ജെഡിയുവും ബിജെപിയും ചേര്‍ന്നാല്‍ പോലും കേവല ഭൂരിപക്ഷം; ഏറ്റവും വലിയ ഒറ്റ കക്ഷിയാകാനുള്ള മത്സരം മോദിയും നിതീഷും തമ്മില്‍; ബീഹാറില്‍ വീണ്ടും നിതീഷ് തരംഗം; അഞ്ചാം തവണയും ആരുടേയും എതിര്‍സ്വരമില്ലാതെ ബീഹാര്‍ ഭരിക്കാന്‍ രാഷ്ട്ര തന്ത്രജ്ഞന്‍; സോഷ്യലിസവും ഹിന്ദുത്വവും വീണ്ടും പാട്‌നയില്‍ അധികാരം ഉറപ്പിക്കും; കോണ്‍ഗ്രസ്-തേജ്വസി സഖ്യം തകര്‍ന്നടിഞ്ഞു; ഇലക്ഷന്‍ കമ്മീഷനും പറയുന്നത് ഭരണ തുടര്‍ച്ച
പാട്‌ന: ബീഹാറില്‍ എന്‍ഡിഎ തരംഗം തന്നെ. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഫല സൂചനകളും അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സ്വകാര്യ ചാനലുകളും മറ്റും ബിജെപിയുടെ എന്‍ഡിഎ മുന്നണിയ്ക്ക് 160 ഓളം സീറ്റ് നല്‍കുന്നു. ഇതിനിടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സൈറ്റും ഫലപ്രഖ്യാപനങ്ങളിലേക്ക് കടന്നത്. എന്നും ഈ സൈറ്റിലെ ഫലങ്ങളാണ് സൂചനകള്‍ വ്യക്തമാക്കുന്നത്. 186 സീറ്റിലെ ഫല സൂചനയാണ് ഈ സൈറ്റില്‍ ഉള്ളത്. ഇതില്‍ 117 സീറ്റുകള്‍ ബിജെപിയും ജെഡിയുവും ചേര്‍ന്ന് നേടി. 13 സീറ്റ് രാംവിലാസ് പാസ്വന്റെ മകനായ ചിരാഗ് പാസ്വാന്റെ പാര്‍ട്ടിക്കാണ്. 15 സീറ്റുകള്‍ അവര്‍ നേടി. എച്ച് എ എം സിന് നാലു സീറ്റുമുണ്ട്. അതായത് എന്‍ഡിഎ സഖ്യത്തിലെ നാലു പാര്‍ട്ടികള്‍ക്ക് മാത്രം 137 സീറ്റ്. വലിയ ലീഡിലേക്ക് കാ്യങ്ങളെത്തുമെന്നതിന്റെ സൂചനയാണ് ഇത്. പ്രശാന്ത് കിഷോറിന്റെ ജന്‍സൂരജ് പാര്‍ട്ടിയ്ക്ക് ഇതുവരെ ലീഡൊന്നുമില്ല. എന്‍ഡിഎ കേവല ഭൂരിപക്ഷം മറികന്നുവെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക ഫലത്തിലും ഉള്ളത്.
സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയാകാന്‍ ബിജെപിയും ജെഡിയുവും തമ്മിലാണ് മത്സരം. രണ്ടു പാര്‍ട്ടികളും തമ്മില്‍ നേരിയെ ഭൂരിപക്ഷമേ ഉള്ളൂ. ഈ രണ്ടു പാര്‍ട്ടികളും ചേര്‍ന്നാല്‍ പോലും ഭരണം ഉറപ്പിക്കാം. അതുകൊണ്ട് തന്നെ നിതീഷ് കുമാര്‍ വീണ്ടും ബീഹാറിന്റെ മുഖ്യമന്ത്രിയാകും. ബിജെപി അതിന് എതിര്‍പ്പൊന്നും കാട്ടില്ല. തേജ്വസി യാദവിന്റെ ആര്‍ജെഡിയും പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കുന്നില്ല. കോണ്‍ഗ്രസിന് ലീഡ് ഏഴിടത്ത് മാത്രമാണ്. രണ്ടിടത്ത് സിപിഐ എംഎല്ലും ജയിച്ചു. ബിജെപിയുടെ സഖ്യകക്ഷികളെല്ലാം നല്ല രീതിയില്‍ മുന്നേറുന്നുമുണ്ട്. ബീഹാറിലെ എല്ലാ മേഖലയിലും ബിജെപി ജെഡിയു സഖ്യം മുന്നേറിയെന്നതാണ് വസ്തുത. പ്രതീക്ഷിച്ചതിലും വലിയ വിജയം എന്‍ഡിഎ നേടുമെന്നാണ് സൂചന. ജെഡിയു ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നാണ് പത്ത് മണി ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ് സൈറ്റ് നല്‍കുന്ന സൂചന. ഇത് നിതീഷ് മാജിക്കായി വിലയിരുത്തപ്പെടും. ഇപ്പോഴും ജനഹൃദയങ്ങളില്‍ ബീഹാറില്‍ നിതീഷിന് തന്നെയാണ് സ്ഥാനം എന്ന് തെളിയിക്കുന്നതാണ് പുറത്തു വരുന്ന നിയമസഭാ ഫലം.
ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ എക്സിറ്റ് പോളുകള്‍ പ്രവചിച്ചപ്പോലെ എന്‍ഡിഎയ്ക്ക് വന്‍കുതിപ്പാണ്. 243 അംഗ നിയമസഭയിലേക്ക് നടന്ന പോരാട്ടത്തില്‍ കേവലഭൂരിപക്ഷവും കടന്നാണ് ഭരണകക്ഷി മുന്നേറുന്നത്. ആര്‍ജെഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യം വലിയ തകര്‍ച്ചയിലേക്ക് പോകുന്ന സൂചനകളാണ് വ്യക്തമാകുന്നത്. പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടിക്ക് തുടക്ക് കാര്യമായ ചലനം സൃഷ്ടിക്കാനായിട്ടില്ല. 243 അംഗ നിയമസഭയില്‍ 122 സീറ്റാണ് കേവലഭൂരിപക്ഷത്തിനു വേണ്ടത്. 66.91% എന്ന റെക്കോര്‍ഡ് പോളിങ് നടന്ന തിരഞ്ഞെടുപ്പില്‍ നിതീഷ് കുമാറിനും എന്‍ഡിഎക്കും ഭരണത്തുടര്‍ച്ച പ്രവചിക്കുന്നതാണ് എക്‌സിറ്റ് പോളുകളെല്ലാം. എന്‍ഡിഎക്ക് 130 മുതല്‍ 167 വരെ സീറ്റുകളാണ് പൊതുവേ പ്രവചിച്ചത്. ഇന്ത്യ സഖ്യത്തിന് 70 മുതല്‍ 108 വരെ സീറ്റുകളാണ് പ്രവചനം. പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടി വലിയ മുന്നേറ്റം നടത്തില്ലെന്നാണ് പ്രവചനം.
ബിഹാറില്‍ രണ്ട്ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് പോളിങ്ങാണ് രേഖപ്പെടുത്തിയത്. ഇരുഘട്ടങ്ങളിലും വനിതാവോട്ടര്‍മാരുടെ പങ്കാളിത്തം ഏറെ ശ്രദ്ധേയമായിരുന്നു. 71.6 ശതമാനം വനിതാവോട്ടര്‍മാരും 62.8 ശതമാനം പുരുഷവോട്ടര്‍മാരുമാണ് ഇക്കുറി വോട്ട് ചെയ്തത്. ബിഹാറിലെ 20 ജില്ലകളിലെ 122 മണ്ഡലങ്ങളിലേക്കുള്ള അവസാനഘട്ട തെരഞ്ഞെടുപ്പ് പൂര്‍ത്തിയായ്‌പോള്‍ 67.14 % പോളിങ് ആണ് രേഖപ്പെടുത്തിയത്. നവംബര്‍ 6 ന് നടന്ന ആദ്യ ഘട്ടത്തില്‍ 65.09 % മാത്രമായിരുന്നു പോളിങ്. 122 മണ്ഡലങ്ങളിലായി 3.7 കോടി വോട്ടര്‍മാരാണ് ഉള്ളത്.
സംസ്ഥാനത്തെ ഏക മുസ്ലീം ഭൂരിപക്ഷ ജില്ലയായ കിഷന്‍ഗഞ്ചിലാണ് ഏറ്റവും കൂടുതല്‍ പോളിങ് ശതമാനം രേഖപ്പെടുത്തിയത് - 76.26%. കതിഹാര്‍ (75.23), പൂര്‍ണിയ (73.79), സുപോള്‍ (70.69), അരാരിയ (67.79) എന്നീ മണ്ഡലങ്ങളും തൊട്ടുപിന്നാലെയുണ്ട്. ദക്ഷിണ ബിഹാര്‍ ജില്ലകളായ ജാമുയി (67.81 ശതമാനം), ഗയ (67.50 ശതമാനം), കൈമൂര്‍ (67.22 ശതമാനം) എന്നിവിടങ്ങളിലും ഉയര്‍ന്ന പോളിങ് ശതമാനം രേഖപ്പെടുത്തി.
