'അവർക്ക് കടന്നുവരാൻ രഹസ്യ വാതില്‍ ഉണ്ട്; ചിലപ്പോഴൊക്കെ ഷാരൂഖും അതുവഴി വന്ന് പോകാറുണ്ട്...!'; പാചകക്കാരന്റെ വെളിപ്പെടുത്തലിൽ ഞെട്ടൽ; 'ഖാന്‍' കുടുംബം മുംബൈയിലെ ആ റെസ്റ്റോറന്റിലെത്തിയാൽ ആദ്യം ചെയ്യുന്നത്; സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ ചർച്ച!

Update: 2025-06-16 17:16 GMT

ബോളിവുഡിൽ തന്നെ ഏറെ ആരാധകരുള്ള കുടുംബമാണ് ഷാരൂഖ് ഖാന്‍റെ കുടുംബം. ആ കുടുംബത്തിലെ ഓരോരുത്തരുടെയും ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ എപ്പോഴും ഇടംപിടിക്കാറുമുണ്ട്. മാധ്യമങ്ങളുടെ കണ്ണുകള്‍ നിരന്തരമായി ഇവര്‍ക്കും ചുറ്റുമുള്ളതു കൊണ്ടുതന്നെ കുടുംബവുമായി പുറത്തുപോകുമ്പോള്‍ സ്വകാര്യതയ്ക്കു വേണ്ടി ഇവര്‍ തന്നെ ചില കാര്യങ്ങള്‍ചെയ്യാറുണ്ട്. അത്തരത്തിലൊരു കാര്യമാണ് ഇപ്പോള്‍ വാര്‍ത്തകളിലൂടെ പുറത്തു വരുന്നത്.

ഷാരൂഖ് ഖാന്‍റെ ഭാര്യ ഗൗരി ഖാന്റെ ഉടമസ്ഥതയിലുള്ള മുംബൈയിലുള്ള ടോറി റെസ്റ്റോറന്റിലേക്ക് പ്രവേശിക്കുന്നതിനും പുറത്തുകടക്കുന്നതിനുമായി കുടുംബത്തിന് ഒരു രഹസ്യ വാതിലുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ടോറിയിലെ മുഖ്യ പാചകക്കാരനായ സ്റ്റെഫാന്‍ ഗാഡിറ്റ്. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

ആ രഹസ്യ വാതിലിലൂടെ ഖാന്‍ കുടുംബത്തിലുള്ളവര്‍ക്ക് മാത്രമേ പ്രവേശനമുള്ളു. പലപ്പോഴും ഷാരൂഖ് ഖാന്‍ കുടുംബമായി റസ്‌റ്ററന്റില്‍ എത്തുന്നത് ആ രഹസ്യവാതില്‍ വഴിയാണ്. മക്കളായ സുഹാനയും ആര്യന്‍ ഖാനും സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കാന്‍ ടോറിയിലെത്താറുണ്ടെന്നും ഗാഡിറ്റ് പറയുന്നു. ഖാന്‍ കുടുംബത്തിന്റെ പ്രിയപ്പെട്ട വിഭവങ്ങള്‍ ഏതൊക്കെയാണെന്നും ഷെഫ് അഭിമുഖത്തില്‍ പങ്കുവച്ചു. ഷാരൂഖ് ഖാന്റെയും ഗൗരി ഖാന്റെയും ഇളയ കുട്ടിയായ അബ്രാമിന് ഇവിടുത്തെ സുഷി ഇഷ്ടമാണ്, ഈ റസ്റ്ററന്റിലെ ഷാരൂഖ് ഖാന്റെ ഇഷ്ട വിഭവം മട്ടന്‍ ചോപ്‌സ് മസാലയാണെന്നും ഗാഡിറ്റ് പറഞ്ഞു.

അതേസമയം, ബോളിവുഡ് താരങ്ങളുടെ ഉടമസ്ഥതയിലുള്ള അത്യാഡംബര റസ്റ്ററൻ്റുകളില്‍ വിളമ്പുന്ന വിഭവങ്ങളില്‍ പലതിലും കൃത്രിമത്വം ഉണ്ടെന്ന വാദവുമായി യൂട്യൂബറായ സര്‍ഥക് സച്ഛ്വേദ വീഡിയോ പങ്കുവെച്ചിരുന്നു. ഇതിനുപിന്നാലെ വിശദീകരണവുമായി രം​​ഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത ഇന്റീരിയര്‍ ഡിസൈനറും ഷാരൂഖ് ഖാന്റെ ഭാര്യയുമായ ഗൗരി ഖാന്റെ ഉടമസ്ഥതയിലുള്ള റെസ്റ്ററന്റ് ടോരിയുടെ അധികൃതർ.

താരങ്ങളുടെ റെസ്റ്ററന്റുകളില്‍ വിളമ്പുന്ന പനീർ യഥാർഥമല്ലെന്നാണ് യൂട്യൂബറായ സര്‍ഥക് സച്ഛ്വേദ വീഡിയോയില്‍ പറയുന്നത്. ഇത് പരിശോധിക്കാൻ, ​ഗൗരിയുടെ റസ്റ്ററന്റിനു പുറമേ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെ വണ്‍ 8 കമ്യൂണിലും ശില്‍പ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള ബാസ്റ്റ്യനിലും ബോബി ഡിയോളിന്റെ സംപ്ലേസ്എൽസിലും സർഥക് പനീറിന്റെ ​ഗുണമേന്മ പരിശോധിക്കാനുള്ള പരീക്ഷണം നടത്തി.

അയഡിന്‍ ടെസ്റ്റിലൂടെയാണ് ഈ റെസ്റ്ററന്റുകളിലെല്ലാം സർഥക് പനീറിന്റെ ​ഗുണമേന്മ പരിശോധിച്ചത്. എന്നാല്‍ തന്റെ പരിശോധനയില്‍ ​ഗൗരി ഖാന്റെ ഉടമസ്ഥതയിലുള്ള ടോരിയിലെ പനീറിൽ കൃത്രിമമുണ്ടെന്നാണ് സർഥക് പറഞ്ഞത്. ടോരിയിലെ പനീര്‍ വിഭവങ്ങളില്‍ നടത്തിയ അയഡിന്‍ ടെസ്റ്റിൽ പനീര്‍ നീല നിറമായി മാറുന്നതായാണ് ഇയാള്‍ വീഡിയോയില്‍ കാണിക്കുന്നത്.

Tags:    

Similar News