ബാറ്ററി സര്‍, നീങ്ക റൊമ്പ നല്ല നടിക്കിരേന്‍ സര്‍! അതിയന്‍ - ബാറ്റി ക്യൂട്ട് കെമസ്ട്രി, വേട്ടയ്യനില്‍ ഒഴിവാക്കിയ രംഗം: വീഡിയോ

Update: 2024-10-15 11:51 GMT

ടിജെ ജ്ഞാനവേല്‍ ചിത്രം വേട്ടയ്യന്‍ തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തില്‍ രജനികാന്തിനൊപ്പം തിളങ്ങി നിന്ന കഥാപാത്രമായിരുന്നു ഫഹദിന്റെയും. ബാറ്ററി എന്ന വിളിപ്പേരുള്ള പാട്രിക് എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ ഫഹദെത്തിയത്. അതിയന്‍ എന്ന പൊലീസ് ഓഫീസറായി രജനികാന്തും അമ്പരപ്പിച്ചു. രജനികാന്ത് - ഫഹദ് കോമ്പിനേഷന്‍ രംഗങ്ങളെല്ലാം പ്രേക്ഷക മനം കവര്‍ന്നിരുന്നു.

ഇപ്പോഴിതാ വേട്ടയ്യനില്‍ നിന്ന് ഒഴിവാക്കിയ ഒരു രംഗം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. 'സാര്‍ നീങ്ക കേട്ട ഡീറ്റെയ്ല്‍സ്'- എന്ന ഫഹദിന്റെ ഡയലോഗോടെയാണ് വിഡിയോ തുടങ്ങുന്നത്. അതിയന്‍- ബാറ്ററി കെമിസ്ട്രി ക്യൂട്ടായിട്ടുണ്ടെന്നാണ് വിഡിയോയ്ക്ക് കമന്റായി ആരാധകര്‍ കുറിച്ചിരിക്കുന്നത്. മഞ്ജു വാര്യരാണ് ചിത്രത്തില്‍ നായികയായെത്തിയത്.



അമിതാഭ് ബച്ചന്‍, റാണ ദഗുബതി, റിതിക സിങ്, ദുഷാര വിജയന്‍, രോഹിണി തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരന്നു. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സം?ഗീത സംവിധാനമൊരുക്കിയിരിക്കുന്നത്. എസ് കതിര്‍ ആണ് ഛായാ?ഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങിയത്. 33 വര്‍ഷങ്ങള്‍ക്ക് ശേഷം അമിതാഭ് ബച്ചനും രജനികാന്തും ഒന്നിച്ച ചിത്രം കൂടിയായിരുന്നു ഇത്.

Tags:    

Similar News