'എല്ലാ മമ്മൂട്ടിമാര്‍ക്കും ഒരു മോഹന്‍ലാലുണ്ടാവട്ടെ, എല്ലാ മോഹന്‍ലാലിനും ഒരു മമ്മൂട്ടിയും'; മല്ലുവുഡിലെ സൗഹൃദത്തിന് കൈയ്യടിച്ച് ജാവേദ് അക്തര്‍

മല്ലുവുഡിലെ അപൂര്‍വ്വ സൗഹൃദത്തിന് കൈയ്യടിച്ച് ജാവേദ് അക്തര്‍

Update: 2025-03-27 11:58 GMT

മുംബൈ: മോളിവുഡ് സൂപ്പര്‍താരങ്ങളുടെ സൗഹൃദവും സ്‌നേഹവും മലയാളികള്‍ക്ക് പുതിയതല്ല. ബിഗ്ബിയുടെയും എമ്പുരാന്റെയും സൗഹൃദം എക്കാലവും ആരാധകരെ ആവേശത്തിലാഴ്ത്തുന്നതാണ്. എമ്പുരാന്‍ റിലീസിന് മുന്നോടിയായുള്ള മമ്മൂട്ടിയുടെ ആശംസയും അതിനു കുറച്ചു ദിവസം മുന്‍പ് ശബരിമല സന്ദര്‍ശിച്ച മോഹന്‍ലാല്‍, മമ്മൂട്ടിക്ക് വേണ്ടി അവിടെ പൂജ കഴിപ്പിച്ചതും ഒക്കെ വാര്‍ത്തയായിരുന്നു.

മോഹന്‍ലാലിന്റെ പ്രവൃത്തി സോഷ്യല്‍ മീഡിയയില്‍ സമ്മിശ്ര പ്രതികരണങ്ങള്‍ക്ക് കാരണമായി. ഇതിന്റെ പശ്ചാത്തലത്തില്‍ ബോളിവുഡിലെ തിരക്കഥാകൃത്തും ഗാനരചയിതാവുമായ ജാവേദ് അഖ്തര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്.

'ഇന്ത്യയിലെ എല്ലാ മമ്മൂട്ടിമാര്‍ക്കും മോഹന്‍ ലാലിനെപ്പോലുള്ള ഒരു സുഹൃത്തും, എല്ലാ മോഹന്‍ ലാലിനും മമ്മൂട്ടിയെപ്പോലുള്ള ഒരു സുഹൃത്തും ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അവരുടെ മഹത്തായ സൗഹൃദം ചില ചെറിയ, ഇടുങ്ങിയ ചിന്താഗതിക്കാരായ, നിസ്സാരരും നിഷേധാത്മകരുമായ ആളുകള്‍ക്ക് മനസിലാക്കാന്‍ കഴിയാത്തതാണെന്ന് വ്യക്തമാണ്. പക്ഷേ ആരാണ് അത് ശ്രദ്ധിക്കുന്നത്'- ജാവേദ് അക്തര്‍ എക്‌സില്‍ കുറിച്ചു.

Tags:    

Similar News