ഇതിഹാസമായ ഒരാളോടൊപ്പം കുറച്ച് സമയം ചെലവിടാന്‍ കഴിഞ്ഞത് ഒരിക്കലും മറക്കാനാകാത്ത അനുഭവമാണ്. മമ്മൂക്കയുടെ ലാളിത്യവും വിനയവുമാണ് നമ്മെ ഏറ്റവും ആകര്‍ഷിച്ചത്,'' ബേസില്‍ കുറിപ്പില്‍ എഴുതിയിട്ടുണ്ട്.

ഹോപ്പ് മമ്മൂട്ടിയോട് ''നിങ്ങളുടെ പേരെന്താ?'' എന്ന് ചോദിച്ചതും, അതിന് അദ്ദേഹം ചിരിച്ചുകൊണ്ട് ''മമ്മൂട്ടി'' എന്ന് മറുപടി നല്‍കിയതുമാണ് ബേസില്‍ ഓര്‍മ്മപ്പെടുത്തിയത്. ആ ലളിതമായ സംഭാഷണം തന്നെ കുടുംബത്തിനൊരിക്കലും മായാത്ത ഓര്‍മയായി മാറിയെന്നാണ് അദ്ദേഹം പറഞ്ഞത്.

Full View


Tags:    

Similar News