'എന്റെ പേരിലുള്ള വിഡിയോസ് ആവശ്യമില്ലാത്ത മ്യൂസിക്കും ചേര്‍ത്ത് പ്രചരിക്കുന്നത് എനിക്കിഷ്ടമല്ല. ആവശ്യമില്ലാതെ കൊഞ്ചാനോ കുഴയാനോ വന്നാല്‍ വായിലുള്ള പച്ചത്തെറി കേള്‍ക്കും. എന്റെ ചിത്രങ്ങള്‍ എടുത്ത് അതില്‍ പണിയാന്‍ നിന്നാല്‍ നല്ല പണി വാങ്ങും; ഇതു എന്റെ ഭീഷണിയല്ല, വ്യക്തിസ്വാതന്ത്ര്യമാണ്': പാര്‍വതി ആര്‍. കൃഷ്ണ
മലയാള ടെലിവിഷന്‍ രംഗത്തെ ഒരു പ്രശസ്ത നടിയും അവതാരകയുമാണ് പാര്‍വതി ആര്‍. കൃഷ്ണ. സോഷ്യല്‍ മീഡിയില്‍ സജീവമായ താരം ഇപ്പോള്‍ തന്റെ ഫോട്ടോഷൂട്ട് വിഡിയോയില്‍ നിന്നും ഗ്ലാമറസ് ആയിട്ടുള്ള ഭാഗങ്ങള്‍ കട്ട് ചെയ്ത് പ്രചരിച്ചവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ്. ഇങ്ങനെ കട്ട് ചെയ്ത് എടുത്ത വിഡിയോ പങ്കുവച്ച പേജുകള്‍ക്കെതിരെ ശക്തമായ നിയമനടപടി താന്‍ സ്വീകരിക്കുമെന്നും നടി പറഞ്ഞു. ഫോട്ടോഗ്രാഫിയിലെ ശ്രദ്ധയും പ്രൊഫഷണലിസവുംഎന്റെ വ്യക്തിത്വത്തിന്റെ ഭാഗമാണ് പാര്‍വതി പറയുന്നു.
ഈ വിഡിയോ ആദ്യം പോസ്റ്റ് ചെയ്ത ചാനല്‍ താന്‍ ഇടപെട്ട് പൂട്ടിച്ചെന്നും നടി പറഞ്ഞു. ഒരുപാട് ഫോട്ടോഷൂട്ട് ചെയ്യുന്ന ഒരാളാണ് ഞാന്‍. കഴിഞ്ഞ ദിവസം ബീച്ചിന്റെ ഒരു ഫോട്ടോഷൂട്ട് ചെയ്ത സമയത്തും ക്ലീവേജോ നേവലോ വരാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. അത് ഞാന്‍ ഒട്ടും കംഫര്‍ട്ടബിള്‍ അല്ലാത്തതുകൊണ്ടാണ്. അത് ഞാന്‍ ഒട്ടും കംഫര്‍ട്ടബിള്‍ അല്ലാത്തതുകൊണ്ടാണ്. എന്റെ ഫോട്ടോഗ്രാഫറായ രേഷ്മ ഈ ഫോട്ടോഷൂട്ടിന്റെ ബിഹൈന്‍ഡ് ദ് സീന്‍സ് യൂട്യൂബില്‍ അപ്ലോഡ് ചെയ്ത സമയത്ത് ഏതോ വൈഡ് ഷോട്ടില്‍ എന്റെ നേവല്‍ കാണാവുന്നതുപോലെ ആകുന്നുണ്ടായിരുന്നു.
ആ വൈഡ് ഷോട്ടില്‍ നിന്നും കഷ്ടപ്പെട്ട് സൂം ചെയ്ത് ഈ സീന്‍ രോമാഞ്ചം എന്നു പേരുള്ള മീഡിയ അവരുടെ ചാനലിലും അത് കട്ട് ചെയ്ത് മറ്റൊരുപാട് പേജസിലും ഇടുകയുണ്ടായി. ഇന്ന് അവരുടെ അക്കൗണ്ട് പൂട്ടിക്കാവുന്ന കാര്യങ്ങളൊക്കെ ചെയ്ത് ആ ചാനല്‍ പൂട്ടിക്കെട്ടി പോയി , താരം പറയുന്നു. എന്റെ പേരിലുള്ള വിഡിയോസ് ആവശ്യമില്ലാത്ത മ്യൂസിക്കും ചേര്‍ത്ത് പ്രചരിക്കുന്നത് എനിക്കിഷ്ടമല്ല. ഇതിന്റെ പേരില്‍ ആവശ്യമില്ലാതെ കൊഞ്ചാനോ കുഴയാനോ എന്റെ അടുത്ത് വന്നാല്‍ വായിലുള്ള പച്ചത്തെറി കേള്‍ക്കും. എന്റെ വിഡിയോയോ, ഫോട്ടോയോ ആവശ്യമില്ലാതെ എടുത്ത് അതില്‍ കിടന്ന് പണിയാന്‍ നിന്നാല്‍ നല്ല പണി വാങ്ങിക്കും. ഇതു എന്റെ ഭീഷണിയല്ല, എന്റെ വ്യക്തിസ്വാതന്ത്ര്യമാണ് പാര്‍വതി പറഞ്ഞു.