16 വര്‍ഷത്തെ കരിയര്‍; മൂന്നാം തവണയും നേട്ടം കരസ്ഥമാക്കി നാനി; മൂന്നാം തവണ നേട്ടം കൊയ്തത് നാനിയും എസ്. ജെ സൂര്യയും ഒന്നിച്ച 'സൂര്യാസ് സാറ്റര്‍ഡേ'യിലൂടെ
16 വര്‍ഷത്തെ കരിയറിലെ മൂന്നാമത്തെ 100 കോടി ഗ്രോസറും നാനി സ്വന്തമാക്കി.
ഹൈദരബാദ്: തെലുങ്ക് താരം നാനി നായകനായി എത്തിയ സരിപോത ശനിവാരം 100 കോടി ക്ലബില്‍ എത്തി.റിലീസ് ചെയ്ത് 18-ാം ദിവസമായ ഞായറാഴ്ചയാണ് നാനി നായകനായ ചിത്രം ഒടുവില്‍ 100 കോടി ക്ലബ്ബില്‍ പ്രവേശിച്ചത്.ഇതോടെ 16 വര്‍ഷത്തെ കരിയറിലെ മൂന്നാമത്തെ 100 കോടി ഗ്രോസറും നാനി സ്വന്തമാക്കി.
തുടര്‍ച്ചയായ സൂപ്പര്‍ വിജയങ്ങളിലൂടെ നാനി തന്റെ ജനപ്രീതിയും താരമൂല്യവും വര്‍ധിപ്പിക്കുകയാണ്. സൂര്യാസ് സാറ്റര്‍ഡേയില്‍ വില്ലനായി എത്തിയ എസ് ജെ സൂര്യയുടെ പ്രകടനവും വലിയ ശ്രദ്ധ നേടി. നാനി- എസ് ജെ സൂര്യ കൂട്ടുകെട്ടിന്റെ ഗംഭീര മുഖാമുഖം പ്രേക്ഷകരെ വലിയ രീതിയില്‍ ആകര്‍ഷിക്കുകയും മികച്ച ദൃശ്യാനുഭവം സമ്മാനിക്കുകയും ചെയ്തു. പ്രിയങ്ക മോഹനാണ് ചിത്രത്തിലെ നായിക.
ഡൊമസ്റ്റിക് മാര്‍ക്കറ്റിലും വിദേശ മാര്‍ക്കറ്റിലും കളക്ഷനില്‍ മികച്ച വര്‍ധനവാണ് ചിത്രത്തിനുണ്ടായത്.വടക്കേ അമേരിക്കയില്‍ 2.48 ദശലക്ഷം കളക്ഷന്‍ നേടിയ ചിത്രം, ഈ മേഖലയില്‍ 2.5 ദശലക്ഷം ഡോളര്‍ ഗ്രോസിനോട് അടുക്കുകയാണ്.വടക്കേ അമേരിക്കയില്‍ നാനിയുടെ ഏറ്റവും വലിയ കളക്ഷന്‍ നേടിയ ചിത്രവുമാണ് സൂര്യാസ് സാറ്റര്‍ഡേ.
ഇന്ത്യയിലെ ഒന്നാം നമ്പര്‍ സംവിധായകന്‍ എസ് എസ് രാജമൗലിയുടെ ഐക്കണിക് പരീക്ഷണ നാടകമായ ഈഗയാണ് നാനിയുടെ ആദ്യ 100 കോടി ചിത്രം. 2012ല്‍ റിലീസ് ചെയ്ത ചിത്രം ലോകമെമ്പാടുമായി 107 കോടി രൂപയാണ് കളക്ഷന്‍ നേടിയിരുന്നു. 2023-ല്‍ പുറത്തിറങ്ങിയ ആക്ഷന്‍ ഡ്രാമയായ ദസറ 121 കോടി രൂപ കളക്ഷന്‍ നേടി നാനിയുടെ രണ്ടാമത്തെ 100 കോടി ഗ്രോസറായി.
സൂപ്പര്‍ ഹിറ്റായ ഗ്യാങ് ലീഡറിന് ശേഷം വീണ്ടും നാനി- പ്രിയങ്ക മോഹന്‍ ടീമൊന്നിക്കുന്ന ചിത്രം കൂടിയാണിത്. ത്രില്ലടിപ്പിക്കുന്ന ഒരു ആക്ഷന്‍- അഡ്വെഞ്ചര്‍ ചിത്രമായാണ് വിവേക് ആത്രേയ സൂര്യാസ് സാറ്റര്‍ഡേ ഒരുക്കിയിരിക്കുന്നത്. ഡിവിവി ദാനയ്യ, കല്യാണ്‍ ദസരി എന്നിവര്‍ ചേര്‍ന്ന് ഡിവിവി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിലെ മറ്റൊരു നിര്‍ണ്ണായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് സായ് കുമാര്‍ ആണ്.