ജനനേന്ദ്രിയത്തെ ഗുരുതരമായി ബാധിക്കുന്ന ഫംഗസ് രോഗം യൂറോപ്യന്‍ രാജ്യങ്ങളില്‍ പടരുന്നു; ലക്ഷണം ജനനേന്ദ്രിയത്തിലും തുടയിലും നിതംബത്തിലും വേദനയും തടിപ്പും; രോഗം പടരാനും സാധ്യത കൂടുതല്‍
ജനനേന്ദ്രിയത്തെ ഗുരുതരമായി ബാധിക്കുന്ന ഫംഗസ് രോഗം യൂറോപ്യന്‍ രാജ്യങ്ങളില്‍ പടരുന്നു
്‌ന്യൂയോര്‍ക്ക്: ജനനേന്ദ്രിയത്തെ ഗുരുതരമായി ബാധിക്കുന്ന പ്രത്യേക തരം ഫംഗസ് രോഗം യൂറോപ്യന്‍ രാജ്യങ്ങളില്‍ പടരുന്നു. നേരത്തേ അമേരിക്കയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്ത രോഗബാധ ഇപ്പോള്‍ ഇംഗ്ലണ്ടിലേക്കും എത്തിയിരിക്കുകയാണ്. ട്രൈക്കോഫൈറ്റണ്‍ മെന്റഗ്രോഫൈറ്റ്‌സ് ടൈപ്പ് ഏഴ് എന്നറിയപ്പെടുന്ന ഈ അപൂര്‍വയിനം അണുബാധ തെക്കുകിഴക്കന്‍ ഏഷ്യയിലും യൂറോപ്പിലും മുമ്പ് കണ്ടെത്തിയിട്ടുണ്ട. കഴിഞ്ഞ വര്‍ഷം മാത്രം ഫ്രാന്‍സില്‍ ഇത്തരം 13 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
ഈ രോഗബാധയുടെ ഫലമായി ജനനേന്ദ്രിയത്തിലും തുടയിലും നിതംബത്തിലും വേദനയുണ്ടാക്കുന്ന രീതിയില്‍ തടിപ്പുകള്‍ രോഗികളില്‍ കാണപ്പെടുന്നു. ബ്രിട്ടനില്‍ ഇതിനകം തന്നെ ഈ രോഗം പടരാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. പലരിലും ഇത്തരം രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും രോഗികളെ പരിശോധിച്ച ലാബുകളില്‍ നിന്ന് ഫലം പുറത്തു വരാന്‍ ഇനിയും മൂന്നാഴ്ച എങ്കിലും വേണ്ടി വരുമെന്നാണ് ബ്രിട്ടനിലെ ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
രോഗലക്ഷണങ്ങള്‍ പുറത്ത് വരാന്‍ ദിവസങ്ങളെടുക്കും എന്നാണ് അവരുടെ അഭിപ്രായം. ബ്രിട്ടനില്‍ നിരവധി പേര്‍ക്ക് ഈ രോഗബാധ
ഉണ്ടെങ്കിലും പലരും അക്കാര്യം മനസിലാക്കാന്‍ വൈകുന്നു എന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്. രോഗം ബാധിച്ച പലരും ചെയ്യുന്നത് ഏതെങ്കിലും ഡോക്ടറെ കണ്ടതിന് ശേഷം അവര്‍ നിര്‍ദ്ദേശിക്കുന്ന ആന്റി ബാക്ടീരിയല്‍ ക്രീമുകള്‍ ഉപയോഗിക്കുന്നതാണ്. എന്നാല്‍ ഇത് കൊണ്ട് ഈ രോഗത്തിന് യാതൊരു ശമനവും ഉണ്ടാകില്ല എന്നാണ് ഇപ്പോള്‍ ഇത് സംബന്ധിച്ച പഠനം നടത്തിയ ഗവേഷകര്‍ പറയുന്നത്.
ഈ അണുബാധയുള്ള വ്യക്തി ആരെയങ്കിലും ആലിംഗനം ചെയ്യുകയോ നീന്തല്‍ കുളത്തില്‍ നീന്തുകയോ ചെയ്യുന്നത് മറ്റുള്ളവരിലേക്ക് രോഗം പകരുന്നതിന് അത് കാരണമായി മാറും. നേരത്തേ തന്നെ ഈ രോഗബാധ ഫ്രാന്‍സ്, ജര്‍മ്മനി, കാനഡ, ദുബായ്, അബൂദാബി എന്നിവിടങ്ങളിലും കണ്ടെത്തിയിരുന്നു. ഈ രാജ്യങ്ങളിലെ പൗരന്‍മാരോ അവിടെ ജോലി ചെയ്യുന്നവരോ മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നതാണ് ഈ രോഗം പെട്ടെന്ന് പടരാനുള്ള കാരണം.
രോഗം ലോകമാകെ പടരാന്‍ സാധ്യതയുണ്ടെന്നും ഈ രോഗലക്ഷണങ്ങള്‍ ഡോക്ടര്‍മാര്‍ തന്നെ കൃത്യമായി മനസിലാക്കി രോഗികള്‍ക്ക് ഉചിതമായ ചികിത്സ നല്‍കണമെന്നാണ് ഗവേഷകര്‍ നിര്‍ദ്ദേശിക്കുന്നത്. അമേരിക്കയില്‍ ഒരാള്‍ക്ക് ഈ രോഗം ബാധിച്ചത് ലൈംഗിക ബന്ധത്തിലൂടെയാണെന്ന് തെളിഞ്ഞിട്ടുണ്ട്. നിരവധി രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയ ഇയാള്‍ അവിടെയെല്ലാം സ്ത്രീകളുമായി ലൈംഗിക ബന്ധം നടത്തിയിട്ടുണ്ട് എന്ന് സമ്മതിച്ചിട്ടുണ്ട്.