ആരാധകരെ ഞെട്ടിച്ച് ഖുശ്ബുവിന്റെ കിടിലന്‍ മേക്കോവര്‍; സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങള്‍ വൈറല്‍

ആരാധകരെ ഞെട്ടിച്ച് ഖുശ്ബുവിന്റെ കിടിലന്‍ മേക്കോവര്‍

Update: 2025-04-17 11:53 GMT

ചെന്നൈ: ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികയായിരുനനു ഖുശ്ബു സുന്ദര്‍. തെലുങ്കിന് പുറമെ തമിഴ്, ഹിന്ദി, മലയാളം ഭാഷകളിലും അഭിനയിച്ച് താരം അംഗീകാരം നേടിയിട്ടുണ്ട്. ഒരു നടി എന്ന നിലയില്‍ മാത്രമല്ല, ഒരു രാഷ്ട്രീയ നേതാവെന്ന നിലയിലും ഖുശ്ബു പ്രിയങ്കരിയാണ്.

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ അവര്‍ തന്റെ വ്യക്തിപരവും തൊഴില്‍പരവുമായ ജീവിതത്തിലെ എല്ലാ പുതിയ കാര്യങ്ങളും ആരാധകരുമായി പതിവായി പങ്കിടാറുണ്ട്. അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ചില അതിശയിപ്പിക്കുന്ന ചിത്രങ്ങള്‍ താരം പങ്കിട്ടിരുന്നു.

ഇപ്പോഴിതാ വീണ്ടും ആരാധകരെ അതിശയിപ്പിക്കുകയാണ് താരം. തന്റെ പുതിയ അവതാരത്തിലൂടെ ശ്രദ്ധയാകര്‍ഷിക്കുന്ന ഐക്കണിക് താരം 54 വയസ്സില്‍, തന്റെ 20 കിലോയിലധികം ഭാരം കുറച്ചു, അതും ഒമ്പത് മാസത്തിനിടെ. ആ മാറ്റം കാട്ടുന്ന ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്.

തിളങ്ങുന്ന പച്ച നിറത്തിലുള്ള സീക്വിന്‍ വസ്ത്രത്തില്‍ മൃദുവായ മേക്കപ്പും ചുരുണ്ട മുടിയും ഒക്കെയായി മധുര പതിനേഴിന്റെ സൗന്ദര്യത്തിലാണ് തിളങ്ങുന്നത്. 'ഭാവിയിലേക്ക് മടങ്ങുക...' എന്ന ക്യാപ്ഷന്‍ നല്‍കി പങ്കിട്ട ചിത്രത്തില്‍ ഗുഡ് ഹെല്‍ത്ത്, ഗ്ലാമര്‍ സ്ലാം എന്നീ ഹാഷ് ടാഗുകളും നല്‍കിയിട്ടുണ്ട്. താരത്തിന്റെ മേക്കോവര്‍ ചിത്രങ്ങള്‍ കണ്ട് അതിശയിക്കുകയാണ് ആരാധകര്‍.

വിമര്‍ശന കമന്റുകളും ചിത്രങ്ങള്‍ക്ക് താഴെ നിറയുന്നുണ്ട്. ഭാരം കുറയ്ക്കലിനെക്കുറിച്ച് ഊഹാപോഹങ്ങളാണ് കൂടുതലും. ഇഞ്ചക്ഷനുകള്‍ മൂലമാണെന്നാണ് പലരും കുറിക്കുന്നത്.

Tags:    

Similar News