ഒരുവിധ മനുഷ്യ നിയന്ത്രണവുമില്ലാതെ ചരിത്രത്തില്‍ ആദ്യമായി ശസ്ത്രക്രിയ നടത്തി റോബോട്ട്; മറ്റൊരു മേഖലയില്‍ കൂടി സാങ്കേതിക വിദ്യ മനുഷ്യനെ അകറ്റി പിടിമുറുക്കാന്‍ തുടങ്ങുന്നു; ശാസ്ത്രം ജയിക്കുമോ മനുഷ്യന്‍ തോല്‍ക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയേറുമ്പോള്‍

Update: 2025-07-15 02:29 GMT

ഥാര്‍ത്ഥത്തില്‍ ജീവനുള്ളത് എന്ന പ്രതീതി ജനിപ്പിക്കുന്ന ഒരു മാതൃകയില്‍, ഒരു മനുഷ്യന്റെയും നിയന്ത്രണമോ നിര്‍ദ്ദേശമോ ഇല്ലാതെ ഗോള്‍ബ്ലാഡര്‍ നീക്കം ചെയ്യല്‍ ശസ്ത്രക്രിയയുടെ ഒരു സുപ്രധാന ഘട്ടം വിജയകരമായി പൂര്‍ത്തികരിച്ചിരിക്കുകയാണ് എസ് ആര്‍ ടി - എച്ച് എന്ന സര്‍ജിക്കല്‍ റോബോട്ട്. 2025 ജൂലായ് 9 ന് ആയിരുന്നു ഈ അപൂര്‍വ്വ നേട്ടം കൈവരിച്ചത്. റോബോട്ടുകള്‍, ജോലികള്‍ നിര്‍വ്വഹിക്കുകയും, ഡോക്ടര്‍മാര്‍ അതിന് മേല്‍നോട്ടം വഹിക്കുകയും ചെയ്യുന്ന ഓപ്പറേഷന്‍ തീയറ്ററുകളിലെക്കുള്ള ഒരു പുതിയ കാല്‍വെയ്പ്പ് ആയാണ് ശാസ്ത്രലോകം ഈ നേട്ടത്തെ കാണുന്നത്.

ലോകത്തില്‍ ഏറ്റവുമധികം നടക്കുന്ന ശസ്ത്രക്രിയകളില്‍ ഒന്നാണ് ഗോള്‍ ബ്ലാഡര്‍ നീക്കം ചെയ്യല്‍ അഥവാ കോളിസിസ്റ്റെക്റ്റമി. അമേരിക്കയില്‍ മാത്രം പ്രതിവര്‍ഷം ഏഴര ലക്ഷം മുതല്‍ പത്ത് ലക്ഷം വരെ ഗോള്‍ ബ്ലാഡര്‍ ശസ്ത്രക്രിയകളാണ് നടക്കുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ പ്രക്രിയയ്ക്കിടയില്‍ കെട്ടുപിണയുന്ന നാളികളെയും രക്തക്കുഴലുകളെയുമൊക്കെ വേര്‍തിരിക്കുക, പെട്ടെന്നുണ്ടാകുന്ന രക്തസ്രാവം നിയന്ത്രിക്കുക തുടങ്ങിയ കാര്യങ്ങളായിരുന്നു ഈ റോബോട്ടിനെ വികസിപ്പിച്ച എഞ്ചിനീയര്‍മാര്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തിയ കാര്യങ്ങള്‍.

ഗവേഷണങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും നേതൃത്വം നല്‍കിയ ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സിറ്റിയിലെ ആക്സെല്‍ ക്രീഗര്‍ പറയുന്നത് ഇത് ആധുനിക ചികിത്സാരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരും എന്നാണ്.ആക്സെല്‍ ക്രീഗറുടെ നേതൃത്വത്തില്‍ നേരത്തെ വികസിപ്പിച്ച, സ്റ്റാര്‍ എന്ന് വിളിക്കുന്ന സ്മാര്‍ട്ട് ടിഷ്യൂ ഓട്ടോണോമസ് റോബട്ട്, 2022 ല്‍ പന്നിയുടെ കുടലിലെ മുറിവ് തുന്നിക്കൂട്ടുന്നതില്‍ (സ്റ്റിച്ച് ചെയ്യുന്നതില്‍) വിജയിച്ചിരുന്നു. കൂടുതല്‍ പരീക്ഷണങ്ങള്‍ ആവശ്യമായതിനാല്‍, ഇത് ഇനിയും വിപണിയില്‍ ഇറങ്ങിയിട്ടില്ല.

എന്നാല്‍, ഇതേ റോബോട്ടിക് സാങ്കേതിക വിദ്യയെ, ക്യാമറാ ഫീഡ്, ഓരോ മോട്ടറിനോടും എന്ത് ചെയ്യണമെന്ന് വ്യക്തമായി നിര്‍ദ്ദേശിക്കുന്ന ലാംഗ്വേജ് കണ്ടീഷണല്‍ ഹൈറാര്‍ക്കി തുടങ്ങിയ സാങ്കേതിക വിദ്യകളുമായി ഏകോപിപ്പിച്ചാണ് പുതിയ റോബട്ട് ആയ എസ് ആര്‍ ടി - എച്ച് വികസിപ്പിച്ചിരിക്കുന്നത്. ഒരു നിശ്ചിത പ്രോഗ്രാമിനെ പിന്തുടരുന്നതിനു പകരമായി, രോഗിയുടെ ഉള്ളില്‍ കാണുന്നത് എന്താണെന്നും, ടീം പറയുന്നത് എന്താണെന്നും വിശകലനം ചെയ്തായിരിക്കും ഈ റോബോട്ട് അതിന്റെ ഓരോ പ്രവര്‍ത്തനവും തീരുമാനിക്കുക.

സൂക്ഷ്മമായ രക്തക്കുഴലുകളില്‍ ക്ലിപ്പുകള്‍ സ്ഥാപിക്കുക, കോശകലകളെ മുറിക്കുക തുടങ്ങി പതിനേഴോളം പ്രവര്‍ത്തനങ്ങള്‍, പരീക്ഷണ സമയത്ത് റോബോട്ട് വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു.

Tags:    

Similar News