'ചൂടിന് കുറവില്ല..'; യുഎഇയിൽ കനത്ത ചൂട്; 50 ഡിഗിയും കടന്ന് താപനില; പുറത്തിറങ്ങുമ്പോൾ സൂക്ഷിക്കണം; വെള്ളം നിറയെ കുടിക്കാനും നിർദ്ദേശം
By : സ്വന്തം ലേഖകൻ
Update: 2025-05-25 13:10 GMT
അബുദാബി: യുഎഇയില്‍ കനത്ത ചൂട് . താപനില കുതിച്ചുയരുന്നതായി വിവരങ്ങൾ. റെക്കോര്‍ഡ് താപനിലയാണ് രാജ്യത്ത് കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയത്. ശനിയാഴ്ച യുഎഇയില്‍ താപനില 50 ഡിഗ്രി സെല്‍ഷ്യസും കടന്നു. ശനിയാഴ്ച രേഖപ്പെടുത്തിയ പരമാവധി താപനില 51.6 ഡിഗ്രി സെല്‍ഷ്യസാണ്. അല്‍ ഐനിലെ സ്വേഹാനില്‍ ഉച്ചയ്ക്ക് 1.45നാണ് ഈ താപനില രേഖപ്പെടുത്തിയത്. മേയിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനിലയാണിത്.
വെള്ളിയാഴ്ചയും രാജ്യത്ത് താപനില 50 ഡിഗ്രി സെല്‍ഷ്യസ് കടന്നിരുന്നു. വെള്ളിയാഴ്ച അബുദാബിയിലെ ഷവാമെഖിൽ 50.4 ഡിഗ്രി രേഖപ്പെടുത്തിയിരുന്നു. വരും ദിവസങ്ങളിലും ചൂട് കൂടുമെന്നാണ് പറയുന്നത്. ചൂട് ഉയരുന്ന സാഹചര്യത്തില്‍ ആളുകള്‍ പുറത്തിറങ്ങുന്നത് കഴിവതും ഒഴിവാക്കണമെന്നും മുന്‍കരുതല്‍ കൃത്യമായി പാലിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശം നൽകി.