പ്രവാസി ലീഗല്‍ സെല്‍ കുവൈറ്റ് ചാപ്റ്ററും, ഫിറ കുവൈറ്റും സംയുക്തമായി സൗജന്യ ലീഗല്‍ ക്ലിനിക് സംഘടിപ്പിക്കുന്നു
By : സ്വന്തം ലേഖകൻ
Update: 2025-10-20 09:59 GMT
കുവൈറ്റ്: പ്രവാസി ലീഗല്‍ സെല്‍ കുവൈറ്റ് ചാപ്റ്ററും, ഫിറ കുവൈറ്റും സംയുക്തമായി സൗജന്യ ലീഗല്‍ ക്ലിനിക് സംഘടിപ്പിക്കുന്നു. 2025 ഒക്ടോബര്‍ 23, വ്യാഴാഴ്ച വൈകീട്ട് 6:30 മുതല്‍ അബ്ബാസിയ അല്‍ നഹീല്‍ ക്ലിനിക് ഓഡിറ്റോറിയത്തില്‍ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രശസ്ത കുവൈറ്റി അഭിഭാഷകന് ഡോ. തലാല്‍ താക്കിയുടെ നേതൃത്വതിലാണ് പരിപാടി.
പരിപാടിയില്‍ പങ്കെടുത്ത് വിവിധ വിഷയങ്ങളില്‍ കുവൈറ്റി അഭിഭാഷകരുടെ നിയമോപദേശം തേടുവാന്‍ താല്പര്യമുള്ളവര് 41105354, 97405211 എന്നീ നമ്പറുകളിലോ താഴെകൊടുത്ത ഗൂഗ്ള്‍ ഫോം വഴിയോ പേരുകള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
Form: https://forms.gle/Nh6YS5izNGd5G7mn9