നിങ്ങളുടെ 'തലമുടി' ഇനി സ്മൂത്തായി ഷൈനായി വളരും; ഈ ഭക്ഷണങ്ങൾ പതിവായി കഴിച്ചോളൂ ഫലം അറിയാം..

Update: 2025-10-08 16:07 GMT

ലമുടിയുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയ സമീകൃതാഹാരം അനിവാര്യമാണെന്ന് ആരോഗ്യ വിദഗ്ധർ നിർദ്ദേശിക്കുന്നു. ഭക്ഷണക്രമത്തിൽ ചില പ്രത്യേക വിഭവങ്ങൾ ഉൾപ്പെടുത്തുന്നത് മുടിയുടെ കരുത്തും തിളക്കവും വർദ്ധിപ്പിക്കാൻ സഹായിക്കും.

പ്രധാനമായും പ്രോട്ടീന്റെയും ബയോട്ടിന്റെയും വിറ്റാമിനുകളുടെയും കലവറയായ മുട്ട ദിവസവും കഴിക്കുന്നത് മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കും. ഇരുമ്പിന്റെ അംശം ധാരാളമുള്ള ചീരയും വിറ്റാമിൻ സിയും ആന്റിഓക്സിഡന്റുകളും നിറഞ്ഞ നെല്ലിക്കയും മുടിയ്ക്ക് ബലം നൽകുന്നു. ബയോട്ടിൻ അടങ്ങിയ മധുരക്കിഴങ്ങ് മുടി വളർച്ചയ്ക്ക് ഏറെ ഗുണകരമാണ്.

പ്രോട്ടീൻ, അയേൺ എന്നിവയടങ്ങിയ പയറുവർഗ്ഗങ്ങളും ബദാം, വാൾനട്സ്, ഫ്ളാക്സ് സീഡ്, ചിയ വിത്തുകൾ തുടങ്ങിയ നട്സുകളും സീഡുകളും ഒമേഗ 3 ഫാറ്റി ആസിഡുകൾ, വിറ്റാമിൻ ഇ, സിങ്ക് എന്നിവ നൽകി മുടി വളർച്ചയെ സഹായിക്കുന്നു. ഒമേഗ 3 ഫാറ്റി ആസിഡുകളും പ്രോട്ടീനും അടങ്ങിയ മത്സ്യം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് മുടിയുടെ ആരോഗ്യത്തിന് മികച്ചതാണ്.

തലമുടിയുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ വ്യക്തിഗതമായ ഭക്ഷണക്രമത്തിൽ മാറ്റങ്ങൾ വരുത്തുന്നതിന് മുമ്പ് വിദഗ്ധോപദേശം തേടുന്നത് നല്ലതാണ്.

Tags:    

Similar News