'വെന്തുരുകും..'; യുഎഇയിൽ ചൂട് വർധിക്കുന്നു; പലയിടത്തും താപനില 51 കടന്നു; പുറത്തിറങ്ങുമ്പോൾ സൂക്ഷിക്കണം; നിറയെ വെള്ളം കുടിക്കാനും നിർദ്ദേശം; മുന്നറിയിപ്പ് നൽകി അധികൃതർ

Update: 2025-08-08 11:19 GMT

അബുദാബി: യുഎഇയിൽ ഈ മാസം കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി. ഒമ്പത് വര്‍ഷത്തിനിടെ ഇത് ആദ്യമായിട്ടാണ് ഓഗസ്റ്റ് മാസത്തില്‍ ഇത്രയും ഉയർന്ന താപനില രേഖപ്പെടുത്തിയത്. കഴിഞ്ഞ ഒൻപത് വർഷത്തിനിടെ ഓഗസ്റ്റ് മാസത്തിൽ യുഎഇയിലെ ഏറ്റവും ഉയർന്ന താപനിലയാണ് ഓഗസ്റ്റ് ഒന്നിന് രേഖപ്പെടുത്തിയത്.

അൽ ഐനിലെ സ്വീഹാനിൽ 51.8°C ആണ് കഴിഞ്ഞ ഓഗസ്റ്റ് ഒന്നിന് രേഖപ്പെടുത്തിയത്. ഇത് 2017-ൽ മെസൈറയിൽ രേഖപ്പെടുത്തിയ 51.4°C എന്ന മുൻ റെക്കോർഡിനെ മറികടന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി രാജ്യത്ത് താപനില വർധച്ചുവരുന്നതിന്‍റെ സൂചനയാണിതെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. അറബിക്കടലിൽ രൂപംകൊള്ളുന്ന ന്യൂനമർദ്ദവും ഇന്ത്യൻ മൺസൂൺ ന്യൂനമർദ്ദവുമാണ് രാജ്യത്തുടനീളം താപനില ഉയരുന്നതിനുള്ള പ്രധാന കാരണങ്ങൾ. പുറത്തിറങ്ങുമ്പോൾ സൂക്ഷിക്കണമെന്നും നിറയെ വെള്ളം കുടിക്കാനും നിർദ്ദേശവും അധികൃതർ നൽകിയിട്ടുണ്ട്. ഇതോടെ അധികൃതർ മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്.

Tags:    

Similar News