എന്നെ സ്വാധീനിച്ചത് ആ നാല് നടന്‍മാര്‍: മലയാള സിനിമയിലെ തന്റെ പ്രിയപ്പെട്ട നടന്‍മാരെ കുറിച്ച് വിനായകന്‍

Update: 2024-10-01 10:19 GMT

കഴിവ് കൊണ്ട് മലയാള സിനിമയെ ഞെട്ടിച്ച നടനാണ് വിനായകന്‍. ജയിലറിലൂടെ തമിഴകത്തും താരമായി മാറി. കൊച്ചിയില്‍ ഫയര്‍ ഡാന്‍സും മറ്റുമായി നടന്ന സാധാരണക്കാരനായ യുവാവിന്റെ തലവര മാറിമറിയുകയായിരുന്നു. തനിക്ക് ലഭിക്കുന്ന ഏത് കഥാപാത്രവും തന്റെ കൈയ്ക്കുള്ളില്‍ ഭദ്രമാണ് എന്ന് തെളിയിച്ചുകൊണ്ടായിരുന്നു വിനായകന്റെ വളര്‍ച്ച. 1995ല്‍ തമ്പി കണ്ണന്താനത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം മന്ത്രികത്തില്‍ ചെറിയ വേഷം ചെയ്തു കൊണ്ടായിരുന്നു വിനായകന്റെ സിനിമാപ്രവേശം.

വീണ്ടും അന്നത്തിനായി ഡാന്‍സിന്റെ വഴിയേ പോയ വിനായകന് കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലിന്റെ ഒന്നാമനിലേക്കും വിളിയെത്തി. അവിടെ നിന്നാണ് നടന്റെ യഥാര്‍ത്ഥ സിനിമ ജീവിതം ആരംഭിക്കുന്നത്. പിന്നീടങ്ങോട്ട് ചെറുതും വലുതുമായ ഒരുപിടി സിനിമകളില്‍ ചെറുവേഷങ്ങള്‍ ചെയ്ത് വിനായകന്‍ മലയാളികള്‍ക്ക് സുപരിചിതനായി.

മലയാളത്തില്‍ ചിരിപ്പിക്കുന്ന അഭിനയം കാഴ്ച വെച്ചവരില്‍ ഏറ്റവും ഇഷ്ടം ആരെയെല്ലാമാണെന്ന് തുറന്നുപറയുകയാണ് വിനായകന്‍ ഇപ്പോള്‍. ഒക്ടോബര്‍ നാല് വെള്ളിയാഴ്ച ലോകമാകെ തിയറ്ററുകളില്‍ എത്തുന്ന തെക്ക് വടക്ക് സിനിമയുടെ ഭാഗമായി നടന്ന അഭിമുഖത്തിലാണ് വിനായകന്‍ ഇക്കാര്യം പറയുന്നത്.

''ചില ആളുകള്‍ നമ്മളെ അഭിനയിപ്പിച്ച് കരയിപ്പിക്കും. ചില ആളുകള്‍ അഭിനയിപ്പിച്ച് ചിരിപ്പിച്ചു കളയും. അള്‍ട്ടിമേറ്റായി എല്ലാവരും ആക്ടേഴ്‌സാണ്. കോമഡിക്കാര്‍ എന്ന ഒരു ലൈന്‍, മിമിക്രിക്കാര്‍ എന്ന ഒരു ലൈന്‍, അഭിനയിക്കുക മാത്രം ചെയ്യുന്ന വലിയ ആളുകള്‍- അങ്ങനെയൊന്നും ഇല്ല. തിലകന്‍ സാറും ഒടുവില്‍ സാറും ഈ പറയുന്ന സാറന്മാരും ഇല്ലെങ്കില്‍ ഈ സ്റ്റാര്‍സ് എന്നു പറയുന്നവരാരും ഇല്ല. സത്യം അതാണ്''- വിനായകന്‍ പറയുന്നു.

''മാമുക്കോയ സാര്‍, ഒടുവില്‍ ഉണ്ണികൃഷ്ണന്‍ ചേട്ടന്‍, തിലകന്‍ സാര്‍, നെടുമുടി വേണു ചേട്ടന്‍''- തന്നെ സ്വാധീനിച്ച അഭിനേതാക്കളുടെ പേര് വിനായകന്‍ എടുത്തു പറയുന്നു.

ചുരുളി, നന്‍പകല്‍ നേരത്ത് മയക്കം എന്നീ സിനിമകള്‍ക്കു ശേഷം എസ്. ഹരീഷ് രചിച്ച സിനിമ സംവിധാനം ചെയ്യുന്നത് പ്രേം ശങ്കറാണ്. അന്‍ജന വാര്‍സിന്റെ ബാനറില്‍ അന്‍ജന ഫിലിപ്പാണ് സിനിമ നിര്‍മ്മിക്കുന്നത്.

''എനിക്ക് അഭിനയത്തിന്റെ ഒന്നു രണ്ടു കാര്യങ്ങള്‍ പറഞ്ഞു തന്നത് തിലകന്‍ സാറും നെടുമുടി വേണു ചേട്ടനുമാണ്. ഞാനൊരു സിനിമ ചെയ്യുമ്പോള്‍ തിലകന്‍ ചേട്ടന്‍ ഇത്തിരി പ്രായമായിട്ടുണ്ടായിരുന്നു. പൊസിഷനില്‍ വന്നിരുന്നാല്‍ തിലകന്‍ ചേട്ടനെ അവിടെ നിന്ന് മാറ്റില്ല. അപ്പോള്‍ ഞാനും കൂടെ ഇരുന്നു. തമിഴ് പടം ക്ഷത്രിയനില്‍ അഭിനയിച്ച കാര്യമൊക്കെ പറഞ്ഞു. ഞാനപ്പോള്‍ ചോദിച്ചു. കുറച്ചു ടെക്‌നിക് എനിക്ക് തിലകന്‍ ചേട്ടന്‍ പറഞ്ഞു തന്നു''- വിനായകന്‍

Tags:    

Similar News