സരിതയ്ക്ക് ദേശീയ പുരസ്‌കാരം ലഭിക്കാത്തതില്‍ എനിക്ക് ഇപ്പോഴും സങ്കടം; ജൂലി ഗണപതി സിനിമയെ കുറിച്ച് ജയറാം

സരിതയ്ക്ക് ദേശീയ പുരസ്‌കാരം ലഭിക്കാത്തതില്‍ എനിക്ക് ഇപ്പോഴും സങ്കടം; ജൂലി ഗണപതി സിനിമയെ കുറിച്ച് ജയറാം

Update: 2024-10-20 14:02 GMT
സരിതയ്ക്ക് ദേശീയ പുരസ്‌കാരം ലഭിക്കാത്തതില്‍ എനിക്ക് ഇപ്പോഴും സങ്കടം; ജൂലി ഗണപതി സിനിമയെ കുറിച്ച് ജയറാം
  • whatsapp icon

ചെന്നൈ: ഒരുകാലത്ത് തമിഴിലും മലയാളത്തിലും ഉള്‍പ്പടെ നിറഞ്ഞു നിന്നിരുന്ന നടിയാണ് സരിത. മലയാളത്തില്‍ നിരവധി മികച്ച കഥാപാത്രങ്ങളെ ആണ് താരം അവതരിപ്പിച്ചത്. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്നു അവര്‍. ഇപ്പോഴിതാ നടി സരിതയ്ക്ക് ദേശീയ അവാര്‍ഡ് ലഭിക്കാത്തതില്‍ തനിക്ക് ഇപ്പോഴും സങ്കടമുണ്ടെന്ന് പറയുകയാണ് നടന്‍ ജയറാം. ഒരു പുരസ്‌കാര ചടങ്ങിനിടെയാണ് താരം സരിതയെക്കുറിച്ച് വാചാലയായത്.

ജയറാമിനെ വേദിയിലേക്ക് ക്ഷണിച്ച് താരം അഭിനയിച്ച സിനിമയിലെ രംഗങ്ങള്‍ വേദിയില്‍ കാണിച്ചു. ഓരോ സിനിമയുടേയും ഓര്‍മകള്‍ താരം പങ്കുവെക്കുകയായിരുന്നു. അതിനിടെയാണ് ജയറാമും സരിതയും ഒന്നിച്ചഭിനയിച്ച തമിഴ് ചിത്രമായിരുന്നു ജൂലി ഗണപതിയിലെ രംഗം കാണിച്ചത്. അപ്പോഴാണ് സരിതയുടെ പ്രകടനത്തെക്കുറിച്ച് താരം പറഞ്ഞത്. ചിത്രത്തിലെ ഓരോ സീന്‍ എടുക്കുമ്പോഴും അതിന് ദേശീയ അവാര്‍ഡ് ലഭിക്കുമെന്ന് താന്‍ പറയാറുണ്ടായിരുന്നു എന്നാണ് താരം പറഞ്ഞത്.

'എപ്പോഴും സങ്കടം തോന്നുന്ന കാര്യമുണ്ട്. സരിത മാമിന്റെ ടാലന്റ് എന്താണെന്ന് പറയേണ്ട ആവശ്യമില്ല. എന്നാല്‍ ഇതുവരെ ഒരു ദേശീയ അവാര്‍ഡ് ലഭിച്ചിട്ടില്ലെന്ന് ഓര്‍ക്കുമ്പോള്‍ വളരെ സങ്കടം തോന്നുന്നു. ജൂലി ഗണപതിയിലെ ഓരോ സീനെടുക്കുമ്പോഴും ഇതിന് ദേശീയ അവാര്‍ഡ് കിട്ടുമെന്ന് ഞാന്‍ പറയാറുണ്ടായിരുന്നു. എന്നാല്‍ അതു കിട്ടിയില്ല. പിന്നീട് ആ സിനിമ അവാര്‍ഡിന് അയച്ചിട്ടു പോലുമില്ലെന്ന് അറിഞ്ഞു. ഈ സിനിമ കാണുമ്പോഴേ എനിക്ക് സങ്കടം വരും'- ജയറാം പറഞ്ഞു.സരിത, സിനിമ, ഗണപതി

Tags:    

Similar News