സ്റ്റിറോയിഡുകള്‍ സ്ഥിരമായി ഉപയോഗിക്കുന്നത് പുരുഷന്മാരെ സ്വവര്‍ഗ്ഗാനുരാഗികളാക്കും; ലെസ്ബിയനുകാര്‍ ഉപയോഗിച്ചാല്‍ പുരുഷന്മാരോട് താല്‍പ്പര്യം കൂടും; തിരിച്ചും സംഭവിക്കാം; ആ മരുന്നുകളുണ്ടാക്കുക അപ്രതീക്ഷിത പാര്‍ശ്വഫലം!
ശരീരം മെച്ചപ്പെടുത്തുന്നതിനായി പലരും സ്റ്റിറോയിഡുകള്‍ ഉപയോഗിക്കുന്നത് പതിവാണ്. എന്നാല്‍ ഇപ്പോള്‍ പുറത്തു വരുന്ന ഒരു വാര്‍ത്ത ഞെട്ടിപ്പിക്കുന്നതാണ്. സ്റ്റിറോയിഡുകള്‍ സ്ഥിരമായി ഉപയോഗിക്കുന്നത് പുരുഷന്മാരെ സ്വവര്‍ഗ്ഗാനുരാഗികളാക്കും എന്നാണ് അമേരിക്കയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇവരില്‍ പലരും വന്യമായ ലൈംഗിക ശീലങ്ങളിലേക്കും മാറും എന്നും സൂചനയുണ്ട്. എന്നാല്‍ ഇത് ഉപയോഗിക്കുന്ന പലരും ഇക്കാര്യം തുറന്ന് സമ്മതിക്കാന്‍ മടിക്കുന്നു എന്നാണ് പറയപ്പെടുന്നത്.
എന്നാല്‍ സ്റ്റിറോയിഡുകള്‍ ഉപയോഗിക്കുന്ന ചില പുരുഷന്മാര്‍ പറയുന്നത്, ഈ മരുന്നുകള്‍ അപ്രതീക്ഷിതമായ ഒരു പാര്‍ശ്വഫലമാണ് ഉണ്ടാക്കിയതെന്നാണ്. തങ്ങള്‍ക്ക് പെട്ടെന്ന് തന്നെ സ്ത്രീകളേക്കാള്‍ പുരുഷന്‍മാരിലേക്ക് ലൈംഗികാകര്‍ഷണം ഉണ്ടാകുന്നു എന്നാണ് ഇവര്‍ വെളിപ്പെടുത്തിയത്. അനാബോളിക് സ്റ്റിറോയിഡുകള്‍ പേശികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനോ ശാരീരിക ശേഷി മെച്ചപ്പെടുത്തുന്നതിനോ ആണ് സാധാരണയായി ആളുകള്‍ ഉപയോഗിക്കുന്നത്. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഇവ ഉപയോഗിക്കുന്നത് നിയമവിരുദ്ധമായിട്ടാണ് പാശ്ചാത്യ രാജ്യങ്ങളില്‍ കണക്കാക്കപ്പെടുന്നത്. സ്റ്റിറോയിഡുകള്‍ പുരുഷന്‍മാരില്‍ ബീജങ്ങളുടെ എണ്ണം കുറയുന്നതിനും വൃഷണങ്ങള്‍ ചുരുങ്ങുന്നതിനും കാരണമായിട്ടുണ്ട് എന്നതിന് നിരവധി തെളിവുകള്‍ ലഭിച്ചിട്ടുള്ളതാണ്.
ഇത്, കൂടാതെയാണ് ഇപ്പോള്‍ ഇത് ഉപയോഗിക്കുന്ന പുരുഷന്‍മാരില്‍ ഒരു ചെറിയ വിഭാഗത്തിന് ലൈംഗിക വ്യതിയാനം ഉണ്ടാകുന്നതായി റിപ്പോര്‍ട്ട് വരുന്നത്. ഒരു ഉപഭോക്താവ് തന്നെയാണ് സ്റ്റിറോയിഡ് ഉപയോഗിച്ചതിനെ തുടര്‍ന്ന്് താന്‍ സ്വവര്‍ഗാനുരാഗിയായി മാറി എന്ന് ഒരു സോഷ്യല്‍ മീഡിയ പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു. ഒരു ഉപയോക്താവ് തന്റെ പുതിയ സ്വവര്‍ഗാനുരാഗ ഫാന്റസികള്‍ നിറവേറ്റണോ എന്ന് ചിന്തിക്കുകയും ട്രെന്‍ബോളോണ്‍ ആരംഭിച്ചതിന് ശേഷം തന്റെ പുതിയ എക്‌സിലെ മറ്റൊരു പോസ്റ്റ് സ്റ്റിറോയിഡുകള്‍ ഒരു സുഹൃത്തിനെ എങ്ങനെ ബാധിക്കുന്നുവെന്ന് വിശദീകരിച്ചു: തന്റെ ഒരു സ്വവര്‍ഗ്ഗാനുരാഗിയായ സുഹൃത്ത് താന്‍ സ്റ്റിറോയിഡ് ഉപയോഗിക്കാന്‍ തുടങ്ങിയപ്പോള്‍ പെട്ടെന്ന് സ്ത്രീകളില്‍ താല്‍പ്പര്യം തോന്നിയെന്നും എന്നാല്‍ സ്റ്റിറോയ്ഡിന്റെ ഉപയോഗം നിര്‍ത്തിയപ്പോള്‍ വീണ്ടും സ്വവര്‍ഗാനുരാഗിയായി മാറി എന്നും വെളിപ്പെടുത്തുന്നു.
അത് പോലെ തന്നെ ലെസ്ബിയന്‍ ആയ ഒരു സ്ത്രീ സ്റ്റിറോയിഡ് ഉപയോഗിക്കാന്‍ തുടങ്ങിയപ്പോള്‍ പുരുഷന്‍മാരില്‍ ആകര്‍ഷണം തോന്നിത്തുടങ്ങിയതായും വ്യക്തമാക്കിയിരുന്നു. ചുരുക്കത്തില്‍ സ്റ്റിറോയിഡുകള്‍ക്ക് ഒരാളുടെ ലൈംഗികതയെ തിരിച്ചുവിടാന്‍ കഴിയും എന്നാണ് ഇവരുടെ അനുഭവങ്ങള്‍ തെളിയിക്കുന്നത്. ആരോഗ്യ മേഖലയിലെ ചില വിദഗ്ധര്‍ പറയുന്നത് ഇത്തരം സ്റ്റിറോയിഡുകള്‍ തലച്ചോറിന്റെ രസതന്ത്രത്തെ തടസ്സപ്പെടുത്തുന്നു എന്നും ഇത് ലൈംഗികതയിലെ മാറ്റങ്ങള്‍ക്ക് കാരണമാകാം എന്നുമാണ്. ലൈംഗിക ആഭിമുഖ്യവും ലൈംഗിക പെരുമാറ്റവും വ്യത്യസ്തമാണെന്നാണ് അവര്‍ വിശദീകരിക്കുന്നത്. ലൈംഗിക ആഭിമുഖ്യം എന്നത് ഒരു വ്യക്തിയുടെ മറ്റുള്ളവരോടുള്ള ആകര്‍ഷണവും അവര്‍ എങ്ങനെ തിരിച്ചറിയുന്നു എന്നതുമാണ്.
അതേസമയം ലൈംഗിക പെരുമാറ്റം എന്നത് ഒരു വ്യക്തി യഥാര്‍ത്ഥത്തില്‍ അവരുടെ ലൈംഗിക പ്രവര്‍ത്തനങ്ങളിലും ബന്ധങ്ങളിലും ചെയ്യുന്നതാണ്. സ്റ്റിറോയിഡുകള്‍ പുരുഷന്‍മാരുടെ ഉദ്ധാരണ ശേഷിയയേും ദോഷകരമായി ബാധിക്കും എന്നും ചില ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.