അന്നേരം പ്രിയൻ അവളെ നാണത്തോടെയാണ് നോക്കി നിന്നത്; ഇതെല്ലാം ആളുകൾ വളരെ കൗതുകത്തോടെ ശ്രദ്ധിച്ചു; ചിലർക്ക് അങ്ങനെയാണ്..ഒന്ന് സംസാരിച്ചാൽ തീരാവുന്ന പിണക്കങ്ങളെ കാണുകയുള്ളൂ..!! എല്ലാം മറന്ന് വിവാഹ വേദിയിൽ ലിസിയുടെ കൈപ്പിടിച്ചെത്തിയ സംവിധായകൻ; ഒത്തുചേരലിനെ കുറിച്ച് ആലപ്പി അഷ്റഫ്; ആ പഴയ പ്രണയം വീണ്ടും മൊട്ടിടുമോ?
സംവിധായകൻ സിബി മലയിലിന്റെ മകന്റെ വിവാഹവേദിയിൽ ചലച്ചിത്ര സംവിധായകൻ പ്രിയദർശനും നടി ലിസിയും കൈകോർത്ത് ഒരുമിച്ചെത്തിയ ദൃശ്യങ്ങൾ വലിയ വാർത്താ പ്രാധാന്യം നേടുകയും ആരാധകർക്കിടയിൽ തരംഗമാവുകയും ചെയ്തിരുന്നു. വർഷങ്ങൾ നീണ്ട വേർപിരിയലിന് ശേഷം ഇരുവരും തമ്മിൽ മഞ്ഞുരുകിയെന്നും പഴയ പ്രണയം വീണ്ടും മൊട്ടിട്ടുവെന്നുമുള്ള സൂചനകളാണ് ഈ ഒത്തുചേരൽ നൽകിയത്.
ഇരുവരുടെയും അടുത്ത സുഹൃത്തായ സംവിധായകൻ ആലപ്പി അഷ്റഫ്, ഈ ഒത്തുചേരലിന് പിന്നിലെ കാരണങ്ങൾ തന്റെ യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തി. അമ്മായിയപ്പനും മുത്തച്ഛനുമെന്ന സ്ഥാനങ്ങളിലേക്ക് മാറിയപ്പോൾ പ്രിയദർശന്റെ ചിന്താഗതികളിൽ വന്ന മാറ്റവും ലിസിയോടുള്ള അടങ്ങാത്ത അനുരാഗവുമാണ് ഈ ഒത്തുചേരലിന് പിന്നിലെന്ന് അഷ്റഫ് പറയുന്നു.
സന്തോഷകരമായ ഈ വാർത്തയ്‌ക്കൊപ്പം, പുനർവിവാഹത്തെക്കുറിച്ച് ലിസിക്കുള്ളിലെ ഭയത്തെക്കുറിച്ചും തന്നോട് ലിസി വെളിപ്പെടുത്തിയിരുന്നതായി ആലപ്പി അഷ്റഫ് ചൂണ്ടിക്കാട്ടി. വലിയ വാദപ്രതിവാദങ്ങളെക്കാൾ ചെറിയൊരു വിട്ടുവീഴ്ച എപ്പോഴും നല്ലതാണെന്നും, ചിരിച്ചാൽ തീരുന്ന പിണക്കങ്ങളും ക്ഷമിച്ചാൽ തീരുന്ന തർക്കങ്ങളുമുണ്ടെന്നും അഷ്റഫ് തന്റെ വാക്കുകളിൽ ഓർമ്മിപ്പിച്ചു. വാശി കൊണ്ട് ആരും വിജയിക്കുന്നില്ലെന്നും അത് ഓരോ മനസ്സിനെയും വേദനിപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആലപ്പി അഷ്റഫിന്റെ വാക്കുകൾ..
‘‘വലിയ വാദപ്രതിവാദത്തെക്കാൾ എപ്പോഴും നല്ലതാണ് ചെറിയൊരു വിട്ടുവീഴ്ച. ഒന്ന് ചിരിച്ചാൽ തീരുന്ന പിണക്കങ്ങളുണ്ട് ഒന്ന് ക്ഷമിച്ചാൽ തീരുന്ന തർക്കങ്ങളും ഉണ്ട്. ഒരു വാക്കിൽ ഒഴിവാക്കാവുന്ന സങ്കടങ്ങളും ഉണ്ട്. വാശി കൊണ്ട് ആരും എവിടെയും വിജയിക്കുന്നില്ല. ഓരോ മനസ്സിനെയും വേദനിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. സംവിധായകൻ പ്രിയദർശനും ലിസിയും തമ്മിലുള്ള പിണക്കങ്ങൾ പൂർണമായി മാറിയോ അതോ കടമ്പകൾ ഇനിയും ഏറെയുണ്ടോ അതിനെ കുറിച്ചൊക്കെ ആകട്ടെ ഈ എപ്പിസോഡ്.
ഞാൻ ചാനൽ തുടങ്ങിയതിനു ശേഷം ചില ഞെട്ടിക്കുന്ന സത്യങ്ങളും വെളിപ്പെടുത്തലുകളും സിനിമയിലെ ചില അപ്രിയ സത്യങ്ങളും അങ്ങനെ അധികം ആരും അറിയാത്തതും കേൾക്കാത്തതുമായ സംഭവങ്ങളും നിങ്ങളുമായി പങ്കുവച്ചിട്ടുണ്ട്. ഞാൻ സ്വന്തമായി മെനഞ്ഞെടുത്ത് റീച്ചു കൂട്ടാൻ പറഞ്ഞിട്ടുള്ളതല്ല ഇതൊന്നും.
ചില കാര്യങ്ങളൊക്കെ പറയുമ്പോൾ ഇത് സത്യമാണോ എന്ന് ചിലരെങ്കിലും സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ഞാൻ ആരുടെയെങ്കിലും കുടുംബവുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യങ്ങൾ ആധികാരികമായി പറഞ്ഞിട്ടുണ്ടെങ്കിൽ അത് അവരുമായി ചർച്ച ചെയ്തതിനു ശേഷം മാത്രമാണ്. കീർത്തി സുരേഷ് ഒരു അന്യ മതസ്ഥനെ വിവാഹം കഴിക്കും എന്നുള്ള വാർത്ത അവരുടെ വിവാഹത്തിന് കുറെ മാസങ്ങൾക്കു മുൻപ് തന്നെ ഞാൻ വെളിപ്പെടുത്തിയിരുന്നു.
ഏറ്റവും ആദ്യമായി ഈ വിവരം എന്റെ ചാനലിലൂടെയാണ് പുറത്തുവിട്ടത്. അന്നത് പലർക്കും ഉൾക്കൊള്ളാൻ പ്രയാസമായിരുന്നു. ഏതാനും മാസങ്ങൾക്കു ശേഷം അത് സത്യമാവുകയും ചെയ്തു. ഞാനത് ആധികാരികമായി നിങ്ങളോട് പറയാനുള്ള കാരണം എന്നോട് ആ കാര്യം പറഞ്ഞത് കീർത്തിയുടെ പിതാവായ സുരേഷ്കുമാർ ആയിരുന്നു.
അതുപോലെ തന്നെ ലിസിയും പ്രിയദർശനും തമ്മിലുള്ള വിവാഹബന്ധം വേർപെടുത്തിയെങ്കിലും അവർ തമ്മിലുള്ള ശത്രുതയുടെയും വൈരാഗ്യത്തിന്റെയും മഞ്ഞുരുകി തുടങ്ങിയെന്നും അവർ ഒന്നാകാനുള്ള സാധ്യത തെളിഞ്ഞു വരുന്നുണ്ടെന്നും ഞാൻ വെളിപ്പെടുത്തിയിരുന്നു. അതിനെയും പലരും സംശയത്തോടെയാണ് വീക്ഷിച്ചത്.
അന്നത് എന്റെ ഭാവനയിൽ മെനഞ്ഞെടുത്ത കെട്ടുകഥയായിരുന്നില്ല. ലിസിയുമായി സംസാരിച്ചപ്പോൾ എനിക്ക് മനസ്സിലാക്കാൻ സാധിച്ച കാര്യങ്ങളാണ്. എന്നാൽ സംവിധായകൻ സിബി മലയിലിന്റെ മകന്റെ വിവാഹ ചടങ്ങിന് അവർ രണ്ടുപേരും ഒരുമിച്ചെത്തിയപ്പോൾ അവർ രണ്ടു പേരെയും ചേർത്തു നിർത്തി സിബി ഫോട്ടോ എടുത്തതും അവർ രണ്ടു പേരും കൈകോർത്ത് ഇറങ്ങി പോകുന്നതും ഒക്കെ കണ്ട് ഒരു മലയാളം ചാനലിൽ വന്ന വാർത്ത ഇങ്ങനെയായിരുന്നു.
മൂന്നര മാസങ്ങൾക്കു മുൻപ് സംവിധായകൻ ആലപ്പി അഷ്റഫ് ആണ് ലിസിയും പ്രിയദർശനും തമ്മിൽ വീണ്ടും ഒന്നിക്കുവാനുള്ള സാധ്യതകൾ തെളിഞ്ഞതായി തന്റെ യൂട്യൂബ് ബ്ലോഗിലൂടെ അറിയിച്ചത്. അവർ ഒന്നിച്ചോ എന്ന ചോദ്യവുമായി നടൻ മോഹൻലാലിന്റെ അടുത്തേക്കു പോലും ഉത്തരം തേടി പോയവരുണ്ട്.
ഞാൻ ഈ വിഷയം അന്ന് വെളിപ്പെടുത്താനുള്ള കാരണം നടി പ്രിയരാമനും ഭർത്താവും തമ്മിൽ വേർപിരിയലും വർഷങ്ങൾക്കു ശേഷം അവർ ഒരു വേദിയിൽ വച്ച് വീണ്ടും പ്രണയാഭ്യർത്ഥന നടത്തി ഒന്നാവുകയും ചെയ്ത കഥയിൽ നിന്നാണ്. രഞ്ജിത്ത് മറ്റൊരു വിവാഹവും കഴിച്ച് ആ ബന്ധവും വേർപിരിഞ്ഞ ശേഷമാണ് പ്രിയാരാമനുമായി വീണ്ടും ഒന്നു ചേർന്നത്.
എന്ന് എന്നാൽ പ്രിയനും ലിസിയും വിവാഹബന്ധം വേർപെടുത്തിയതിനു ശേഷം രണ്ടുപേരും വേറെ വിവാഹബന്ധ ബന്ധത്തിലേക്ക് കടന്നില്ല. തന്നെയുമല്ല കുട്ടികളുടെ കാര്യത്തിൽ രണ്ടുപേരും ചേർന്നാണ് തീരുമാനങ്ങൾ എടുക്കുന്നതും നടപ്പാക്കുന്നതും. പ്രിയൻ ഒരു അമ്മായിപ്പനും മുത്തച്ഛനും ഒക്കെ ആയപ്പോഴാണ് ഇപ്പോൾ ചിന്താഗതിക്ക് മാറ്റം സംഭവിക്കുകയും ലിസിയോട് വീണ്ടും പ്രണയവും കരുതലും ഒക്കെ മൊട്ടിട്ടതും.
സിബി മലയിലിന്റെ മകന്റെ വിവാഹചടങ്ങിലേക്കായി അവർ രണ്ടുപേരും ഒരുമിച്ചാണ് ചെന്നൈയിൽ നിന്നും ഫ്ലൈറ്റിൽ കൊച്ചിയിൽ എത്തിയത്. അവരങ്ങനെ ഒന്നിച്ച് വിവാഹചടങ്ങ് നടക്കുന്ന വേദിയിൽ എത്തുകയും പ്രിയനും ലിസിയും അവിടെ വച്ച് പരസ്പരം നാണത്തോടെ നോക്കി ചിരിക്കുകയും കൈപിടിച്ചു നടക്കുകയും നിൽക്കുകയും ഒക്കെ ചെയ്യുന്നത് കാണികൾ കൗതുകത്തോടെയാണ് നോക്കിക്കണ്ടത് സിബി മലയിൽ രണ്ടുപേരെയും ചേർത്തു നിർത്തി പറയുകയുണ്ടായി ഈ ഒത്തുചേരലിന് ഇവിടം വേദിയായതിൽ വളരെ സന്തോഷമുണ്ടെന്ന്.
വിവാഹ ചടങ്ങിനു ശേഷം രണ്ടുപേരും ഒരുമിച്ച് ലിസിയുടെ അമ്മയെ കാണാൻ പോയി. കഴിഞ്ഞ മൂന്നു വർഷമായി ലിസിയുടെ അമ്മ കിടപ്പു രോഗിയാണ്. പെരുമ്പാവൂരിലുള്ള ഒരു ക്ലിനിക്കിലാണ് അവരിപ്പോൾ ഉള്ളത്. ആളെ തിരിച്ചറിയാനോ സംസാരിക്കാനോ കഴിയാത്ത അവസ്ഥയിലാണ് അവരിപ്പോൾ. അമ്മയുടെ എല്ലാ കാര്യങ്ങളും കഴിഞ്ഞ മൂന്നു വർഷമായി കൃത്യമായി നോക്കുന്നത് ലിസി തന്നെയാണ്.
ദിവസവും ക്ലിനിക്കിൽ വിളിച്ച് വിവരങ്ങൾ അറിയുകയും അമ്മയുടെ ചെവിയിൽ അവർ ഫോൺ വച്ചു കൊടുക്കുമ്പോൾ അമ്മ അമ്മ എന്ന് വിളിച്ച് ലിസി സംസാരിക്കും. പക്ഷേ അമ്മയ്ക്ക് ലിസിയെ പോലും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയാണെന്നാണ് ലിസി പറയുന്നത്. എല്ലാ രണ്ടാഴ്ച കൂടുമ്പോഴും ലിസി ചെന്നൈയിൽ നിന്നും രാവിലെ അമ്മയുടെ അരികിലെത്തും വൈകുന്നേരം വരെ അമ്മയുടെ കാര്യങ്ങൾ നോക്കി അമ്മയോടൊപ്പം അവിടെ ഉണ്ടാകും.
അത്യാധുനിക സൗകര്യങ്ങൾ ഉള്ള ക്ലിനിക്കിലാണ് അമ്മയെ കിടത്തിയിരിക്കുന്നത്. ഏറ്റവും മുന്തിയ പരിചരണമാണ് അവിടെ ഏർപ്പാട് ചെയ്തിരിക്കുന്നത്. അവിടുത്തെ പരിചരണവും സെറ്റപ്പും ഒക്കെ പ്രിയേട്ടനും വളരെ ഇഷ്ടപ്പെട്ടതായി ലിസി പറയുന്നു. വർഷങ്ങൾക്കു ശേഷമാണ് പ്രിയൻ അമ്മയെ കാണുന്നത് എന്നാൽ അമ്മ പ്രിയനെ തിരിച്ചറിഞ്ഞിട്ടുമില്ല.
ലിസിക്ക് അമ്മയുടെ കാര്യം പറയുമ്പോൾ വലിയ സങ്കടമാണ്. ഇപ്പോൾ ലിസിയുടെ ഏറ്റവും വലിയ ദുഃഖം അമ്മയുടെ കിടപ്പാണ്. അമ്മയക്ക് ഞാൻ ഒരു മകൾ മാത്രമല്ലേ ഉള്ളൂ അത് പറയുമ്പോൾ ലിസിയുടെ കണ്ഡം ഇടറുന്നുണ്ടായിരുന്നു. അമ്മയുടെ ഇഷ്ടപ്രകാരമാണ് അന്ന് ചികിത്സ പെരുമ്പാവൂരിൽ ആക്കിയത്. എന്റെ അമ്മയെ നോക്കേണ്ടത് എന്റെ കടമയല്ലേ ഇക്ക അതുകൊണ്ട് കൃത്യമായി ഞാൻ അത് ചെയ്യും എന്നാണ് ലിസി പറയുന്നത്.
അങ്ങനെ രണ്ടുപേരും ചേർന്ന് അമ്മയെ കണ്ടതിനുശേഷം ഒരുമിച്ചു തന്നെ ചെന്നൈയിലേക്ക് മടങ്ങി.മകൾ കല്യാണിയുടെ കാര്യം പറയുകയാണെങ്കിൽ ‘ലോക’ എന്ന സിനിമ മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും എല്ലാം വമ്പൻ ഹിറ്റ് ആയിരുന്നല്ലോ. അതിനുശേഷം ഇപ്പോൾ മൂന്ന് തമിഴ് ചിത്രങ്ങളിലാണ് കല്യാണി അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
നടൻ സൂര്യയുടെ പ്രൊഡക്ഷൻ കമ്പനി നിർമിക്കുന്ന നായിക പ്രാധാന്യമുള്ള തമിഴ് ചിത്രത്തിലും ശിവകാർത്തികേയന്റെ നായികയായി മറ്റൊരു ചിത്രത്തിലും കാർത്തിയുടെ നായികയായി മൂന്നാമതൊരു ചിത്രത്തിലുമാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെയൊക്കെ തിരക്ക് കാരണം ഇപ്പോൾ മലയാളത്തിൽ പടമൊന്നും കമ്മിറ്റ് ചെയ്തിട്ടില്ല എന്നാണ് ലിസി പറയുന്നത്.
