16 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അണിഞ്ഞ അതേ വസ്ത്രം അണിഞ്ഞ് സംവൃത സുനില്‍; ഒരു മാറ്റവും ഇല്ലല്ലേ എന്ന് ആരാധകര്‍; ഓര്‍മകളുമായി സംവൃത; പോസ്റ്റ് വൈറല്‍
മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട നടിയാണ് സംവൃത സുനില്‍. ദിലീപ് നായകനായ രസികനിലൂടെയാണ് സംവൃത തുടക്കം കുറിച്ചത്. എന്നാല്‍ കുറച്ച് വര്‍ഷങ്ങള്‍ മാത്രമേ സംവൃത സിനിമയില്‍ സജീവമായിരുന്നുള്ളൂ. 2012ല്‍ വിവാഹം കഴിച്ച് വിദേശത്തേക്ക് ചേക്കേറി. ഇന്ന് രണ്ട് മക്കളുടെ അമ്മയാണ് താരം. ആരാധകരെ മറക്കാത്ത സംവൃത തന്റെ വിശേഷങ്ങള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.
2009ല്‍ പുറത്തിറങ്ങിയ റോബിന്‍ ഹുഡ് എന്ന ചിത്രത്തിലെ ഗാനരംഗത്ത് ഉപയോഗിച്ച വസ്ത്രം വീണ്ടും ധരിക്കാന്‍ സാധിച്ചതിന്റെ സന്തോഷം പങ്കുവെച്ച് നടി സംവൃത സുനില്‍. ചിത്രത്തില്‍ പൃഥ്വിരാജിനൊപ്പമുള്ള പ്രിയന് മാത്രം ഞാന്‍ എന്ന പ്രണയഗാനത്തില്‍ സംവൃത ധരിച്ച റ്റര്‍റ്റല്‍ നെക്ക് ടോപ് അക്കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേ വസ്ത്രമാണ് ഇപ്പോള്‍ നടി വീണ്ടും ധരിച്ചത്.
പ്രിയനുമാത്രം എന്ന ഗാനത്തിന് വേണ്ടി താന്‍ ധരിച്ച വസ്ത്രം 16 വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും ഉപയോഗിക്കാന്‍ സാധിച്ചെന്ന് പറഞ്ഞ് സംവൃത ചിത്രങ്ങള്‍ പങ്കുവെച്ചു. പെര്‍ഫെക്ട് ഫിറ്റ്... അന്നും ഇന്നും സംവൃത ചെറുപ്പമാണ് എന്നാണ് ആരാധകരുടെ കമന്റുകള്‍. പതിനാറ് വര്‍ഷം ടോപ്പ് സംവൃത സൂക്ഷിച്ച് വെച്ചോ എന്നുള്ളതായിരുന്നു മറ്റ് ചില ആരാധകരെ അത്ഭുതപ്പെടുത്തിയ കാര്യം. ഈ മോഡല്‍ ഡ്രസ്സ് അന്വേഷിച്ച് നടന്നിട്ടുണ്ടെന്നാണ് ഒരു ആരാധിക കമന്റായി കുറിച്ചത്.