ഇതിലെല്ലാം ധാരാളം ഗുണങ്ങൾ ഉണ്ട്..; ചീത്ത കൊളെസ്റ്ററോൾ കുറയ്ക്കാൻ നിർബന്ധമായും കഴിക്കേണ്ട 'വിത്തു'കൾ ഇതാണ്; അറിയാം..
ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന വിവിധതരം വിത്തുകളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നു. ഹൃദയാരോഗ്യത്തെ തകരാറിലാക്കുന്ന പ്രധാന ഘടകങ്ങളിൽ ഒന്നായ കൊളസ്ട്രോൾ, ശരിയായ ഭക്ഷണക്രമത്തിലൂടെ ഗണ്യമായി കുറയ്ക്കാൻ സാധിക്കുമെന്നും ഇതിൽ പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവയോടൊപ്പം വിത്തുകൾക്കും പ്രധാന പങ്കുണ്ടെന്നും വിദഗ്ദ്ധർ പറയുന്നു.
നാരുകൾ, നല്ല കൊഴുപ്പ്, ഫൈറ്റോകെമിക്കലുകൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുള്ള വിത്തുകൾ കൊളസ്ട്രോൾ കുറയ്ക്കുന്നതിനും ഹൃദയാരോഗ്യത്തെ പരിപോഷിപ്പിക്കുന്നതിനും സഹായകമാണ്.
പ്രധാനമായും നിർദ്ദേശിക്കപ്പെട്ടിട്ടുള്ള വിത്തുകളിൽ ഒന്നാണ് ചണവിത്ത്. ഇത് കുടലിലെ കൊളസ്ട്രോളിനെ വലിച്ചെടുത്ത് ശരീരത്തിൽ നിന്ന് പുറന്തള്ളുന്നു. ദിവസവും ഇവയുടെ പൊടിച്ചത് തൈര്, ഓട്സ്, സ്മൂത്തികൾ എന്നിവയിൽ ചേർത്ത് കഴിക്കുന്നത് കൊളസ്ട്രോൾ പൂർണ്ണമായും ഇല്ലാതാക്കാൻ സഹായിക്കുമെന്നാണ് കണ്ടെത്തൽ.
അടുക്കളകളിൽ സാധാരണയായി ഉപയോഗിക്കുന്ന എള്ള്, ശരീരത്തിന് ആവശ്യമായവയുടെ അളവ് വർദ്ധിപ്പിക്കാനും ആവശ്യമില്ലാത്തവയുടെ അളവ് കുറയ്ക്കാനും സഹായിക്കും. രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിലും എള്ളിന് കഴിവുണ്ട്.
മത്തങ്ങ വിത്തുകളിൽ ധാരാളമായി അടങ്ങിയിരിക്കുന്ന മഗ്നീഷ്യം ആരോഗ്യകരമായ ഹൃദയത്തിനും രക്തസമ്മർദ്ദ നിയന്ത്രണത്തിനും അത്യന്താപേക്ഷിതമാണ്. കൂടാതെ ഇതിലെ ആന്റിഓക്‌സിഡന്റുകൾ, പ്രോട്ടീൻ, നാരുകൾ എന്നിവ കൊളസ്ട്രോൾ നിയന്ത്രണത്തിന് ഗുണകരമാണ്.
ചെറിയ അളവിൽ പോലും ഗുണം ചെയ്യുന്ന ചിയ സീഡ്, നാരുകളാൽ സമ്പുഷ്ടമാണ്. ഇത് ദഹനം മെച്ചപ്പെടുത്തുകയും കൊളസ്ട്രോൾ ആഗിരണം മന്ദഗതിയിലാക്കുകയും ചെയ്യും. ശരീരഭാരം കുറയ്ക്കാനും ഇത് സഹായകമാണ്. പുഡ്ഡിംഗുകൾ, പാനീയങ്ങൾ, സാലഡുകൾ എന്നിവയിൽ ചിയ സീഡ് ചേർത്ത് കഴിക്കാവുന്നതാണ്.