വന്‍ ഗ്ലാമറസ് ലുക്കില്‍ ആരാധ്യ ദേവി; ത്രസിപ്പിക്കാന്‍ രാം ഗോപാല്‍ വര്‍മ്മ ചിത്രം; സാരി ടീസര്‍ എത്തി

വന്‍ ഗ്ലാമറസ് ലുക്കില്‍ ആരാധ്യ ദേവി

Update: 2024-09-16 10:04 GMT

മുംബൈ: സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധേയയായി രാം ഗോപാല്‍ വര്‍മ്മയുടെ ചിത്രത്തില്‍ നായികയായി മാറിയ താരമാണ് ശ്രീലക്ഷ്മി സതീഷ് എന്ന ആരാദ്യദേവി. രാംഗോപാല്‍ വര്‍മ്മ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രങ്ങളിലൂടെ ശ്രീലക്ഷ്മി സതീഷ് വൈറല്‍ താരമായി മാറുകയായിരുന്നു. തുടര്‍ന്ന് പുതിയ ചിത്രമായ സാരിയില്‍ നായികയാക്കുകയും ചെയ്തു. ഇപ്പോഴിതാ സാരിയുടെ ടീസര്‍ പുറത്തുവന്നിരിക്കുകയാണ്.

n

രാം ഗോപാല്‍ വര്‍മ്മ അവതരിപ്പിക്കുന്ന സാരി സംവിധാനം ചെയ്തിരിക്കുന്നത് ഗിരി കൃഷ്ണ കമല്‍ ആണ്. സാരി ചുറ്റിയ യുവതിയോട് ഒരു യുവാവിന് തോന്നുന്ന അടങ്ങാത്ത അഭിനിവേശം പിന്നീട് അപകടകരമായി മാറുന്നതിന്റെ കഥയാണ് ചിത്രം പറയുന്നത്. ശബരിയാണ് ഫോട്ടോഗ്രാഫി.അമിതമായ സ്നേഹം ഭയാനകമാകും എന്നതാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍.

നടന്‍ സത്യാ യാദു അവതരിപ്പിക്കുന്ന കഥാപാത്രം സാരി ചുറ്റിയ ഒരു യുവതിയെ കാണുന്നു. ആരാധ്യ ദേവി അവതരിപ്പിക്കുന്ന ഈ കഥാപാത്രത്തെ അയാള്‍ പിന്‍തുടരുകയും അയാളുടെ അവളോടുള്ള വികാരം അപകടകരമായി മാറുന്നതുമാണ് ''സാരി'' എന്ന ചിത്രം പറയുന്നത്. ആര്‍ജിവി ഡെന്‍ നടത്തിയ കോര്‍പ്പറേറ്റ് സെലക്ഷനിലൂടെയാണ് ആരാധ്യ ദേവി ഈ ചിത്രത്തിലേക്ക് എത്തുന്നത്.

ഏകകണ്ഠേനയാണ് ഈ കഥാപാത്രത്തിലേക്ക് ആരാധ്യ ദേവിയെ തെരഞ്ഞെടുത്തത്. ഇതുപോലെ തന്നെയായിരുന്നു സത്യ യാദുവിന്റേയും തെരഞ്ഞെടുപ്പ്.തനിക്ക് അയച്ചു കിട്ടിയ ഇന്‍സ്റ്റാ റീലിലൂടെയാണ് രാം ഗോപാല്‍ വര്‍മ്മ ആരാധ്യ ദേവിയെ കണ്ടെത്തിയത്. നവംബര്‍ നാലിന് ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും. പിആര്‍ഒ- സതീഷ് എരിയാളത്ത് - കണ്ടന്റ് ഫാക്ടറി.

സിനിമ അരങ്ങേറ്റത്തിനിടെയാണ് ശ്രീലക്ഷ്മി പേര് മാറ്റിയതായി രാം ഗോപാല്‍ വര്‍മ അറിയിച്ചത്. ആരാധ്യ ദേവി എന്നാകും ഇനി മുതല്‍ ശ്രീലക്ഷ്മി അറിയപ്പെടുക.

Tags:    

Similar News