വാൾ കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തു; വീഡിയോ പ്രചരിച്ചത് വിനയായി; പിടിച്ചുപറി സംഘം റിയാദിൽ പിടിയിൽ

Update: 2025-02-01 12:03 GMT

റിയാദ്: രണ്ടംഗ പിടിച്ചുപറി സംഘത്തെ റിയാദ് പോലീസ് പിടികൂടി. യെമനി യുവാവും സൗദി യുവാവുമാണ് അറസ്റ്റിലായത്. കൊടുവാൾ ഉപയോഗിച്ച് മറ്റുള്ളവരെ ആക്രമിച്ച് പണവും വിലപിടിച്ച വസ്തുക്കളും പ്രതികൾ പിടിച്ചു പറിക്കുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ നവമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയിൽ പെട്ട് അന്വേഷണം നടത്തിയാണ് ഇരുവരെയും തിരിച്ചറിഞ്ഞ് പിടികൂടുകയായിരുന്നു. കൈയുറകളും മുഖംമൂടികളും കൊടുവാളും പ്രതികളുടെ പക്കൽ കണ്ടെത്തി.

ചോദ്യം ചെയ്യലും തെളിവ് ശേഖരിക്കലും അടക്കമുള്ള നടപടികൾ പൂർത്തിയാക്കി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. സൈബർ ക്രൈം നിയമം ലംഘിച്ച് സംഭവത്തിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചയാളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യാൻ ശ്രമങ്ങൾ തുടരുന്നതായും റിയാദ് പോലീസ് വ്യക്തമാക്കി.

Tags:    

Similar News