കാന്‍സര്‍ ഭേദമാക്കുമെന്ന വിശ്വാസം പ്രബലമാകുന്നു; വെല്‍നസ് മേഖലയിലെ പുതിയ ട്രെന്‍ഡായി ബ്രോക്കോളി ജ്യൂസ് ഷോട്ടുകള്‍; കായിക ലോകത്തെ വമ്പന്മാരും ബ്രോക്കോളിക്ക് പിന്നാലെ; ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ കഴിക്കേണ്ടത് ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം മാത്രം

വെല്‍നസ് മേഖലയിലെ പുതിയ ട്രെന്‍ഡായി ബ്രോക്കോളി ജ്യൂസ് ഷോട്ടുകള്‍

Update: 2025-07-16 10:06 GMT

വെല്‍നസ് മേഖലയിലെ ഏറ്റവും പുതിയ ട്രെന്‍ഡാണ് ബ്രൊക്കോളി ജ്യൂസ് ഷോട്ടുകള്‍. സ്ഥിരമായി ജിമ്മില്‍ പോകുന്നവരും ജോഗിംഗ് പ്രേമികളും എല്ലാം ഇപ്പോള്‍ ഇതിന്റെ പിന്നാലെയാണ്. നോമിയോ പോലുള്ള ബ്രാന്‍ഡുകളാണ് ഇത്തരം ഷോട്ടുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. വ്യായാമത്തിനും സ്‌പോര്‍ട്‌സ് സപ്ലിമെന്റിനുമായി ഇളം ബ്രൊക്കോളിയുടെ തണ്ട്, നാരങ്ങാനീര്, പഞ്ചസാര എന്നിവ ചേര്‍ത്ത് ശാസ്ത്രീയമായി തയ്യാറാക്കിയ ഒരു ഹെല്‍ത്ത് ഡ്രിങ്കും അവര്‍ പുറത്തിറക്കി.

ബ്രിട്ടനിലെ പ്രമുഖ ദീര്‍ഘദൂര ഓട്ടക്കാരനും ഒളിമ്പ്യനുമായ എമില്‍ കെയ്‌റസ്, ഡാനിഷ് സൈക്ലിംഗ് ലോക ചാമ്പ്യന്‍ മാഡ്‌സ് പെഡേഴ്‌സണ്‍, സ്വീഡിഷ് ഓട്ടക്കാരനായ ആന്‍ഡ്രിയാസ് ആല്‍ംഗ്രെന്‍ എന്നിവരുള്‍പ്പെടെ കായിക ലോകത്തെ വമ്പന്‍മാര്‍ ഇത് തങ്ങള്‍ സ്ഥിരമായി കഴിക്കാറുണ്ടെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്.

നോമിയോ നിരവധി വോളണ്ടിയര്‍മാര്‍ക്ക് അവരുടെ ഹെല്‍ത്ത് ഡ്രിങ്ക് പതിവായി നല്‍കുകയാണ്. ഹെല്‍ത്ത് ഡ്രിങ്ക് കഴിച്ച

വ്യക്തികളില്‍ അവരുടെ കായികക്ഷമതയില്‍ കൂടുതല്‍ ഉത്തേജനം ലഭിച്ചതായി മനസിലാക്കാന്‍ കഴിഞ്ഞു. ഇവരുടെ ശരീരത്തില്‍ ലാക്റ്റിക് ആസിഡിന്റെ അളവില്‍ 12 ശതമാനം കുറവും കണ്ടെത്തിയിരുന്നു. നേരത്തേ നടത്തിയ ചില ഗവേഷണങ്ങളില്‍ ബ്രൊക്കോളി കഴിക്കുന്നത് ക്യാന്‍സര്‍ സാധ്യത കുറയ്ക്കുമെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ നോമിയോ ഇത്തരത്തില്‍ ഒരവകാശവാദവും ഉന്നയിച്ചിട്ടില്ല.

15 ലക്ഷത്തിലധികം പേരെ ഉള്‍പ്പെടുത്തി കഴിഞ്ഞ വര്‍ഷം സ്പെയിനില്‍ നടന്ന ഒരു പഠനത്തില്‍ കൂടുതല്‍ ബ്രോക്കോളി കഴിച്ച വ്യക്തികള്‍ക്ക് കാന്‍സര്‍ വരാനുള്ള സാധ്യത മൂന്നിലൊന്ന് മുതല്‍ അഞ്ചിലൊന്ന് വരെ കുറവാണെന്ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച ഒരു ചൈനീസ് പഠനത്തില്‍, ആഴ്ചയില്‍ മൂന്ന് തവണയില്‍ കൂടുതല്‍ ബ്രോക്കോളി പതിവായി കഴിക്കുന്നവരില്‍ കാന്‍സര്‍ ബാധിക്കാനുള്ള സാധ്യത 40 ശതമാനം കുറയുന്നതായി കണ്ടെത്തി.

ബ്രോക്കോളി ജ്യൂസില്‍ കായികക്ഷമത വര്‍ദ്ധിപ്പിക്കുന്ന ഗുണങ്ങള്‍ നല്‍കുന്ന സള്‍ഫോറാഫെയ്ന്‍ എന്നറിയപ്പെടുന്ന അതേ വസ്തു തന്നെയാണ് ക്യാന്‍സറിനേയും പ്രതിരോധിക്കുന്നത്. ബ്രൊക്കോളിയില്‍ വലിയ തോതിലാണ് ഇത് അടങ്ങിയിരിക്കുന്നത്. ഇത് സള്‍ഫര്‍ കൊണ്ട് സമ്പുഷ്ടമായ ആന്റിഓക്സിഡന്റാണ്. എന്നാല്‍ ബ്രോക്കോളി കഴിക്കുന്നത് എങ്ങനെ കാന്‍സര്‍ സാധ്യത കുറയ്ക്കുമെന്ന് ഇനിയും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.

കൂടുതല്‍ ബ്രോക്കോളി കഴിക്കുന്ന ആളുകള്‍ പൊതുവെ ആരോഗ്യവാന്മാരാകാന്‍ സാധ്യതയുണ്ട്. മികച്ച ഭക്ഷണക്രമവും വ്യായാമവും ഉള്ളവരാകാനുള്ള സാധ്യതയും കൂടുതലാണ്. ചിലപ്പോള്‍ ഇത് കാന്‍സര്‍ സാധ്യത കുറയ്ക്കുന്നതിന് കാരണമായേക്കാം

എന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ ചില ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ ബ്രൊക്കോളി കഴിക്കുന്നത് ഗുണത്തേക്കാള്‍ ദോഷം വരുത്തുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഉദാഹരണമായി തൈറോയ്ഡിന് മരുന്ന് കഴിക്കുന്നവര്‍ കൂടുതല്‍ കാല്‍സ്യം അടങ്ങിയ ഭക്ഷണം കഴിക്കാന്‍ പാടില്ലാത്തതാണ്.


Tags:    

Similar News