ഫഹദ് ഇനി ബോളിവുഡിലേക്കും; അരങ്ങേറ്റം ഇംതിയാസ് അലിയുടെ പ്രണയ ചിത്രത്തില്‍; ചിത്രം അടുത്ത വര്‍ഷം

ഇംതിയാസ് അലി- ഫഹദ് ഫാസില്‍ ചിത്രത്തിന്റെ ചിത്രീകരണം അടുത്തവര്‍ഷം

Update: 2024-09-06 12:36 GMT

മുംബൈ: ഇന്ദ്രജിത്ത് തൊട്ടുപിന്നാലെ ബോളിവുഡില്‍ അരങ്ങേറ്റത്തിനൊരുങ്ങി ഫഹദ്.ജബ് വി മെറ്റ്, റോക്ക് സ്റ്റാര്‍,ഹൈവേ, ലൈല മജ്നു തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ ഇംതിയാസ് അലിയുടെ ചിത്രത്തിലൂടെയാണ് ഫഹദിന്റെ അരങ്ങേറ്റം.

അതുല്യമായ ആഖ്യാന ശൈലിയുള്ള പ്രണയ കഥയാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് റിപ്പോര്‍ട്ടുകള്‍.ഇംതിയാസ് അലി- ഫഹദ് ഫാസില്‍ ചിത്രത്തിന്റെ ചിത്രീകരണം അടുത്തവര്‍ഷം ആരംഭിക്കും.

ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.അതേസമയം അല്‍ത്താഫ് സലിം സംവിധാനം ചെയ്യുന്ന ഓടും കുതിര ചാടും കുതിര,രജനികാന്ത് നായകനായ വേട്ടയന്‍, അല്ലു അര്‍ജുന്‍ ചിത്രം പുഷ്പ 2 എന്നിവയാണ് ഫഹദിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രങ്ങള്‍. വേട്ടയന്‍ ഒക്ടോബര്‍ പത്തിനും പുഷ്പ 2 ഡിസംബര്‍ ആറിനും റിലീസ് ചെയ്യാനാണ് ഒരുങ്ങുന്നത്. ഓടും കുതിര ചാടും കുതിരയില്‍ കല്യാണി പ്രിയദര്‍ശനാണ് നായിക.

കരാട്ടെ ചന്ദ്രന്‍ ആണ് ചിത്രീകരണത്തിന് ഒരുങ്ങുന്ന ഫഹദ് ഫാസില്‍ ചിത്രം. നവാഗതനായ റോയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മഹേഷിന്റെ പ്രതികാരം മുതല്‍ ദിലീഷ് പോത്തന്റെ കോ ഡയറക്ടറായിരുന്നു റോയ്. പ്രേമലുവിന്റെ തകര്‍പ്പന്‍ വിജയത്തിനുശേഷം ഭാവന സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രമാണ്. ഭാവന സ്റ്റുഡിയോസിന്റെ ആറാമത്തെ ചിത്രമാണ് കരാട്ടെ ചന്ദ്രന്‍.

Tags:    

Similar News