പരിപാടിക്ക് എത്തിയത് ആറ് മണിക്കൂര്‍ വൈകി; എന്നിട്ടും ക്ഷമാപണം നടത്തിയില്ല; നടി നയന്‍താരക്ക് സൈബറിടത്തില്‍ രൂക്ഷ വിമര്‍ശനം

പരിപാടിക്ക് എത്തിയത് ആറ് മണിക്കൂര്‍ വൈകി

Update: 2025-01-12 16:00 GMT

ചെന്നൈ: കുറച്ചുകാലമായി തെന്നിന്ത്യന്‍ സിനിമയിലെ വിവാദ നായികയാണ് നയന്‍താര. ധനുഷിനെതിരെ തുറന്നടിച്ചു കൊണ്ട് അവര്‍ രംഗത്തുവന്നതോടയാണ് അവര്‍ വിവാദങ്ങളില്‍ നിറഞ്ഞത്. ഇപ്പോള്‍ വീണ്ടും വിവാദങ്ങള്‍ കൊണ്ട് ശ്രദ്ധ നേടുകയാണ് നയന്‍സ്. ഒരു പരിപാടിക്ക് കൃത്യ സമയത്ത് എത്താതിരുന്നതിന്റെ പേരിലാണ് അവര്‍ക്കെതിരെ സൈബറിടത്തില്‍ വിമര്‍ശനം കടക്കുന്നത്.

ഫെമി 9 എന്ന നയന്‍താരയുടെ ബിസിനസ് സംരംഭവുമായി ബന്ധപ്പെട്ടായിരുന്നു പരിപാടി. രാവിലെ ഒന്‍പത് മണിക്കാണ് നയന്‍താര പരിപാടിയ്ക്ക് എത്തുമെന്ന് അറിയിച്ചിരുന്നത്. എന്നാല്‍ ആറ് മണിക്കൂര്‍ വൈകി ആയിരുന്നു നയന്‍താരയും വിഘ്‌നേഷ് ശിവനും ഇവിടെ എത്തിയത്. ഉച്ചയ്ക്ക് ഒരു മണിയോടെ തീരുമായിരുന്ന പരിപാടി അവസാനിച്ചത് ആറ് മണിക്കായിരുന്നു. ഇത് പരിപാടിയ്ക്ക് എത്തിയ ഇന്‍ഫ്ലുവന്‍സര്‍മാര്‍ അടക്കമുള്ളവര്‍ തന്നെയാണ് വിമര്‍ശനം ഉയര്‍ത്തിയത്.

ഫെമി 9ന്റെ ഫോട്ടോസ് നയന്‍താര പങ്കുവച്ചിരുന്നു. ഈ പോസ്റ്റിന് താഴെയും രൂക്ഷ വിമര്‍ശനമാണ്. 'ഈ സ്നേഹം മതി. ഞങ്ങളുടെ ഫെമി 9 കുടുംബം വലുതാകുകയാണ്, ഞങ്ങള്‍ക്ക് ഇതിലും സന്തുഷ്ടരാകാന്‍ കഴിയില്ല. ഇങ്ങനൊരു ജീവിതത്തിന് കൂടുതല്‍ നന്ദി..' എന്നായിരുന്നു ഫോട്ടോകള്‍ക്കൊപ്പം താരം കുറിച്ചത്. പിന്നാലെ വിമര്‍ശന കമന്റുകളും എത്തി.

വൈകി എത്തിയതിന് ക്ഷമാപണം നടത്താതിനും ഫോട്ടോ എടുക്കാന്‍ വന്ന കൊച്ചുകുട്ടികളെ പോലും അനുവദിക്കാത്തതിന്റെ പേരിലും നയന്‍താരയ്ക്ക് എതിരെ വിമര്‍ശനം ഉയരുന്നുണ്ട്. തക്ക സമയത്ത് പരിപാടിക്ക് വന്ന തങ്ങള്‍ 'പൊട്ടന്മാരാണോ' എന്നും ഇവര്‍ കമന്റ് ചെയ്യുന്നുണ്ട്. എന്തായാലും താങ്കളുടെ ഫോട്ടോഗ്രാഫന്‍ കൃത്യമായി ജോലി ചെയ്തുവെന്നും ഇവര്‍ പരിഹസിക്കുന്നുണ്ട്. സംഭവത്തില്‍ പ്രതികരിക്കാന്‍ നയന്‍താര ഇതുവരെ തയ്യാറായിട്ടില്ല.

രക്കായി എന്നാണ് നയന്‍താരയുടെ പുതിയ സിനിമയുടെ പേര്. സെന്തില്‍ നള്ളസാമി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശക്തമായ സ്ത്രീ കഥാപാത്രത്തെയാണ് നയന്‍സ് അവതരിപ്പിക്കുന്നത്. അന്നപൂരണിയാണ് നയന്‍താരയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.

Tags:    

Similar News